»   » മോഹന്‍ലാലോ മമ്മൂട്ടിയോ, 2017 ലെ താരമൂല്യമുള്ള നടന്‍ ആരാണ്?നാല് ചിത്രങ്ങളുമായാണ് രണ്ട് പേരും എത്തിയത്

മോഹന്‍ലാലോ മമ്മൂട്ടിയോ, 2017 ലെ താരമൂല്യമുള്ള നടന്‍ ആരാണ്?നാല് ചിത്രങ്ങളുമായാണ് രണ്ട് പേരും എത്തിയത്

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും 2017 ല്‍ നാല് സിനിമകളിലാണ് അഭിനയിച്ചത്. പല സിനിമകളും വിചാരിച്ചത്ര വിജയമായില്ലെങ്കില്‍ക്കൂടിയും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്നു. സിനിമയുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒപ്പമാണെങ്കിലും താരമൂല്യത്തിന്റെ കാര്യത്തില്‍ ഏറെ പിറകിലാണ് മമ്മൂട്ടി.

ചിത്രീകരണമില്ലെങ്കിലും പ്രണവ് സെറ്റിലുണ്ടാകും, വളരെ സിമ്പിളാണ്, 'ആദി'യെക്കുറിച്ച് സഹതാരം!

ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ബോക്‌സോഫീസില്‍ മമ്മൂട്ടിയേക്കാള്‍ കൂടുതല്‍ ഡിമാന്‍ഡ് മോഹന്‍ലാലിനാണെന്നാണ് 2017 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

താരമൂല്യത്തില്‍ മമ്മൂട്ടിയെ പിന്നിലാക്കി

താരമൂല്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയാണ് പുറകില്‍. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് മികച്ച കലക്ഷനാണ് നേടാന്‍ കഴിഞ്ഞത്. ഇത് തന്നെയാണ് അദ്ദേഹത്തിന് തുണയായത്. താരമൂല്യത്തില്‍ ഏറെ മുന്നിലാണ് മോഹന്‍ലാല്‍ എന്ന പറയുന്നതിന് പിന്നിലെ കാരണവും ഇതാണ്.

മോഹന്‍ലാല്‍ ചിത്രങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സോഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പോയ വര്‍ഷം പക്ഷേ ഇരുവര്‍ക്കും അത്ര നല്ലതായിരുന്നില്ല. എടുത്തു പറയത്തക്ക റെക്കോര്‍ഡുകളോ സിനിമയോ ഇല്ലെന്നതാണ് വസ്തുത. ഫാന്‍സ് പ്രവര്‍ത്തകരുടെ തള്ള് മാറ്റി നിര്‍ത്തി നോക്കിയാല്‍ പല ചിത്രങ്ങളുടെയും ബോക്‌സോഫീസ് കളക്ഷന്‍ ആവറേജാണ്.

നാല് സിനിമകളിലാണ് അഭിനയിച്ചത്

മമ്മൂട്ടിയുടേതും മോഹന്‍ലാലിന്റെതുമായി നാല് സിനിമകളാണ് 2017 ല്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ഒരോ സിനിമ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ ബാക്കിയുള്ളവ സമ്മിശ്ര പ്രതികരണം നേടിയവയുമാണ്.

മോഹന്‍ലാലിന്‍റെതായി പുറത്തിറങ്ങിയത്

ജിബു ജേക്കബ് ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മേജര്‍ രവി ചിത്രമായ ബിയോണ്ട് ബോര്‍ഡേഴ്‌സ്, ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകം, ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന്‍ ഈ നാല് സിനിമകളാണ് 2107 ല്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

ജിബു ജേക്കബ് ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മേജര്‍ രവി ചിത്രമായ ബിയോണ്ട് ബോര്‍ഡേഴ്‌സ്, ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകം, ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന്‍ ഈ നാല് സിനിമകളാണ് 2107 ല്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയത്.

മേജര്‍ രവി ചിത്രത്തിന് സംഭവിച്ചത്

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും ഒരുമിച്ചപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും കൂടിയിരുന്നു. എന്നാല്‍ ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് മാത്രമല്ല അമ്പേ പരാജയവുമാവുന്ന കാഴ്ചയാണ് കണ്ടത്.

മോഹന്‍ലാലും ലാല്‍ജോസും ഒരുമിച്ചപ്പോള്‍

മോഹന്‍ലാലും ലാല്‍ജോസും സിനിമയിലെത്തിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നില്ല. ആ കുറവ് നികത്തിയ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്.

വില്ലന് ലഭിച്ച പ്രതികരണം

നെഗറ്റീവ് പ്രതികരണമായിരുന്നു വില്ലന് ലഭിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ ഈ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിനെതിരെ വ്യാപകമായി നെഗറ്റീവ് പ്രതികരണം പ്രചരിച്ചതോടെ സിനിമാപ്രവര്‍ത്തകരടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു. കലക്ഷന്‍റെ കാര്യത്തില്‍ വില്ലന്‍ മോശമായിരുന്നില്ല.

English summary
Mohanlal and Mammootty's star value in 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X