twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനും ഷാജി കൈലാസിനും കാലിടറി, താണ്ഡവം പരാജയമാവാനുള്ള കാരണം ഇതായിരുന്നു

    |

    മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടായ്മ. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും വന്‍വിജയമായിരുന്നു നേടിയത്. അപ്രതീക്ഷിതമായി ചില തിരിച്ചടികളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. കാശിനാഥനെന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എസ് സുരേഷ് ബാബുവായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ജോണി സാഗരികയായിരുന്നു സിനിമ നിര്‍മ്മിച്ചത്.

    കിരണ്‍, നെടുമുടി വേണു, ക്യാപ്റ്റന്‍ രാജു, സലീം കുമാര്‍, മനോജ് കെ ജയന്‍, ജഗദീഷ് തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 2002 ലായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. എംജി ശ്രീകുമാര്‍ ഗായകനായി മാത്രമല്ല സംഗീത സംവിധായകനായും എത്തിയ ചിത്രം കൂടിയായിരുന്നു താണ്ഡവം. കൊമ്പെട് കുഴലെട്, പാലും കുടമെടുത്ത് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വന്‍പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ ചിത്രം വന്‍പരാജയമായി മാറുകയായിരുന്നു.

    മറ്റൊരു നരസിംഹം

    മറ്റൊരു നരസിംഹം

    മോഹന്‍ലാലും ഷാജി കൈലാസും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ആവേശമാണ്. നരസിംഹത്തിന് ശേഷം ഇരുവരും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ അടുത്ത നരസിംഹമാവുമോ ആ ചിത്രമെന്നായിരുന്നു പലരും ചോദിച്ചത്. വന്‍പ്രതീക്ഷയോടെയായിരുന്നു ആരാധകര്‍ ചിത്രത്തിനായി കാത്തിരുന്നത്. ആറാം തമ്പുരാനിലൂടെയായിരുന്നു മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒരുമിച്ചത്. രഞ്ജിത്തിന് പകരമായി സുരേഷ് ബാബുവായിരുന്നു താണ്ഡവത്തിനായി തിരക്കഥയൊരുക്കിയത്.

    പരാജയമായി മാറി

    പരാജയമായി മാറി

    തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമൊക്കെയായി മോഹന്‍ലാലിന്റെ കാശിനാഥന്‍ മാറുമെന്നായിരുന്നു എല്ലാവരും കരുതിയത്. 2002 ലെ ഓണക്കാലത്തായിരുന്നു താണ്ഡവം തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ ആരാധകര്‍ ഉറ്റുനോക്കിയ ചിത്രത്തിന് ബോക്‌സോഫീസില്‍ നിന്നും അത്ര നല്ല പ്രതികരണങ്ങളായിരുന്നില്ല ലഭിച്ചത്. ഓപ്പണ്‍ ദിനത്തില്‍ മോശമല്ലാത്ത കലക്ഷന്‍ സ്വന്തമാക്കിയിരുന്നുവെങ്കിലും അത് നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ ചിത്രം പരാജയമായി മാറുകയായിരുന്നു.

    കുടുംബ പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല

    കുടുംബ പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല

    കുടുംബ പ്രേക്ഷകരായിരുന്നു ചിത്രത്തോട് മുഖം തിരിച്ചത്. ഗ്ലാമറിന്റെ അതിപ്രസരമായിരുന്നു പ്രേക്ഷകര്‍ക്ക് ചിത്രം ഇഷ്ടപ്പെടാതെ പോയതിന് പിന്നിലെ കാരണം. പ്രതികാര കഥയായിരുന്നുവെങ്കിലും കുടുംബ പ്രേക്ഷകര്‍ക്ക് ഒരുമിച്ചിരുന്ന കാണാനാവാത്ത വിധത്തിലുള്ള ഗ്ലാമറസ് രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. അത് തന്നെയായിരുന്നു തിരിച്ചടിച്ചത്. ഇത്തരം രംഗങ്ങള്‍ ഉണ്ടെന്നറിഞ്ഞതോടെ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്കെത്താന്‍ മടിക്കുകയായിരുന്നു.

    Recommended Video

    സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam
    മോഹന്‍ലാലിന്‍റെ പ്രതികരണം

    മോഹന്‍ലാലിന്‍റെ പ്രതികരണം

    താണ്ഡവം പരാജയമായതില്‍ തിരക്കഥാകൃത്തായ സുരേഷ് ബാബുവിന് വലിയ മനപ്രയാസമുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ നല്‍കിയ ഊര്‍ജമാണ് തന്നെ മറ്റൊരു ചിത്രമെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം മുന്‍പൊരു അഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു. താണ്ഡവം' സിനിമ ചെയ്തു കഴിഞ്ഞു അതിന്റെ പരാജയത്തില്‍ ഡിപ്രഷന്‍ അടിച്ചു ഇരിക്കുമ്പോള്‍ മറ്റൊരു സിനിമ എഴുതൂ നമുക്ക് ചെയ്യാമെന്ന മോഹന്‍ലാലിന്‍റെ വാക്കാണ്‌ തനിക്ക് തിരക്കഥാകൃത്ത് എന്ന നിലയില്‍ കരുത്തായതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    English summary
    Mohanlal movie Thandavam's failed in boxoffice because of this reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X