For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാസ് എന്ന വാക്ക് 100 ശതമാനം സത്യമാക്കി പൃഥ്വിരാജിന്റെ കൊലകൊല്ലി ഐറ്റം!പുലിമുരുകനെ തകര്‍ത്ത് ലൂസിഫര്‍

  |
  പുലിമുരുകനെ സ്റ്റീഫൻ തീർക്കുമോ...? | filmibeat Malayalam

  കേരളത്തിലിന്ന് വലിയൊരു ഉത്സവപ്രതീതിയാണ്. മോഹന്‍ലാല്‍ നായകനായിട്ടെത്തുന്ന ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ്. രാവിലെ ആറ് മണി മുതല്‍ പലയിടങ്ങളിലും വാദ്യമേളങ്ങളോട് കൂടിയാണ് ലൂസിഫറിനെ വരവേറ്റിരിക്കുന്നത്. അടുത്ത കാലത്തൊന്നും മോഹന്‍ലാലിന്റെ മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത പ്രതികരണമാണ് ആദ്യ പകുതി കഴിയുമ്പോള്‍ ലൂസിഫറിനെ കുറിച്ച് ലഭിക്കുന്നത്.

  പൃഥ്വി ഫാൻ ബോയി അല്ല! ലാലേട്ടന്റെ മരണമാസ് എൻട്രിയോടെ ലൂസിഫറെത്തി! പ്രേക്ഷക പ്രതികരണമിങ്ങനെ

  പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നതിനപ്പുറം മോഹന്‍ലാലിന്റെ കടുത്ത ഫാനാണ് പൃഥ്വി എന്നുള്ളതാണ് ശ്രദ്ധേയം. ലൂസിഫറിന്റെ ഓരോ രംഗങ്ങളിലും അത് പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ആദ്യം വരുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ഫസ്റ്റ് ഹാഫ് കഴിയുന്നതോടെ ബോക്‌സോഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി എന്ന സൂചനയാണ് ലഭിക്കുന്നത്.

   ലൂസിഫര്‍ പൊളിച്ച് അടുക്കി

  ലൂസിഫര്‍ പൊളിച്ച് അടുക്കി

  ലൂസിഫറിന്റെ ആദ്യ പകുതി കഴിയുമ്പോള്‍ പൊളിച്ച് അടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. കിടിലനൊരു എനര്‍ജറ്റിക് ത്രില്ലറാണ് ലൂസിഫറെന്നും കമന്റുകള്‍ വ്യാപിച്ച് കഴിഞ്ഞു. പൃഥ്വിരാജിന്റെ സംവിധാനത്തിനാണ് ഏറ്റവുമധികം കൈയടി ലഭിക്കുന്നത്. സംവിധാനത്തില്‍ തുടക്കമാണെങ്കിലും അതിന്റെ കുറവുകളൊന്നും കാണാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാല്‍ ഫാന്‍സിനെ ആവേശ കൊടുമുടിയില്‍ നിര്‍ത്താനുള്ള മരുന്ന് നിറച്ചാണ് ലൂസിഫര്‍ ഒരുക്കിയിരിക്കുന്നത്.

   മാസ് എന്‍ട്രിയോടെ മോഹന്‍ലാല്‍

  മാസ് എന്‍ട്രിയോടെ മോഹന്‍ലാല്‍

  ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായിട്ടെത്തിയ മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സ് പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളില്‍ മികച്ച ചിത്രമാണിതെന്നും ചിലര്‍ പറയുന്നു. മാസ് എന്ന വാക്കിന് നൂറ് ശതമാനം അര്‍ത്ഥം നല്‍കുന്ന പ്രകടനമാണ് ചിത്രത്തിലുള്ളത്. ആദ്യ പകുതിയില്‍ മോഹന്‍ലാലിന്റേതായ രംഗങ്ങളെല്ലാം അങ്ങനെയായിരുന്നു.

   ബോക്‌സോഫീസ് തകരും

  ബോക്‌സോഫീസ് തകരും

  ലൂസിഫറിനെ കുറിച്ച് വരുന്ന നല്ല അഭിപ്രായങ്ങള്‍ ഏറ്റവുമധികം പ്രതിഫലിക്കുന്നത് ബോക്‌സോഫീസിലാണ്. ഫസ്റ്റ് ഹാഫ് കഴിഞ്ഞ ഉടന്‍ തന്നെ ലൂസിഫര്‍ ബ്ലോക്ക് ബസ്റ്റര്‍ മൂവിയായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. കേരളത്തില്‍ നാനൂറോളം തിയറ്ററുകളാണ് റിലീസ് ദിവസം ലഭിച്ചിരിക്കുന്നത്. അതില്‍ 200 ഓളം ഷോ ഫാന്‍സിന് വേണ്ടിയായിരുന്നു. വിദേശ രാജ്യങ്ങളിലേക്കും തുല്യ പ്രധാന്യത്തോടെ എത്തിയതോടെ വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇതെല്ലാം കണക്ക് കൂട്ടുമ്പോള്‍ ഇതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും ലൂസിഫര്‍ തിരുത്തി കുറിക്കുമെന്നാണ്.

   മുരുകന് ഭീഷണിയായി

  മുരുകന് ഭീഷണിയായി

  ലൂസിഫറിനെ കുറിച്ച് ആദ്യം വന്ന കമന്റുകളില്‍ പ്രധാനപ്പെട്ടത് പുലിമുരുകന് ഭീഷണിയായി എന്നുള്ളതാണ്. മലയാളത്തില്‍ നിന്നും ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ പുലിമുരുകന്‍ 150 കോടിയോളം രൂപ സ്വന്തമാക്കിയിരുന്നു. പിന്നാലെ എത്തിയ ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി നൂറ് കോടി സ്വന്തമാക്കിയെങ്കിലും മുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ലൂസിഫര്‍ ആ റെക്കോര്‍ഡ് തിരുത്തി കറിക്കുമെന്നാണ് സൂചന. ആദ്യദിനം നാല് മുതല്‍ അഞ്ച് കോടി വരെ കേരള ബോക്‌സോഫീസില്‍ നിന്ന് സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

  ഒടിയനും തകര്‍ത്തു!!

  ഒടിയനും തകര്‍ത്തു!!

  കഴിഞ്ഞ ഡിസംബറില്‍ തിയറ്ററുകളിലേക്ക് എത്തിയ ഒടിയന്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല. സിനിമയുടെ ആദ്യദിനം ലഭിച്ച നെഗറ്റീവ് റിവ്യൂ ആയിരുന്നു അതിന് കാരണം. എന്നാല്‍ റിലീസിന് മുന്‍പും അല്ലാതെയുമായി ബോക്‌സോഫീസിലും മറ്റ് ബിനിനസുകളിലുമായി കോടികളായിരുന്നു ഒടിയന്‍ വാരിക്കൂട്ടിയത്. മുതല്‍ മുടക്ക് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ പെട്ടിയിലാക്കിയിരുന്നു. ലൂസിഫറിന് പ്രേക്ഷക പ്രശംസ കൂടുതല്‍ ലഭിക്കുന്നതിനാല്‍ ആദ്യ ദിന കളക്ഷന്‍ എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  English summary
  Mohanlal-Prithviraj Duo’s Lucifer break Pulimurugans record?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X