»   » നാല് സിനിമകളുമായി മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടി, ബോക്‌സോഫീസില്‍ താരമായത് ആരാണ്?

നാല് സിനിമകളുമായി മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടി, ബോക്‌സോഫീസില്‍ താരമായത് ആരാണ്?

Posted By:
Subscribe to Filmibeat Malayalam

2017 അവസാനിക്കാന്‍ നാളുകള്‍ കൂടിയെ ശേഷിക്കുന്നുള്ളൂ. പോയ വര്‍ഷത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും കേവലം നാല് സിനിമകളിലാണ് അഭിനയിച്ചതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല. പക്ഷേ നാല് സിനിമകളാണ് ഇവരുടേതായി തിയേറ്ററുകളിലേക്കെത്തിയത്. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ഡിസംബര്‍ 21ന് തിയേറ്ററുകളിലേക്ക് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ഇതുള്‍പ്പടെയാണ് നാല് സിനിമ.

സണ്ണി ലിയോണിനെക്കൊണ്ട് യെസ് പറയിപ്പിക്കാനായി ഡാനിയല്‍ വെബ്ബര്‍ ചെയ്തത്?

സിനിമയില്‍ നിന്നും ഔട്ടായതിന് പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം, ബാബു ആന്റണിയുടെ വെളിപ്പെടുത്തല്‍!

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സോഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പോയ വര്‍ഷം പക്ഷേ ഇരുവര്‍ക്കും അത്ര നല്ലതായിരുന്നില്ല. എടുത്തു പറയത്തക്ക റെക്കോര്‍ഡുകളോ സിനിമയോ ഇല്ലെന്നതാണ് വസ്തുത. ഫാന്‍സ് പ്രവര്‍ത്തകരുടെ തള്ള് മാറ്റി നിര്‍ത്തി നോക്കിയാല്‍ പല ചിത്രങ്ങളുടെയും ബോക്‌സോഫീസ് കളക്ഷന്‍ ആവറേജാണ്.

നാല് സിനിമകളുമായി താരരാജാക്കന്‍മാര്‍

മമ്മൂട്ടിയുടേതും മോഹന്‍ലാലിന്റെതുമായി നാല് സിനിമകളാണ് 2017 ല്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ഒരോ സിനിമ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ ബാക്കിയുള്ളവ സമ്മിശ്ര പ്രതികരണം നേടിയവയുമാണ്.

മോഹന്‍ലാല്‍ സിനിമകള്‍

ജിബു ജേക്കബ് ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മേജര്‍ രവി ചിത്രമായ ബിയോണ്ട് ബോര്‍ഡേഴ്‌സ്, ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകം, ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന്‍ ഈ നാല് സിനിമകളാണ് 2107 ല്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയത്.

മുന്തിരിവള്ളിക്ക് ലഭിച്ച സ്വീകാര്യത

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മീനയും ഒരുമിച്ചെത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബ പ്രേക്ഷകര്‍ ഈ സിനിമയെ ഏറ്റെടുക്കുകയായിരുന്നു. കേരളത്തില്‍ മാത്രമല്ല വിദേശത്തും മികച്ച പ്രതികരണമാണ് നേടിയത്.

മേജര്‍ രവിയുടെ ഫ്‌ളോപ്പ്

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒരുമിച്ചപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും കൂടിയിരുന്നു. എന്നാല്‍ ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് മാത്രമല്ല അമ്പേ പരാജയവുമാവുന്ന കാഴ്ചയാണ് കണ്ടത്.

മോഹന്‍ലാലും ലാല്‍ജോസും ഒരുമിച്ചപ്പോള്‍

മോഹന്‍ലാലും ലാല്‍ജോസും സിനിമയിലെത്തിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നില്ല. ആ കുറവ് നികത്തിയ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ബോക്‌സോഫീസില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

വില്ലന് ലഭിച്ച പ്രതികരണം

നെഗറ്റീവ് പ്രതികരണമായിരുന്നു വില്ലന് ലഭിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ ഈ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിനെതിരെ വ്യാപകമായി നെഗറ്റീവ് പ്രതികരണം പ്രചരിച്ചതോടെ സിനിമാപ്രവര്‍ത്തകരടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു. മുതല്‍ മുടക്ക് അപേക്ഷിച്ച് നോക്കുമ്പോള്‍ ചിത്രം ബോക്‌സോഫീസില്‍ നിന്നും നേടിയത് എങ്ങുമായിട്ടില്ല.

ഗ്രേറ്റ് ഫാദറുമായി മമ്മൂട്ടി എത്തിയപ്പോള്‍

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദറിലൂടെയാണ് മമ്മൂട്ടി 2017 ല്‍ തുടക്കമിട്ടത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സോഫീസിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു.

പുത്തന്‍പണത്തിലേക്ക എത്തിയപ്പോള്‍

ഗ്രേറ്റ് ഫാദറില്‍ നിന്നും പുത്തന്‍പണത്തിലേക്ക് എത്തിയപ്പോള്‍ അമ്പേ തകര്‍ന്നുവീഴുന്ന കാഴ്ചയായിരുന്നു പ്രേക്ഷകര്‍ കണ്ടത്. രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍പണം പക്കാ പരാജയമായിരുന്നു.

പുള്ളിക്കാരനും തുണച്ചില്ല

ശ്യാംധര്‍ ചിത്രമായ പുള്ളിക്കാരന്‍ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലേക്ക് എത്തിയെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ബോക്‌സോഫീസില്‍ നിന്നും പ്രത്യേകിച്ച് റെക്കോര്‍ഡുകളൊന്നും ചിത്രം നേടിയിരുന്നില്ല.

മാസ്റ്റര്‍പീസിലാണ് പ്രതീക്ഷ

അജയ് വാസുദേവ് ചിത്രമായ മാസ്റ്റര്‍പീസിനായി കാത്തിരിക്കുകയാണ് മെഗാസ്റ്റാര്‍ ആരാധകര്‍. ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. കൈനിറയെ ചിത്രങ്ങളുണ്ടെങ്കിലും ബോക്‌സോഫീസില്‍ മമ്മൂട്ടിക്ക് അത്ര പിന്തുണ പോരെന്നുള്ള അഭിപ്രായമാണ് പലയിടത്തുനിന്നും ഉയര്‍ന്നുവരുന്നത്.

English summary
Mohanlal and Mammootty's films released in 2017.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam