twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് ഈ വര്‍ഷം നല്ലതായിരുന്നോ? പുരസ്‌കാരങ്ങള്‍ കിട്ടിയെങ്കിലും സിനിമകള്‍ ചതിച്ചു!

    |

    മോഹന്‍ലാല്‍ മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച പുലിമുരുകന്‍ എന്ന സിനിമ സമ്മാനിച്ച വര്‍ഷമായിരുന്നു 2016. ആ വര്‍ഷം പുറത്്തിറങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. മികച്ചൊരു തുടക്കവുമായി തന്നെയായിരുന്നു ലാലേട്ടാന്‍ 2017 വര്‍ഷത്തിലേക്ക് കാലെടുത്ത് വെച്ചിരുന്നത്.

    ബാലുവും നീലുവും കുടുംബവും അഞ്ഞൂറ് എപ്പിസോഡുകള്‍ പിന്നിട്ടു, ഇനി ഉപ്പും മുളകിന്റെ മാറ്റം ഇങ്ങനെയാണ്!ബാലുവും നീലുവും കുടുംബവും അഞ്ഞൂറ് എപ്പിസോഡുകള്‍ പിന്നിട്ടു, ഇനി ഉപ്പും മുളകിന്റെ മാറ്റം ഇങ്ങനെയാണ്!

    കുറെ സിനിമകള്‍ റിലീസ് ചെയ്തു. മറ്റ് ഒട്ടനവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കിലും 2017 മോഹന്‍ലാലിനെ സംബന്ധിച്ച് നല്ല വര്‍ഷമായിരുന്നോ? ഈ വര്‍ഷം മോഹന്‍ലാലിന്റെ നാല് സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്. അവ മാത്രമല്ല മോഹന്‍ലാലിനെ തേടി പുരസ്‌കാരങ്ങളും വന്നിരുന്നു.

    മുന്തിരിവള്ളിയില്‍ തുടങ്ങി

    മുന്തിരിവള്ളിയില്‍ തുടങ്ങി

    ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയായിരുന്നു 2017 ല്‍ മോഹന്‍ലാലിന്റെ ആദ്യം പുറത്തിറങ്ങിയ സിനിമ. കുടുംബ പശ്ചാതലത്തിലൊരുക്കിയ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഉലഹന്നാന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

     1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

    1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

    വലിയ പ്രതീക്ഷയോടെ തിയറ്ററുകളിലേക്കെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകളെ തകിടം മറിച്ച പ്രതികരണമായിരുന്നു സിനിമയില്‍ നിന്നും ലഭിച്ചത്. വിഷുവിനോടനനുബന്ധിച്ചായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്.

    വെളിപാടിന്റെ പുസ്തകം

    വെളിപാടിന്റെ പുസ്തകം


    ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ സിനിമയായിരുന്നു വെളിപാടിന്റെ പുസ്തകം. കോളേജ് പശ്ചാതലത്തിലൊരുങ്ങിയ സിനിമയും പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തുകയായിരുന്നു. ഓണത്തിന് മറ്റ് സിനിമകളോട് മത്സരിച്ചായിരുന്നു സിനിമയും തിയറ്ററുകളിലേക്ക് എത്തിയത്.

     വില്ലന്‍

    വില്ലന്‍

    റിലീസിനെത്തുന്നതിന് മുമ്പ് തന്നെ വലിയ കളക്ഷന്‍ നേടിയ സിനിമയായിരുന്നു വില്ലന്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയില്‍ മാത്യൂ മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നത്. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നെങ്കിലും നെഗറ്റീവ് റിവ്യൂയായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്.

     ദേശീയ പുരസ്‌കാരം

    ദേശീയ പുരസ്‌കാരം

    മുന്തിരിവള്ളികള്‍ തളിര്‍ക്കും എന്ന സിനിമയിലെയും പുലിമുരുകനിലെയും പ്രകടനത്തിലൂടെ ദേശീയ പുരസ്‌കാര വേദിയിലും മോഹന്‍ലാല്‍ എത്തിയിരുന്നു. പ്രത്യേക ജൂറി പരാമര്‍ശമായിരുന്നു ലാലേട്ടനെ തേടി എത്തിയിരുന്നത്.

    നന്തി അവാര്‍ഡും

    നന്തി അവാര്‍ഡും

    ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരമായ നന്തി അവാര്‍ഡ് ലാലേട്ടന് ലഭിച്ചിരുന്നു. ജനത ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചത്.

    English summary
    Mohanlal's 2017: A Year Filled With Movies, Awards & More!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X