For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താജ് ഹോട്ടലിൽ നിന്ന് മോഹൻലാൽ കുഞ്ഞ് മുറിയിലെത്തി, ആ സംഭവത്തെ കുറിച്ച് അനീഷ് ഉപാസന

  |

  താരജാഡയില്ലാത്ത , നല്ല മനുഷ്യൻ... നടൻ മോഹൻലാലിനെ കുറിച്ച് ചോദിക്കുമ്പോൾ ആദ്യം എല്ലാവരും പറയുന്നത് ഇതാണ്. താരങ്ങൾക്കിടയിൽ തന്നെ ലാലേട്ടന് കൈനിറയെ ആരാധകരുണ്ട്. എല്ലാവരോടും ഒരുപോലെ പെരുമാറുന്ന താരത്തിന്റെ ഈ സ്വഭാവമാണ് മോഹൻലാൽ എന്ന വ്യക്തിയെ എല്ലാവരുടേയും പ്രിയങ്കരനാക്കി മാറ്റിയത്. ഇപ്പോഴിത മോഹൻലാൽ എന്ന നടനെ കുറിച്ച് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

  മോഹൻലാലിനെ ആദ്യമായി കണ്ടത് മുതലുള്ള സൗഹൃദത്ത കുറച്ചാണ് അനീഷ് ഉപാസന പറയുന്നത്. താൻ ഇതുവരെ ഫോട്ടോ എടുത്തതിൽ തന്നെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് മോഹൻലാൽ എന്നാണ് അനീഷ് പറയുന്നത്. കഴിഞ്ഞ പത്തു വർഷത്തോളമായി ലാൽ സാറിന്റ ചിത്രങ്ങൾ താൻ എടുക്കകയാണെന്നും അനീഷ് കൂട്ടിച്ചേർത്തു. താൻ മോഹൻലാലിന്റെ വലിയ ആരാധകനാണെന്നു പറയുന്നുണ്ട്.

  കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ സെറ്റിൽ വെച്ചാണ് ആദ്യമായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ എടുത്തത്. അന്ന് സാറിന്റെ അടുത്തേയ്ക്ക് തന്നെ പോകാൻ പേടിയുണ്ടായിരുന്നു. അന്ന് ആദ്യ ഫോട്ടോ മുതൽ ഇന്നുവരെ ഞാൻ എടുത്ത ആയിരക്കണക്കിന് ഫോട്ടോകളിലൂടെ ലാലേട്ടനുമായുള്ള ബന്ധം വളർന്നെന്ന് അനീഷ് പറയുന്നു. ഒരു ഫിലിം മാഗസീനിലെ ഫോട്ടോഗ്രാഫറായിട്ടാണ് അനീഷ് തന്റെ കരിയർ ആരംഭിച്ചത്.

  എങ്ങനെയാണ് മോഹൻലാലിന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറായതെന്നുളള ചോദ്യത്തിനായിരുന്നു തന്റെ ജീവിതം മാറ്റി മറിച്ച കാർ യാത്രയെ കുറിച്ച് അനീഷ് ഉപാസന പറഞ്ഞത്.മോഹൻലാലിന്റെ സ്പെഷ്യൽ സിനിമാ മാസികയ്ക്ക് ആയി ഞാൻ പരദേശി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി. സെറ്റിൽ നല്ല തിരക്കായിരുന്നു. ലാൽ സാർ ഒരു വൃദ്ധന്റെ വേഷത്തിലും. ഞാൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എടുത്തു.സാർ പോയി കഴിഞ്ഞ് സെറ്റ് വിടാമെന്നാണ് ഞാൻ കരുതിയത്. ക്യാമറ പാക് ചെയ്യുമ്പോൾ സാറിന്റെ കാർ വന്നു. അദ്ദേഹം എനിക്ക് കൊച്ചിവരെ ലിഫ്റ്റ് തന്നു. സന്തോഷം കൊണ്ട് സ്തബ്ധനായി. ആത്മാർത്ഥമായി എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദൈവ എപ്പോഴും അതിന്റെ മൂന്ന് ഇരട്ടി നൽകുമെന്ന്ഞാൻ എപ്പോഴും വിശ്വസിക്കുന്നു.

  ആദ്യമൊന്ന് ഭയപ്പെടുത്തി എങ്കിലും എന്നാൽ മോഹൻലാൽ എന്ന വ്യക്തി എത്ര സിമ്പിളാണെന്ന് തിരിച്ചറഞ്ഞ നിമിഷത്തെ കുറിച്ചും അനീഷ് ഉപാസന വാചാലനായി. മോഹൻലാലിനെ വെച്ചെരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. കൊച്ചിയിലെ താജ് ഹോട്ടലിലായിരുന്നു ചിത്രീകരണം. എന്നാൽ ഇൻഡോർ ഏരിയ ലഭ്യമല്ലാത്തതിനാൽ,ഔട്ട്‌ഡോർ ഫ്ലാൻ ചെയ്തു. തൊട്ടുമുമ്പ് സർ തന്നെ മുറിയിലേക്ക് വിളിച്ച് ചോദിച്ചു. ഫോട്ടോ എടുക്കുന്നതിനെ കുറിച്ചും മറ്റും ചോദിച്ചു. ഈ സമയം ചിത്രീകരണത്തിനായി ഒരുക്കിയ സ്ഥലത്ത് ആളുകൾ നിറഞ്ഞു. കണ്ണീരിന്റെ വക്കിലെത്തിയെന്നും അനീഷ് ഓർക്കുന്നു.

  Marakkar Arabikadalinte Simham wont release in OTT Platforms

  ലാൽ സാർ കൺസപ്റ്റ്സ് കുറിപ്പുകൾ ചോദിച്ചു. അത് ഞാൻ നൽകി. അത് വായിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചു. മറ്റൊരു സ്ഥലം ക്രമീകരിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. പെട്ടെന്നുള്ള ചോദ്യത്തിന് എനിക്ക് പെട്ടെന്ന് അറിയാവുന്ന സ്ഥലം ഞാൻ താമസിക്കുന്ന ഇടമാണ്. പാലാരിവട്ടത്തെ എന്റെ ചെറിയ മുറി. എന്നാൽ അദ്ദേഹത്തിനെ പോലൊരു നടനെ ഞാൻ എങ്ങനെ അവിടെ കൊണ്ട് പോകും.സാർ അതിന് തയ്യാറാകുമോ എന്ന് അറിയാൻ ആഗ്രഹിച്ചുവെന്ന്' അനീഷ് പറയുന്നു. സമ്മതം ലഭിച്ച് ചെറിയ സമയത്തിനുള്ളിൽ തന്നെ എല്ലാം ക്രമീകരിച്ചു. സാർ എന്റെ മുറിയിലേക്ക് വന്നു. അന്നത്തെ ആ ഫോട്ടോ കണ്ടതിന് ശേഷം സിദ്ദിഖ് സർ എന്നെ വ്യക്തിപരമായി വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു- അനീഷ് ഉപാസന പറയുന്നു.

  Read more about: mohanlal aneesh upasana
  English summary
  Mohanlal Is A Hero Even In Real Life, Director Aneesh Upasana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X