»   » സൂര്യയുടെ അച്ഛനാവാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചു, ആ റോള്‍ സൂര്യയ്ക്ക് ഒപ്പം അവാര്‍ഡും

സൂര്യയുടെ അച്ഛനാവാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചു, ആ റോള്‍ സൂര്യയ്ക്ക് ഒപ്പം അവാര്‍ഡും

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സൂര്യ ശിവകുമാര്‍. നടന്‍ ശിവകുമാറിന്റെ മകനായ സൂര്യ സാഹചര്യങ്ങള്‍ കാരണം സിനിമയിലേക്ക് എത്തിപ്പെടുകയായിരുന്നു. എണ്‍പതുകളിലെ മിന്നും താരമായ ശിവകുമാറിന്റെ മക്കള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോള്‍. സൂര്യയ്ക്ക് പിന്നാലെ അനുജന്‍ കാര്‍ത്തിയും സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രി ജ്യോതികയെയാണ് സൂര്യ വിവാഹം ചെയ്തത്. ദിയ, ദേവ് രണ്ടു കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്.

സംയുക്ത വര്‍മ്മ ഇതെന്തിനുള്ള പുറപ്പാടാ? സിനിമയിലേക്ക് തിരിച്ചു വരുമോ? ചിത്രങ്ങള്‍ വൈറല്‍

മോസ് ആന്‍ ക്യാറ്റ് ലൊക്കേഷനില്‍ വെച്ച് ദിലീപുമായി ഉടക്കി, പ്രതികാരമായി തന്‍റെ അവസരം മുടക്കി

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. തിരിച്ചു വരവില്‍ ഭാര്യയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സൂര്യ കൂടിയുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സിനിമയിലെ തുടക്ക കാലത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തിന് നേരിടേണ്ടി വന്നത്. നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന സൂര്യ അതൊക്കെ വിജയകരമായി തരണം ചെയ്താണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്.

അഭിഷേകിനൊപ്പം അഭിനയിക്കാന്‍ ആഷ് വിസമ്മതിച്ചോ? എെശ്വര്യ പറഞ്ഞത് ഇതാണ്, അഭി പറഞ്ഞതോ?

സൂര്യയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സിനിമയില്‍ അച്ഛന്‍ വേഷം ചെയ്യുന്നതിനായി സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെയായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ താരം ആ വേഷം ഏറ്റെടുത്തില്ല. പിന്നീട് സംഭവിച്ചതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

സൂര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്ന്

സൂര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്ന് കൂടിയാണിത്. മികച്ച പത്ത് റൊമാന്റിക് തമിഴ് സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ഈ ചിത്രം ആ ലിസ്റ്റില്‍ ഉള്‍പ്പെടുമെന്ന കാര്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അത്രമേല്‍ മികച്ച പ്രണയചിത്രമാണ് ഇത്.

അച്ഛന്‍ വേഷത്തിലേക്ക് പരിഗണിച്ചത്

സൂര്യയുടെ അച്ഛന്റെ വേഷം അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെയായിരുന്നു. എന്നാല്‍ താരം ആ റോള്‍ സ്വീകരിച്ചില്ല.

മോഹന്‍ലാല്‍ സ്വീകരിച്ചില്ല

സൂര്യയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അച്ഛന്റെതും. എന്നാല്‍ താരം ആ വേഷം സ്വീകരിച്ചില്ല. സ്വീകരിക്കാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

സൂര്യയും സമീറ റെഡ്ഡിയും തകര്‍ത്തഭിനയിച്ച സിനിമ

സൂര്യയും സമീറ റെഡ്ഡിയും തകര്‍ത്ത് അഭിനയിച്ച ചിത്രമായ വാരണം ആയിരത്തിന്റെ മേക്കിങ്ങിനിടയിലാണ് ഈ സംഭവം നടന്നത്. സിമ്രാന്‍, ദിവ്യ സ്പന്ദന, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

സൂര്യ തന്നെ ആ വേഷവും ഏറ്റെടുത്തു

അച്ഛന്‍ കഥാപാത്രത്തിനായി സംവിധായകന്റെ മനസ്സില്‍ മറ്റൊരു താരവുമില്ലായിരുന്നു. ഒടുവില്‍ ആ റോള്‍ സൂര്യ തന്നെ ഏറ്റെടുക്കുകയായിരുന്നു. ഒരേ സമയം അച്ഛനും മകനുമായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

വ്യത്യസ്ത കാലഘട്ടങ്ങളിലെ ജീവിതം

സ്‌കൂള്‍ ജീവിതം, കോളേജ് പഠന കാലം, പിന്നീട് അടുത്ത് സ്റ്റേജ് തുടങ്ങി മൂന്നു കാലഘട്ടങ്ങളിലെ ജീവിതത്തെക്കുറിച്ച് വിവരിക്കുന്ന ചിത്രമായിരുന്നു ഇത്. വ്യത്യസ്ത മേക്കോവറില്‍ മികച്ച പ്രകടനമായിരുന്നു സൂര്യ ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്.

ദേശീയ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍

2008 ലെ ദേശീയ അവാര്‍ഡില്‍ മൂന്ന് പുരസ്‌കാരങ്ങളാണ് വാരണം ആയിരം സ്വന്തമാക്കിയത്. മികച്ച ഫീച്ചര്‍ ഫിലിം, മികച്ച നടന്‍, മികച്ച സ്വഭാവ നടി തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഈ സിനിമ വാരിക്കൂട്ടി. ഫിലിം ഫെയര്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുടങ്ങിയവയിലും താരമായിരുന്നു വാരണം ആയിരം.

English summary
Mohanlal rejected this Surya movie and missed the National Award.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam