For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ലാലിനെ കോപ്പിയടിക്കുന്നു

  |

  Lal-Mammootty
  സിനിമയ്ക്കു പുറത്ത് മോഹന്‍ലാലിനു പിന്നാലെയാണ് മമ്മൂട്ടിയും. തങ്ങളുടെ സ്റ്റാര്‍വാല്യു മനസ്സിലാക്കി ആദ്യമായി പരസ്യമോഡല്‍ രംഗത്തെത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. പിന്നീടാണ് മമ്മൂട്ടിയെത്തിയത്. ടേസ്റ്റ്ബഡ്‌സ് എന്ന പേരില്‍ അച്ചാര്‍ വ്യാപാരം തുടങ്ങിയത് ആദ്യം ലാല്‍ ആയിരുന്നു. ഇപ്പോഴിതാ ലാലിന്റെ പാത പിന്‍തുടര്‍ന്ന് മമ്മൂട്ടിയും ബിസിനസ് രംഗത്തേക്ക്. ആയുര്‍വേദ സൗന്ദര്‍വര്‍ധക വസ്തുക്കളുമായാണ് മമ്മൂട്ടി മറ്റൊരു മുഖവുമായി മലയാളിയെ അഭിമുഖീകരിക്കാന്‍ എത്തുന്നത്.

  മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുള്ള പതഞ്ജലി ഹെര്‍ബല്‍ എക്‌സ്ട്രാക്‌സ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് മമ്മൂട്ടി ബിസിനസില്‍ സജീവമാകുന്നത്. മമ്മൂട്ടിയുടെ സിനിമാരംഗത്തേക്കുള്ള വഴി തുറന്നുകൊടുത്ത എം.ടി. വാസുദേവന്‍നായര്‍തന്നെയാണ് ഈ രംഗത്തേക്കു വരാന്‍ കാരണമായതും. അദ്ദേഹമാണ് ഈ കമ്പനിയെ പരിചയപ്പെടുത്തികൊടുക്കുന്നത്. മുമ്പ് ചിത്രീകരണത്തിനിടെ പൊള്ളലേറ്റ ഒരു ടെക്‌നീഷ്യന് എം.ടി. വഴി മമ്മൂട്ടി പതഞ്ജലിയിലെ ചികില്‍സയൊരുക്കി. ഈ സുഹൃത്തിന്റെ അസുഖം ഭേദമായതുകണ്ടാണ് മമ്മൂട്ടി പതഞ്ജലിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.

  ജനപ്രീതി മുതലക്കാന്‍ ആദ്യമൊരുങ്ങിയത് മോഹന്‍ലാല്‍ ആയിരുന്നു. തന്റെ ചിത്രങ്ങള്‍ക്ക് മലയാളി കാത്തിരിക്കുന്നു എന്നു മനസ്സിലാക്കി അദ്ദേഹം ആദ്യം പ്രണവം ആര്‍ട്‌സ് എന്ന പേരില്‍ നിര്‍മാണ കമ്പനി തുടങ്ങി. ഹിസ് ഹൈനസ് അബ്ദുല്ല, ഭരതം, കമലദളം, കാലാപാനി, മിഥുനം എന്നീ ഹിറ്റ് ചിത്രങ്ങളെല്ലാം നിര്‍മിച്ചത് ഈ കമ്പനിയായിരുന്നു. പിന്നീട് വിസ്മയ എന്ന പേരില്‍ വിതരണകമ്പനിയും തുടങ്ങി. അതിനു പുറമെ വിസ്മയയുടെ പേരില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയും ആരംഭിച്ചു. പ്രണവം ആര്‍ട്‌സ് പൂട്ടിയ ശേഷമാണ് സുഹൃത്ത് ആന്റണി പെരുമ്പാവൂരിനൊപ്പം ആശിര്‍വാദ് പ്രൊഡക്ഷന്‍ തുടങ്ങുന്നത്. രഞ്ജിത്ത് ചിത്രമായ സ്പിരിറ്റ് ആണ് ആശിര്‍വാദിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമാ നിര്‍മാണത്തിനു പുറമെ മറ്റു പല ബിസിനസുകളും ഇതിനിടെ ആരംഭിച്ചു. മറൈന്‍ ഫുഡ് എക്‌സ്‌പോര്‍ട്ടിങ്, ഷെയര്‍ ബ്രോക്കിങ് കമ്പനി, ഹോട്ടല്‍ വ്യവസായം എന്നിങ്ങനെ പലതും. ഇതിനെല്ലാം പുറമെ നിരവധി കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറും.

  കൈരളി ചാനലിന്റെ ചെയര്‍മാന്‍ ആയിക്കൊണ്ടാണ് മമ്മൂട്ടി ആദ്യമായി സിനിമയ്ക്കുപുറത്തൊരു സ്ഥാനം സൃഷ്ടിക്കുന്നത്. പല കമ്പനികളുടെയും ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നതും ഏറെ വൈകിയാണ്. ഏറ്റവുമൊടുവില്‍ ഇന്ദുലേഖ കമ്പനിയുടെ വൈറ്റ് സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി. സിനിമാ നിര്‍മാണം തുടങ്ങിയതും വൈകിയാണ്. സീരിയല്‍ നിര്‍മിച്ചാണ് ഈ രംഗത്തേക്കു കടന്നുവന്നത്. പിന്നീട് പ്‌ളെ ഹൗസ് എന്ന പേരില്‍ വിതരണ കമ്പനി തുടങ്ങി. പിന്നീടാണ് നിര്‍മാണം തുടങ്ങിയത്. പുതിയ ചിത്രമായ ജവാന്‍ ഓഫ് വെണ്ണിമല എന്ന ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടിയാണ്. മകളുടെ ഭര്‍ത്താവുമായി ചേര്‍ന്ന് കേരളത്തിനു പുറത്ത് ആശുപത്രി ശൃംഖല തുടങ്ങിയതും വൈകിയാണ്.

  സൗന്ദര്യരംഗത്ത് മമ്മൂട്ടിയെ വെല്ലാന്‍ ഇന്ന് മലയാള സിനിമയില്‍ ആരുമില്ല. ഇത്രയും പ്രായമായിട്ടും പുതിയ താരങ്ങളെ പോലും വെല്ലുന്ന രീതിയില്‍ ശോഭിച്ചു നില്‍ക്കുകയാണ് മമ്മൂട്ടിയുടെ തേജസ്. അതുകൊണ്ടുതന്നെ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വ്യവസായം തുടങ്ങിയാല്‍ ക്ലിക്കാകുമെന്നതില്‍ ഒരു സംശയവുമില്ല. ചര്‍മ-മുടി സംരക്ഷണത്തിനുള്ള അഞ്ച് ഉല്‍പ്പന്നങ്ങളാണ് ആദ്യഘട്ടത്തില്‍ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. മകന്‍ ദുല്‍ഖറും സിനിമയില്‍ എത്തി സജീവമായതോടെ മമ്മൂട്ടി അഭിനയരംഗത്ത് ശ്രദ്ധയോടെയാണ് മുന്നേറുന്നത്.

  മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കു പുറമെ ദിലീപ്, പൃഥ്വിരാജ് എന്നിവരും സിനിമാ നിര്‍മാണത്തിലും മോഡലിങ്ങിലും സജീവമാണ്. കല്യാണ്‍ ഗോള്‍ഡില്‍ ദിലീപ് ആണ് ബ്രാന്‍ഡ് അംബാസഡര്‍. കല്യാണ്‍ സില്‍ക്ക്‌സില്‍ പൃഥ്വിയും. ഡ്രാന്‍ഡ് പ്രൊഡക്ഷന്‍ എന്ന പേരില്‍ ദിലീപിന് നിര്‍മാണ കമ്പനിയുണ്ട്. ഓഗസ്റ്റ് ഫിലിംസ് എന്നാണ് പൃഥ്വിയും സുഹൃത്തുക്കളും ചേര്‍ന്നു രൂപീകരിച്ച കമ്പനിയുടെ പേര്.

  English summary
  First Mohanlal entered in to the businessworld. Now mammootty also active. The later simply following what mohanlal done. Now both utilizing star values for business gain.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X