For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ വികാരഭരിതനായി അഭിനയിച്ച തന്മാത്ര, ലേഖയാവാന്‍ നോ പറഞ്ഞ നായികമാരും, ആ ചിത്രം പിറന്നിട്ട് 15 വര്‍ഷം

  |

  സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നായിരുന്നു തന്മാത്ര. ബ്ലസി സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. 2005 ഡിസംബര്‍ 16നായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. പത്മരാജന്റെ ഓര്‍മ്മ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ബ്ലസി തന്മാത്ര ഒരുക്കിയത്. അല്‍ഷിമേഴ്‌സ് എന്ന അവസ്ഥയെക്കുറിച്ച് വിവരിച്ച സിനിമ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്.

  മോഹന്‍ലാല്‍, മീര വസുദേവ്, അര്‍ജുന്‍ ലാല്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സീത തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. രമേശന്‍ നായരായി മോഹന്‍ലാലെത്തിയപ്പോള്‍ ലേഖയായിട്ടാണ് മീര വസുദേവ് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും ആ സമയത്തെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള താരങ്ങളുടെ അഭിമുഖങ്ങളെല്ലാം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  വിവാദമായ രംഗം

  വിവാദമായ രംഗം

  ചിത്രത്തിലെ നഗ്ന രംഗത്തെക്കുറിച്ച് തന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് മീര വസുദേവ് പറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ടവര്‍ മാത്രമേ ആ സമയത്ത് മുറിയില്‍ നില്‍ക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയാണ് അന്ന് താരം മുന്നോട്ട് വെച്ചത്. ആ സിനിമ നല്‍കിയ പേരും പ്രശസ്തിയും ഇപ്പോഴും അതേ പോലെ നില്‍ക്കുന്നുണ്ട്. അന്ന് തനിക്ക് മികച്ച പുതുമുഖനടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

  മീര വസുദേവിന്‍റെ കഥാപാത്രം

  മീര വസുദേവിന്‍റെ കഥാപാത്രം

  മീര വാസുദേവ് എന്ന താരത്തെ ഓര്‍ക്കുമ്പോള്‍ തന്മാത്രയിലെ രംഗങ്ങളാണ് മനസ്സിലേക്ക് വരുന്നതെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ഇന്റിമേറ്റ് സീനുകളുമായി ബന്ധപ്പെട്ട് മീരക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കാനായി തയ്യാറാവുകയായിരുന്നു താരം. കുടുംബവിളക്ക് സീരിയലില്‍ സുമിത്രയെന്ന വീട്ടമ്മയായി ഗംഭീര പ്രകടനമാണ് മീര പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.

   മോഹന്‍ലാല്‍ പറഞ്ഞത്

  മോഹന്‍ലാല്‍ പറഞ്ഞത്

  തന്മാത്രയിലെ നഗ്ന രംഗത്തെക്കുറിച്ച് മോഹന്‍ലാലും തുറന്നുപറഞ്ഞിരുന്നു. രമേശന്‍ നായരും അദ്ദേഹത്തിന്റെ ഭാര്യയും കട്ടിലില്‍ കിടക്കുമ്പോള്‍ പല്ലിയെ ഓടിക്കാന്‍ അയാള്‍ എല്ലാം മറന്ന് എണീറ്റ് പോകുന്ന രംഗമായിരുന്നു അത്. അങ്ങനെ ഒരു രംഗമുണ്ടെന്ന് ബ്ലെസി മോഹന്‍ലാലിനോട് പറഞ്ഞിരുന്നില്ല. തിരക്കഥയില്‍ അത് എഴുതി വെച്ചിരുന്നു. നേരത്തെ ആ രംഗത്തെക്കുറിച്ച് പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് താന്‍ ചോദിച്ചിരുന്നില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

  ലാലേട്ടന്റെ ഈ അഭിനയത്തിന് മറുപടിയില്ല | filmibeat Malayalam
  തയ്യാറെടുപ്പുകളില്ലാതെ

  തയ്യാറെടുപ്പുകളില്ലാതെ

  ആ രംഗത്തില്‍ വേണമെങ്കില്‍ ഒരു കസേരയോ മേശയോ വെച്ച് മറക്കാമായിരുന്നു. അങ്ങനെ ചെയ്യണമെന്ന് ഞങ്ങള്‍ക്കാര്‍ക്കും തോന്നിയില്ല. തന്മാത്ര തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അത്രയധികം തയ്യാറെടുപ്പുകളൊന്നുമില്ലാതെയായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. എങ്ങനെയാണ് ആ കഥാപാത്രത്തെ ഇത്ര മികച്ചതാക്കിയതെന്ന് പലരും തന്നോട് ചോദിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

  English summary
  Mohanlal's career best movie Thanmathra completes 15 years of its success
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X