»   » ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സിനിമയിലെത്തുന്നത്. വില്ലന്‍ വേഷത്തില്‍ തുടക്കമിട്ട ലാല്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 21 ഹിറ്റ് ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചു.

നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തില്‍ തുടങ്ങി 35ഓളം ചിത്രങ്ങളിലാണ് 1986ല്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. അതില്‍ 21 ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റും. കാണൂ.. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഒരു വര്‍ഷത്തെ 21 സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍..

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

മോഹന്‍ലാലിനെയും പ്രിയയെയും കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്റെ തിരക്കഥയില്‍ ആലപ്പി അഷറഫ് സംവിധാനം ചെയ്ത ചിത്രമാണ് നിന്നിഷ്ടം. ചാര്‍ലി ചാപഌന്റെ സിറ്റി ലൈറ്റ്‌സിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വന്‍ വിജയമായരുന്നു.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

സിദ്ദിഖ്-ലാലിന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍. 1986 ജനുവരി മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍, റഹമാന്‍, തിലകന്‍, ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

1986 ജനുവരി 25ന് പുറത്തിറങ്ങിയ ചിത്രമാണ് മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, മുകേഷ്, ശ്രീനിവാസന്‍,മണിയന്‍പിള്ള രാജു, ലിസി, പ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. മലയാളത്തിലെ ഒരു കോമിക് ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചത് ശ്രീനിവാസനായിരുന്നു.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

എംടി വാസുദേവന്റെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചാംഗി. മോഹന്‍ലാല്‍, ഗീത, നാദിയ മൊയ്തു എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 1986 ജൂലൈ അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തിയത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

ഐവി ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാര്‍ത്ത. മമ്മൂട്ടി, മോഹന്‍ലാല്‍ വേണു നാഗവള്ളി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഫെബ്രുവരി 28നാണ് തിയേറ്ററുകളില്‍ എത്തിയത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

മോഹന്‍ലാല്‍, കാര്‍ത്തിക എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പി അനില്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണ് അടിവേരുകള്‍. സുരേഷ് ഗോപി, മുകേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

ശശി കുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ടിജി രവി, മാധവി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. 1978ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ഡോണിന്റെ റീമേക്കായിരുന്നു ശോഭരാജ്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

മോഹന്‍ലാലിനെയും കാര്‍ത്തികയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ പത്മരാജന്റെ ചിത്രമാണ് ദേശാടന കിളികള്‍ കരയാറില്ല. ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. 1986 മാര്‍ച്ച് 17നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

പത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കരിയില കാറ്റ് പോലെ. മോഹന്‍ലാല്‍, മമ്മൂട്ടി, റഹ്മാന്‍, കാര്‍ത്തിക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു പ്രമുഖ സിനിമാ സംവിധായകന്റെ മരണവും അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

മോഹന്‍ലാല്‍ ജയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. ശ്രീകുമാരന്‍ തമ്പിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം നിര്‍വ്വഹിച്ച ചിത്രമാണ് യുവജനോത്സവം. ഉര്‍വശി, സുരേഷ് ഗോപി, മേനക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പത്മരാജന്‍ ഒരുക്കിയ ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍. ശാരി തിലകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. തിരക്കഥ, ഛായാഗ്രാഹണം, സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം 1986 നവംബര്‍ 27നാണ് പുറത്തിറങ്ങിയത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രാജാവിന്റെ മകന്‍. ജൂലൈ 16നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

ഭദ്രന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ചിത്രമാണ് പൂമുഖ പടിയില്‍ നിന്നെയും കാത്ത്. മമ്മൂട്ടിയ്‌ക്കൊപ്പം മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാല്‍, കാര്‍ത്തിക, ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 1986ല്‍ പുറത്തിറങ്ങി.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

ശ്രീനിവാസന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. മോഹന്‍ലാലിനൊപ്പം ശ്രീനിവാസന്‍, നെടുമുടി വേണു, മേനക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

1986 ഒക്ടോബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം. രഘുനാഥ് പാലേരിയാണ് ചിത്രം സംവിധാനം ചെയ്തത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

മോഹന്‍ലാല്‍ സണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. വേണു നാഗവള്ളിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയതത്.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

1986 ഒക്ടോബര്‍ 9ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം വന്‍ വിജയമായിരുന്നു.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഹലോ മൈഡിയര്‍ റോങ് നമ്പര്‍.

ഒരു വര്‍ഷം 21 ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍

മോഹന്‍ലാലിനെയും ശോഭനയെയും കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം.

English summary
Mohanlal'S 21 hit films in 1986.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam