»   » എല്ലാം സഹിച്ച് മോഹന്‍ലാല്‍ അത് ചെയ്തു, പിന്നീട് തനിക്ക് കുറ്റബോധം തോന്നിയെന്നും സിബി മലയില്‍!

എല്ലാം സഹിച്ച് മോഹന്‍ലാല്‍ അത് ചെയ്തു, പിന്നീട് തനിക്ക് കുറ്റബോധം തോന്നിയെന്നും സിബി മലയില്‍!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഭരതം. മോഹന്‍ലാലിനെ തേടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ആദ്യമായി എത്തുന്നതും ഭരതത്തിലൂടെയായിരുന്നു. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി നെടുമുടി വേണുവും വേഷമിട്ടിരുന്നു.

ഷെര്‍ലക് ടോംസ് അടിവരിയിടുന്നു, മിനിമം ഗ്യാരണ്ടിയുള്ള നടന്‍ ബിജു മേനോന്‍ തന്നെ! ഇത് തള്ളല്ല!

നയന്‍താരക്ക് പ്രേക്ഷകര്‍ നല്‍കിയത് തലൈവി പട്ടം, അമല പോളിന് കിട്ടിയതോ? വീണ്ടും പുലിവാല്!

മോഹന്‍ലാലിന്റെ അര്‍പ്പണ ബോധത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച സംവിധായകര്‍ക്കെല്ലാം നൂറ് നാവാണ്. ഭരതം സിനിമയിലും അത്തരത്തിലൊരു സംഭവം ഉണ്ടായതിനേക്കുറിച്ച് സിബി മലയില്‍ പറയുന്നുണ്ട്.

സംഗീത കുടുംബം

സംഗീതജ്ഞരായ സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഭരതം. ജ്യേഷ്ടന്‍ രാമനാഥനായി നെടുമുടി വേണുവും അനുജന്‍ ഗോപിനാഥനായി മോഹന്‍ലാലും ജീവിക്കുകയായിരുന്നു ചിത്രത്തില്‍.

കുറ്റബോധം തോന്നി

ഭരതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു രംഗമായിരുന്നു ഗോപിനാഥന്റെ പെങ്ങളുടെ വിവാഹം. ജ്യേഷ്ടന്റെ മരണ വിവരം അറിഞ്ഞിട്ടും ആരോടും പറയാതെ ഉള്ളിലൊതുക്കിയാണ് ഗോപിനാഥന്‍ വിവാഹത്തില്‍ പങ്കെടുത്തത്. ഇതിലെ ഒരു രംഗം മോഹന്‍ലാലിനേക്കൊണ്ട് ചെയ്യിപ്പിച്ചതില്‍ കുറ്റബോധം തോന്നിയെന്ന് സിബി മലയില്‍ പറയുകയുണ്ടായി.

രാമകഥ ഗാന ലയം

ജ്യേഷ്ടന്റെ മരണ വിവരം ആരോടും പറയാതെ ഉള്ളിലൊതുക്കുന്ന ഗോപിനാഥന്റെ ആത്മ സങ്കര്‍ഷങ്ങളെ ഒരു പാട്ടിലാണ് ചിത്രീകരിച്ചത്. രാമകഥ ഗാന ലയം എന്ന ഗാനം അതി ഗംഭീരമായാണ് ചിത്രീകരിച്ചത്. ആത്മസങ്കര്‍ഷങ്ങള്‍ വെളിപ്പെടുത്തുന്ന നിരവധി രംഗങ്ങള്‍ ഈ ഗാനത്തിലുണ്ടായിരുന്നു.

അഗ്നി വലയത്തിന് നടുവില്‍

മാനസീക വ്യഥകളാല്‍ നീറുന്ന ഗോപിനാഥന്റെ ആത്മസങ്കര്‍ഷങ്ങളെ ചിത്രീകരിക്കാന്‍ ഒരു അഗ്നി വലയത്തിന് നടുവില്‍ മോഹന്‍ലാലിനെ ഇരുത്തി കുറച്ച രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഒരുപാട് നേരം ആ അഗ്നി വലയത്തിനുള്ളില്‍ ഇരുന്നുകൊണ്ടാണ് മോഹന്‍ലാല്‍ ആ രംഗം ഓകെ ആക്കിയത്.

രോമങ്ങള്‍ കരിഞ്ഞു

ഗാന രംഗം പൂര്‍ത്തിയാക്കി അഗ്നി വലയത്തിനുള്ളില്‍ നിന്നും ഇറങ്ങി വന്ന മോഹന്‍ലാലിനെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഞെട്ടി. തീച്ചൂട് ഏറ്റ് മോഹന്‍ലാലിന്റെ ശരീരത്തിലെ രോമങ്ങള്‍ കരിഞ്ഞ് പോയിരുന്നു.

ഇറങ്ങി ഓടുമായിരുന്നു

അത്രയും വലിയ ചൂടില്‍ ഇരുന്നിട്ടും മോഹന്‍ലാല്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. മോഹന്‍ലാലിന്റെ സ്ഥാനത്താ മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇറങ്ങി ഓടുമായിരുന്നു. ആ രംഗം മോഹന്‍ലാലിനേക്കൊണ്ട് ചെയ്യിപ്പിച്ചതില്‍ തനിക്ക് കുറ്റബോധം തോന്നിയെന്നും സിബി മലയില്‍ പറയുന്നു.

English summary
Mohanlal is the only actor can perform that scene in Bharatham says Sibi Malayil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X