For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മരക്കാർ’ ഒടിടി റിലീസിന് ഒപ്പിട്ടിരുന്നില്ല, തീരുമാനിച്ചത് ഇങ്ങനെ, വിവാദങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിഹം. ഡിസംബർ 2 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പുറത്ത് വന്ന ട്രെയിലറിനും ടീസറിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് മോഹൻലാൽ.മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യ പറഞ്ഞത്. മോഹൻലാലിനോടൊപ്പം സംവിധായകൻ പ്രിയദർശനും എത്തിയിരുന്നു.

  mohanlal

  'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്നത് അനാവശ്യ വിവാദമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.സിനിമയുടെ ഒ.ടി.ടി റിലീസിന് കരാര്‍ ഒപ്പിട്ടില്ലെന്നും താരം പറയുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ.. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്നത് അനാവശ്യ വിവാദങ്ങളാണ്. സിനിമയുടെ ഒ.ടി.ടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല. തിയേറ്റര്‍ റിലീസിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിലേക്ക് നല്‍കാനായിരുന്നത്.

  ദുൽഖർ കാലൊക്കെ തടവി ചൂടാക്കി തന്നു, തലയിൽ കൂടി ലൈറ്റ് വീണ സംഭവത്തെ കുറിച്ച് സയി പല്ലവിയുടെ അനിയത്തി

  തന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് തിരിച്ചൊന്നും പറയാനില്ല. താന്‍ ബിസിനസുകാരന്‍ തന്നെയാണ്. 100 കോടി മുടക്കിയാല്‍ 105 കോടി കിട്ടണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റ്. താന്‍ സിനിമ നിര്‍മിക്കുന്ന ആള്‍ കൂടിയാണ്. തന്റെ പല സിനിമകളും സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കാലാപാനിയായാലും വാനപ്രസ്ഥമായാലും എന്നാലും അതിലൊന്നും ഒരു പരാതിയും പറഞ്ഞിട്ടില്ല. താന്‍ മരിച്ചാലും സിനിമ മുന്നോട്ടുപോകുമെന്നും അത് തിയേറ്റര്‍ ഉടമകളും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ദുൽഖർ സൽമാന് ഏറ്റവും ദേഷ്യം വരുന്നത് ഇതിനാണ്, ഭയക്കുന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ

  കുറുപ്പ് സിനിമയോട് നന്ദിയുണ്ടെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുറുപ്പ് എന്ന് സിനിമയുടെ ഏറ്റവും വലിയ സക്‌സസ് ആളുകള്‍ തിയേറ്ററുകളിലേക്ക് വന്നു എന്നതാണെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേർത്തു. ''കുറുപ്പ് എന്ന് സിനിമയുടെ ഏറ്റവും വലിയ സക്‌സസ് ആളുകള്‍ തിയേറ്ററുകളിലേക്ക് വന്നു എന്നതാണ്.ആ സിനിമയോട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദിയുണ്ട്. ആ സിനിമ കാണിച്ചു തന്നു തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തുമെന്ന്.. പ്രിയദർശൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

  കത്രീനയെ വിവാഹം കഴിക്കുന്നതിന് വിക്കിയുടെ കുടുംബത്തിൽ എതിർപ്പ്? കല്യാണത്തിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

  ഡിസംബർ 2 ന് കേരളത്തില്‍ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിന് എത്തും.ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

  ‘നൂറുശതമാനം ഞാനൊരു ബിസിനസുകാരനാണ് ; മോഹന്‍ലാല്‍

  മോഹൻലാൽ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനി ഐവി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇന്ന് പുറത്ത് വന്ന ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  English summary
  Mohanlal Opens Up About Marakkar Arabikadalinte Simham Movie controversy And Ott Release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X