For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ ഈസ് ബാക്ക്, ചരിത്രം ആവര്‍ത്തിച്ച് നീരാളി? ഇനി കംപ്ലീറ്റ് ആക്ടറിന്റെ സമയം, കാണൂ!

  |

  ഓടിനടന്ന് കൈനിറയെ സിനിമകളിലഭിനയിക്കുന്ന പതിവ് മോഹന്‍ലാല്‍ നിര്‍ത്തിയിട്ട് കാലം കുറച്ചായി. സെലക്റ്റീവായാണ് ഇപ്പോള്‍ സിനിമ സ്വീകരിക്കുന്നത്. മാസങ്ങളോളമാണ് ഒരു ചിത്രത്തിനായി അദ്ദേഹം ചെലവഴിക്കുന്നത്. പുതുവര്‍ഷം പിറന്ന് നാളിത്രയായിട്ടും ഒരൊറ്റ മോഹന്‍ലാല്‍ ചിത്രം പോലും റിലീസ് ചെയ്യാത്തതില്‍ അക്ഷമരായിരുന്നവരെ ശരിക്കും തൃപ്തിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. സര്‍പ്രൈസായി പ്രഖ്യാപിച്ച നീരാളി റിലീസ് ദിനം വരെ സര്‍പ്രൈസ് നിലനിര്‍ത്തിയിരുന്നുവെന്നതാണ് മറ്റൊരു പ്രധാന കാര്യം.

  ബോളിവുഡ് സംവിധായകനും അണിയറപ്രവര്‍ത്തകരുമൊക്കെയായി മോഹന്‍ലാല്‍ എത്തുമെന്നറിയിച്ചപ്പോള്‍ തന്നെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. എട്ട് മാസം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് നീരാളിയെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം നദിയ മൊയത്ു മോഹന്‍ലാലിന്റെ നായികയായി എത്തി എന്നതാണ് മറ്റൊരു കാര്യം. ഒടിയന്റെ അവസാനഘട്ട ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു നീരാളി പ്രഖ്യാപിച്ചതും ചിത്രീകരണം പൂര്‍ത്തിയാക്കിയതും. 2016 ലും ഇതുപോലൊരു സംഭവം നടന്നിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

   റിലീസിങ്ങിനിടയിലെ ഗ്യാപ്

  റിലീസിങ്ങിനിടയിലെ ഗ്യാപ്

  അടിക്കടിയുള്ള റിലീസിങ്ങ് മോഹന്‍ലാലിന് ശുഭകരമല്ല. ആഴ്ചകളും മാസങ്ങളുമായുള്ള തയ്യാറെടുപ്പിന് ശേഷമാണ് താരം സിനിമകളുമായി എത്താറുള്ളത്. പ്രഖ്യാപിക്കുന്ന സിനിമകളെല്ലാം ബിഗ് ബജറ്റും വമ്പന്‍ ചിത്രങ്ങളുമാണെന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ കൈനിറയെ സിനിമകളുമായി നിറഞ്ഞുനിന്ന അദ്ദേഹം പോയവര്‍ഷത്തില്‍ കേവലം നാല് മലയാളം സിനിമകളുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മമ്മൂട്ടിയും മോഹന്‍ലാലും നാല് സിനിമകളുമായാണ് എത്തിയത്. എന്നാല്‍ ഇത്തവണ അദ്ദേഹം ഇതിനോടകം തന്നെ ആ കുറവ് നികത്തി. ഇനി തന്റെ സമയമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.

  അഞ്ച് വിജയചിത്രങ്ങളായിരുന്നു അന്ന്

  അഞ്ച് വിജയചിത്രങ്ങളായിരുന്നു അന്ന്

  മനമന്ത, ജനത ഗാരേജ്, ഒപ്പം, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളുമായാണ് അദ്ദേഹം അന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ച് വിജയചിത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം. ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു അദ്ദേഹം ചിത്രങ്ങളുമായെത്തിയത്. ആ സംഭവം ഇപ്പോള്‍ ആവര്‍ത്തിക്കുകയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഒക്ടോബറില്‍ റിലീസ് ചെയ്ത വില്ലന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സിനിമയാണ് നീരാളി.

  നീരാളിപ്പിടുത്തത്തിന്റെ സന്തോഷത്തിലാണ്

  നീരാളിപ്പിടുത്തത്തിന്റെ സന്തോഷത്തിലാണ്

  സിനിമാപ്രേമികളെല്ലാം നീരാളിപ്പിടുത്തത്തിന്റെ ത്രില്ലിലാണ്. സണ്ണിയെന്ന കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടുമെത്തിയപ്പോള്‍ അത് ബ്ലോക്ക്ബസ്റ്ററായി മാറുമെന്നാണ് ആരാധകര്‍ അവകാശപ്പെട്ടത്. ബോളിവുഡ് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം താരം അണിനിരക്കുന്നുവെന്ന് കേട്ടപ്പോഴുള്ള പ്രതീക്ഷ നിലനിര്‍ത്താന്‍ സംവിധായകനും സംഘത്തിനും കഴിഞ്ഞുവെന്നുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്.

  നാല് റിലീസുകളുമായി എത്തുന്നു

  നാല് റിലീസുകളുമായി എത്തുന്നു

  ഇനിയങ്ങോട്ട് തന്റെ ഊഴമാണെന്ന് വ്യക്തമാക്കുന്നതിനുള്ള തെളിവ് കൂടിയാണ് നീരാളിയെന്നാണ് സിനിമാപ്രേമികള്‍ അടക്കം പറയുന്നത്. വരാനിരിക്കുന്നത് മോഹന്‍ലാല്‍ യുഗമാണെന്നുള്ള വാദവും ഉയര്‍ന്നിട്ടുണ്ട്. 2018 ലെ ആദ്യറിലീസായെത്തിയ നീരാളി കുതിക്കുമ്പോള്‍ പിന്നാലെ തന്നെ കായംകുളം കൊച്ചുണ്ണി, ഡ്രാമ, ഒടിയന്‍ എന്നിവയും എത്തുമെന്നും ആരാധകര്‍ പറയുന്നു. കൃത്യമായ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ സിനിമകളെല്ലാം അധികം വൈകാതെ റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

  ആദ്യദിനത്തില്‍ത്തന്നെ മികച്ച പ്രതികരണം

  ആദ്യദിനത്തില്‍ത്തന്നെ മികച്ച പ്രതികരണം

  ആദ്യദിനത്തില്‍ തന്നെ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് നീരാളി. എന്നാല്‍ അതേ സമയം തന്നെ സസ്‌പെന്‍സ് പുറത്തുവിട്ട് സിനിമയെ നശിപ്പിക്കാനുള്ള നീക്കവും വ്യാപകമായി നടക്കുന്നുണ്ട്. അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതും സമീപകാലത്തുണ്ടായ വിവാദങ്ങളുമാണ് പലരും ഉയര്‍ത്തിക്കാണിക്കുന്നത്. നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഇതുപോലൊരു ചിത്രത്തെ തള്ളാനാവില്ല എന്നതാണ് വാസ്തവം.

  കലക്ഷനും മോശമാവില്ല

  കലക്ഷനും മോശമാവില്ല

  ബോക്‌സോഫീസും ഒറ്റയടിക്ക് തന്നിലേക്കൊതുക്കാന്‍ മോഹന്‍ലാലിന് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ പ്രദര്‍ശനത്തിന് സിനിമ കാണുന്നതോടെ തീരുന്നില്ല ആരാധകരുടെ ആകാംക്ഷ. സിനിമയുടെ കലക്ഷനും ബോക്‌സോഫീസ് നിലവാരവുമൊക്കെ അറിയാനായുള്ള കാത്തിരിപ്പിലാണ് അവര്‍. മികച്ച പ്രതികരണം ലഭിച്ച് മുന്നേറുന്നതിനാല്‍ അത് കലക്ഷനിലും പ്രകടമാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

  English summary
  mohanlal is back neerali get good response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X