»   » അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

Written By:
Subscribe to Filmibeat Malayalam

അഭിനയത്തിലെ മാജിക് കണ്ടത് മോഹന്‍ലാലിലാണ്. സ്‌നേഹമുള്ള ഭര്‍ത്താവും കാമുകനും മകനും അച്ഛനും ചേട്ടനും സുഹൃത്തും അങ്ങനെ എല്ലാ റോളിലും മോഹന്‍ലാല്‍ പ്രേക്ഷക മനസ്സിലുണ്ട്. മോഹന്‍ലാല്‍ മാത്രമല്ല, കൂടെ അഭിനയിക്കുന്ന താരങ്ങളും അതുപോലെ ആയാല്‍ മാത്രമേ ഒരു രംഗത്തിന് പൂര്‍ണ സൗന്ദര്യം കൈവരുന്നുള്ളൂ..

ദുല്‍ഖറും നിവിനും നസ്‌റിയയും മോഹന്‍ലാലിനെ കടത്തിവെട്ടാന്‍ കാരണം?

ഒപ്പം അഭിനയിക്കുന്ന അഭിനേതാക്കളെ ഇത്രയേറെ കംഫര്‍ട്ടബിളാക്കി നിര്‍ത്തുന്ന മറ്റൊരു നടനില്ലെന്നാണ് ലാലിന്റെ നായികമാര്‍ പറയുന്നത്. തൊണ്ണൂറുകളിലൊക്കെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നായികമാരൊക്കെ അത്രയേറെ പെര്‍ഫക്ടായിരുന്നു. കുസൃതിയുള്ള കാമുകനും പക്വതയുള്ള ഭര്‍ത്താവുമൊക്കെയായി മോഹന്‍നാല്‍ അവര്‍ക്കൊപ്പം നിന്നു.

മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

അഭിനയിക്കുമ്പോള്‍ ഏറ്റവും കംഫര്‍ട്ടബിളായി തോന്നിയത് ശോഭനയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴാണെന്ന് മുമ്പെപ്പോഴോ ലാല്‍ പറഞ്ഞിരുന്നു. പിന്നീടൊരു അവസരത്തില്‍ തന്റെ ഇഷ്ട നടി മഞ്ജു വാര്യരാണെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തുകയുണ്ടായി. ഓണ്‍സ്‌ക്രീനില്‍ മോഹന്‍ലാലിന്റെ 'ബെസ്റ്റ് പെയര്‍' ആരാണെന്ന് ആരാധകര്‍ക്ക് തീരുമാനിക്കാം. നോക്കൂ....

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ജോഡി ശോഭനയാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, പവിത്രം, മായാമയൂരം, വെള്ളാനകളുടെ നാട്, ഉള്ളടക്കം അങ്ങനെ പതിനഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു കാര്‍ത്തികയും മോഹന്‍ലാലും. താളവട്ടം, ജനുവരി ഓരോര്‍മ, ദേശാടനക്കിളി, ഉണ്ണികളെ ഒരു കഥ പറയാം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്.. അങ്ങനെ കാര്‍ത്തികയ്‌ക്കൊപ്പം ലാല്‍ ഒന്നിച്ച ചിത്രങ്ങളും വിജയമാണ്

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

ചക്കിക്കൊത്ത ചങ്കരന്‍ എന്നുദ്ദേശിച്ചത് ലാലിനെയും രേവതിയെയുമായിരിക്കും. തല്ലുകൂടി അഭിനയിക്കുന്ന നായികയും നായകനുമാണെങ്കില്‍ അത് രേവതിയും മോഹന്‍ലാലുമാണ്. കിലുക്കം, ദേവാസുരം, മായാമയൂരം എന്നീ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വലിയ വിജയമാണ്

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

മോഹന്‍ലാലിന്റെ ഹിറ്റ് ജോഡികളില്‍ ഉര്‍വശിയും പെടുന്നു. കളിപ്പാട്ടം, മിഥുനം, സ്പടികം, സൂര്യ ഗായത്രി, ഭരതം അങ്ങനെ ഉര്‍വശിയും ലാലും ഒന്നിച്ച ചിത്രങ്ങളും ഏറെ

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ മഞ്ജു അഭിനയിച്ചിട്ടുള്ളൂ. അതില്‍ മൂന്ന് ചിത്രം മോഹന്‍ലാലിനൊപ്പം. മൂന്നും ഗംഭീര അഭിനയമായിരുന്നു. ആറാം തമ്പുരാന്‍, കന്മദം, എന്നും എപ്പോഴും എന്നീ ചിത്രങ്ങള്‍. സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ കാമുകനായി ഒരു അതിഥി വേഷം ലാല്‍ ചെയ്തിരുന്നു

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

സുമലതയും മോഹന്‍ലാലും ഒന്നിച്ച ഒറ്റ ചിത്രം പോരെ. തൂവാനത്തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മികച്ച താരജോഡികളായി മാറിയവരാണ് ലാലും സുമലതയും

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

അന്നും ഇന്നും മോഹന്‍ലാലിന്റെ ഹിറ്റ് ജോഡിയാണ് മീന. വര്‍ണപ്പകിട്ട്, മിസ്റ്റര്‍ ബ്രഹ്മചാരി, നാട്ടുരാജാവ്, ചന്ദ്രോത്സവം, ഒളിമ്പ്യന്‍ അന്തോണി ആദം, ഉദയനാണ് താരം എന്നീ ചിത്രങ്ങളില്‍ ലാലും മീനയും ഒന്നിച്ചഭിനയിച്ചിരുന്നു. ഒടുവില്‍ ഒരുമിച്ച ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളിലൊന്ന്. ഇപ്പോള്‍ വീണ്ടും ഇരുവരും ജിബു ജേക്കബ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു.

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

പൂര്‍ണിമ നായികയായെത്തിയ മഞ്ഞില്‍ വരിഞ്ഞ പൂക്കളാണ് ലാലിന്റെ അദ്യ ചിത്രം. ആ ചിത്രത്തില്‍ ലാല്‍ പ്രതിനായകന്റെ വേഷത്തിലാണ് എത്തിയത്. പിന്നീട് നായകനായി മാറിയപ്പോള്‍, എണ്‍പതുകളില്‍ ലാലിന്റെ ഏറ്റവും മികച്ച ജോഡിയായി പൂര്‍ണിമ എത്തി. ഏറ്റവും ഒടുവില്‍ ജില്ല എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെയാണ് ലിസിയും മോഹന്‍ലാലും ഏറ്റവും കൂടുതല്‍ അടുത്തത്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, മിഴിനീര്‍പ്പൂവുകള്‍, ചിത്രം അങ്ങനെ ലാലും ലിസിയും ഒന്നിച്ച ചിത്രങ്ങളും വിജയമായിരുന്നു

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

മോഹന്‍ലാലിന്റെ ഹിറ്റ് ജോഡിയായി പാര്‍വ്വതിയും എത്തിയിട്ടുണ്ട്. കിരീടം, ഉത്സവപിറ്റേന്ന്, അമൃതം ഗമയ, അധിപന്‍, തൂവാനത്തുമ്പികള്‍, കമലദളം തുടങ്ങിയവ അതില്‍ ചിലതാണ്

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

എണ്‍പതുകളിലാണ് മോഹന്‍ലാലും അംബികയും ഒന്നിച്ച ഹിറ്റുകള്‍ ഉണ്ടായത്. മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ അംബികയാണ് നായിക. ഇത് കൂടാതെ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രവും ഈ ഭാഗ്യകൂട്ടുകെട്ടില്‍ നിന്നുമുണ്ടായതാണ്.

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

മോഹന്‍ലാലിന്റെ നായിക എന്നാണ് ഇപ്പോഴും രഞ്ജിനി അറിയപ്പെടുന്നത്. ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു എന്നീ രണ്ട് ചിത്രങ്ങളിലും ഈ ജോഡികളുടെ അഭിനയം ഏറെ പ്രശംസകള്‍ നേടിയിരുന്നു.

English summary
Here we present the 12 best leading ladies of Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam