»   »  ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ടു വരുന്നത് മോഹൻലാൽ! അതിനൊരു കാരണമുണ്ട്, സംവിധായകന്റെ വെളിപ്പെടുത്തൽ

ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ടു വരുന്നത് മോഹൻലാൽ! അതിനൊരു കാരണമുണ്ട്, സംവിധായകന്റെ വെളിപ്പെടുത്തൽ

Written By:
Subscribe to Filmibeat Malayalam
മോഹൻലാലിന് ഓസ്കാർ ലഭിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് സംവിധായകൻ | filmibeat Malayalam

ഇന്ത്യയിലേയ്ക്ക് ഓസ്കാർ കൊണ്ടു വരുന്ന ആദ്യം നടൻ  മോഹൻലാൽ ആയിരിക്കുമെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ. രണ്ടാമൂഴം എന്ന ചിത്രത്തിലൂടെയായിരിക്കും ലാലേട്ടൻ ഓസ്കാർ നേടിത്തരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമൂഴും എന്ന ചിത്രത്തിലൂടെ നമ്മൾ കാണാൻ  പോകുന്നത് മറ്റൊരു മോഹൻ ലാലിനെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

mohanlal

ഷോക്ക് വിട്ടു മാറിയിട്ടില്ല! നിറ കണ്ണുകളോടെ ശ്രീദേവിയുടെ കുടുംബത്തെ കാണാൻ അവർ എത്തി!

രണ്ടാമൂഴമെന്ന ചിത്രം ഒരു ഇമോഷൻ ത്രില്ലറാണ്. അല്ലാതെ ഒരു യുദ്ധ സിനിമയല്ല അത്. ചിത്രത്തിൽ ഭീമൻ എന്ന കഥാപാത്രം അനുഭവിക്കുന്ന ഒറ്റപ്പെടലും അപമാനവും പരിഹാസവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഷോക്ക് വിട്ടു മാറിയിട്ടില്ല! നിറ കണ്ണുകളോടെ ശ്രീദേവിയുടെ കുടുംബത്തെ കാണാൻ അവർ എത്തി!

മോഹൻലാൽ മാത്രം

ഒരു അഭിമുഖത്തിലാണ് ശ്രീകുമാർ മേനോൻ ഇത് വെളിപ്പെടുത്തിയത്. ഇന്ത്യയിലേയ്ക്ക് അടുത്തതായി ഓസ്കാർ കൊണ്ടു വരുന്നത് മോഹൽ ലാൽ മാത്രമായിരിക്കും അതിനുളള കാരണവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അത്രമാത്രം കഥാപാത്രത്തെ അറഞ്ഞു അവതരിപ്പിക്കാൻ ഇന്ന് ലോക സിനിമയിൽ മോഹൻലാലിനു മാത്രമേ സാധിക്കുകയുള്ളു.

രണ്ടാമൂഴത്തിൽ പ്രമുഖ താരങ്ങൾ

രണ്ടാം മൂഴത്തിൽ ലോകസിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. 1000 കോടി ബജറ്റിൽ ഇറങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. എന്നാൽ ബാക്കി താരങ്ങൾ ആരൊക്കെയാണെന്നു ഇപ്പോഴും വ്യക്തമല്ല

ജാക്കിചാൻ

മോഹൻ ലാലിന്റെ രണ്ടാമൂഴത്തിൽ ചാക്കിച്ചാൻ കേന്ദ്രകഥാപാത്രത്തിൽ എത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നുണ്ട്. ഭീമന് ഗറില്ല തന്ത്രങ്ങൾ ഉപദേശിച്ചു കൊടുക്കുന്ന നാഗരാജാവായാണ് താരം ചിത്രത്തിലെത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

പീറ്റർ ഹെയ്ഡൻ

രണ്ടാമൂഴത്തിൽ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ഡനാണ്. കൂടാതെ ചിത്രത്തിൽ യുദ്ധരംഗങ്ങൾ ഒരുക്കുന്നത് റിച്ചാർഡ് റയോണാണെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. കൂടാതെ ചിത്രത്തിന് ചിത്രീകരണത്തിന് 100 ഏക്കറോളം സ്ഥലമാണ് ആവശ്യമായി വരുക. ഇതിനായുള്ള ലൊക്കേഷനുകൾ നോക്കിക്കൊണ്ടിരിക്കുകയാണ്. എറണാകുളം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. പിന്നീട് ഈ സ്ഥലത്തിന് മഹാഭാരതം സിറ്റി എന്ന് പേര് നൽകുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്

English summary
mohanlal is will be bring oscar in next time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam