»   » തിയേറ്ററില്‍ 15000 ഷോ കടന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍

തിയേറ്ററില്‍ 15000 ഷോ കടന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് അടുത്ത കാലത്തായി നല്ല സമയം വന്നിരിക്കുകയാണ്. റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു. റെക്കോര്‍ഡ് വിജയം നേടിയ ചിത്രങ്ങളെ കുറിച്ച്;

മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ തുടക്കത്തില്‍ തന്നെ നല്ല കളക്ഷന്‍ നേടിയെന്ന് മാത്രമല്ല തിയേറ്ററുകളില്‍ കൂടുതല്‍ ദിവസം തകര്‍ത്തോടുകയും ചെയുന്നു. പ്രദര്‍ശനത്തിന്റെ എണ്ണം നോക്കിയാണ് നമ്മളൊരു ചിത്രത്തെ വിലയിരുത്തുന്നത്. 10000 ഷോ തികയ്ക്കുന്ന മലയാളചിത്രം സാധാരണമാണ്. എന്നാല്‍ ഇവിടെ 15000 ഷോ കടന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പുലിമുരുകന്‍ (2016)

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പുലിമുരുകന്‍. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇത്രയും ഷോ കടന്ന ഒരു ചിത്രം ഉണ്ടായിട്ടില്ല. 40000 ഷോ കടന്നിരുന്നു പുലിമുരുകന്‍ എന്ന ചിത്രം.

ദൃശ്യം (2013)

2013 ല്‍ റിലീസായ ദൃശ്യം മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിത്തു ജോസഫാണ്. 23000 ഷോ കടന്ന ആദ്യത്തെ മലയാള ചിത്രമാണ് ദൃശ്യം. കേരളത്തില്‍ മാത്രം 42 കോടിയാണ് ദൃശ്യം നേടിയത്.

ട്വന്റി :20 (2008)

മലയാളത്തിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ജോഷി സംവിധാനം ചെയത ചിത്രമാണ് ട്വന്റി: 20. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരുമുണ്ട്. 18000 ഷോ കടന്ന ആദ്യത്തെ മലയാള ചിത്രമാണ് ട്വന്റി: 20.

ഒപ്പം (2016)

2016 ല്‍ സെപറ്റംബറില്‍ റിലീസായ പ്രിയദര്‍ശന്‍ ചിത്രമാണ് ഒപ്പം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രവും ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു. 15000 ഷോ കടന്ന ചിത്രത്തെ ഒരു പരിധി വരെ പ്രതികൂലമായി ബാധിച്ചത് പുലിമുരുകന്റെ റിലീസായിരുന്നു.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

ജിജു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് 15000 ഷോ കടന്ന അവസാനത്തെ ചിത്രം. 2017 ജനുവരി 27 ന് റിലീസായ ചിത്രം ഈ അടുത്താണ് 15000 കടന്നത്. തിയേറ്ററില്‍ ചിത്രത്തിന്റെ പ്രദര്‍ശനം ഇപ്പോഴും നടക്കുന്നു.

പുലിമുരുകനും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളും ആണ് എറ്റവും വേഗത്തില്‍ 15000 ഷോ കടന്നത്. മോഹന്‍ലാലിന്റെ റിലീസാകാന്‍ പോകുന്ന അടുത്ത ബിഗ് ബജറ്റ് ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. 2017 ഏപ്രിലോടെ ചിത്രം തിയേറ്ററുകളില്‍ എത്തും. മേജര്‍ രവി സംവിധാനം ചെയ്യുന്ന ഈ ചിത്രം വീണ്ടും അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമോ എന്ന് നോക്കാം.

English summary
Mohanlal and his movies are having a merry time at the Kerala theatres and the box office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam