Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പൊട്ടിച്ചിരിയുടെ പൂരവുമായി മോഹന്‍ലാലും സംഘവും! ഡ്രാമ പൊളിച്ചടുക്കുന്നു! പ്രേക്ഷക പ്രതികരണം കാണൂ!
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായ ഡ്രാമ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന സിനിമയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരാധകര്‍ നേരത്തെ തന്നെ നടത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് ഇത്തവണത്തെ കേരളപ്പിറവി ദിനം ഏറെ പ്രധാനപ്പെട്ടതാണ്. മോഹന്‍ലാലും രഞ്ജിത്തും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തന്നെ അത് മാസ്സാവുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു. പതിവിന് വിപരീതമായി ഇത്തവണ ഹാസ്യ പ്രാധാന്യമുള്ള ചിത്രവുമായാണ് ഇരുവരും എത്തുന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രവചനങ്ങളും പ്രതീക്ഷകളുമെല്ലാമായി ആരാധകര്‍ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. വിജയകരമായി മുന്നേറുകയാണ് സിനിമ.
സംവൃതയ്ക്ക് 32? ഇത്തവണത്തെ ആഘോഷം പൊളിച്ചു? ചിത്രങ്ങള്‍ വൈറലാവുന്നു! അഗസ്ത്യ തന്നെ താരം! കാണൂ!
കേരളപ്പിറവി ദിന സമ്മാനവുമായാണ് ഇത്തവണ മോഹന്‍ലാലാല്‍ എത്തിയത്. 3 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തിയത്. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മോഹന്‍ലാലിന്റെ ലുക്കും സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നാളുകള്‍ക്ക് ശേഷം മുഴുനീള കോമഡി ചിത്രവുമായെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഡ്രാമയുടെ പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്നുവായിക്കൂ.
മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ആ കഥാപാത്രത്തെ മനോഹരമാക്കാനാവില്ല! യാത്രയെക്കുറിച്ച് സംവിധായകന്!

പൊട്ടിച്ചിരിയുമായി ഡ്രാമ
ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന താരമാണ് മോഹന്‍ലാല്‍. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന ചിത്രമായ ഡ്രാമ പൊട്ടിച്ചിരിയുമായി മുന്നേറുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോമഡിയും തനിക്ക് വഴങ്ങുമെന്ന് മോഹന്‍ലാല്‍ വീണ്ടും തെളിയിച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ജോണി ആന്റണിയും ബൈജുവും
മോഹന്‍ലാല്‍ മാത്രമല്ല ജോണി ആന്റണിയും ബൈജുവും നിറഞ്ഞ കൈയ്യടി നേടുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലളിതമായ കഥയെ അതീവ രസകരമായി ആവിഷ്ക്കരിച്ചിരിക്കുകയാണ് രഞ്ജിത്തെന്ന് ആരാധകര്‍ പറയുന്നു.

മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുമ്പോള്‍!
മലയാളത്തിലെ മികച്ച ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-രഞ്ജിത്ത്. എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ഒട്ടനവധി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്. ഇരുവരുടേയും കരിയര്‍ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അവ. സിനിമാലോകം തന്നെ ഒന്നടങ്കം ഏറ്റെടുത്തിരുന്നു ആ ചിത്രങ്ങള്‍. രാവണപ്രഭുവിലൂടെ തുടങ്ങിയ കൂട്ടുകെട്ട് ഇപ്പോള്‍ ഡ്രാമയിലെത്തി നില്‍ക്കുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ചന്ദ്രോത്സവം, റോക്ക് ആന്‍ റോള്‍, സ്പിരിറ്റ്, ലോഹം തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ചിരുന്നു. ലോഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചിരിക്കുകയാണ് ഇരുവരും.

യുകെയില്‍ ചിത്രീകരണം
പൂര്‍ണ്ണമായും വിദേശത്ത് വെച്ച് ചിത്രീകരിച്ച സിനിമ കൂടിയാണ് ഡ്രാമ. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി മോഹന്‍ലാലും സംഗവും ലണ്ടനിലേക്ക് പോയത് മുതല്‍ ആരാധക ശ്രദ്ധയും ഇവിടേക്കായിരുന്നു. രഞ്ജിത്തിന്റെ തന്നെ ചിത്രമായ കടല്‍കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ചൊരു സിനിമ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. ഡ്രാമയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത് വിദേശത്ത് വെച്ചായിരുന്നുവെന്നത് സിനിമയുടെ പ്രധാന സവിശേഷതകളിലൊന്നാണ്.

ബിലാത്തിക്കഥ മാറി
സേതുവിന്റെ തിരക്കഥയില്‍ ബിലാത്തിക്കഥ ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രഞ്ജിത്ത്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായെത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മമ്മൂട്ടിയല്ല മോഹന്‍ലാലായിരിക്കും ചിത്രത്തിലേക്ക് എത്തുന്നതെന്നാണ് പിന്നീട് അറിയിച്ചത്. അതിഥി താരമായി വരാനിരുന്ന മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കാനും ബിലാത്തിക്കഥയുടെ തിരക്കഥ മാറ്റി സ്വന്തം സിനിമയുമായെത്തുകയായിരുന്നു രഞ്ജിത്ത്.

സംവിധായകര്‍ താരങ്ങളായി മാറുമ്പോള്‍
ക്യാമറയ്ക്ക് പിന്നില്‍ നിന്ന് താരങ്ങളെ നിയന്ത്രിച്ചിരുന്നവര്‍ അഭിനേതാക്കളായി മാറിയാല്‍ എങ്ങനെയിരിക്കും, നേരത്തെയും സംവിധായകര്‍ താരങ്ങളായ മാറുന്ന കാഴ്ച നമ്മള് കണ്ടിരുന്നു. ദിലീഷ് പോത്തന്, ശ്യാമപ്രസാദ്, ജോണി ആന്റണി, രണ്‍ജി പണിക്കര്‍ തുടങ്ങിയവരൊക്കെ സുപ്രധാന കഥാപാത്രമായാണ് എത്തുന്നത്. ര#്ജിത്തിനൊപ്പം ഇവരും കൂടി ചേരുമ്പോള്‍ സിനിമ എങ്ങനെയിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

അരുന്ധത നാഗിന്റെ കന്നിച്ചിത്രം
തെന്നിന്ത്യന്‍ സിനിമയിലെ അഭിനേത്രികളിലൊരാളായ അരുന്ധതി നാഗ് ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊരാളായാണ് താരമെത്തുന്നത്. കനിഹ, ആശ ശരത്ത്, ടിനി ടോം, സുരേഷ് കൃഷ്ണ, ശാലിന് സോയ തുടങ്ങി വന്താര നിര തന്നെ ചിത്രത്തിനായി അമിനിരന്നിട്ടുണ്ട്.