For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ലേശം റൊമാന്റിക് ആണ്; പ്രതിശ്രുത വരനും അങ്ങനെ ഉള്ള ഒരാള്‍ ആവണം, വിവാഹത്തെ കുറിച്ച് അന്‍സിബ പറയുന്നു

  |

  മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. മോഹന്‍ലാലിനൊപ്പം ദൃശ്യത്തില്‍ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും വലിയ ജനപ്രീതി നേടിയിരുന്നു. അടുത്ത പതിപ്പില്‍ ഇവരൊക്കെ ഉണ്ടാവുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി അന്‍സിബയും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്.

  മോഹന്‍ലാലിന്റെ മകളായി ദൃശ്യത്തില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് നല്ല വേഷങ്ങളൊന്നും കിട്ടിയില്ലെന്ന് പറയുകയാണ് അന്‍സിബ. തന്റെ വിവാഹം കഴിഞ്ഞെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ചും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തുന്നു.

  ദൃശ്യത്തിന് ശേഷം അധികം നല്ല അവസരങ്ങളൊന്നും എനിക്ക് വന്നില്ല. ദൃശ്യം ചെയ്ത് കഴിഞ്ഞപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി. അതുവെര കിട്ടുന്നതൊക്കെ ചെയ്യാം എന്നായിരുന്നു ചിന്തിച്ചത്. അത്രയും നല്ലൊരു കഥാപാത്രം ചെയ്ത് കഴിഞ്ഞത് കൊണ്ട് അതുപോലെയുള്ള നല്ല ക്യാരക്ടറോ, അല്ലെങ്കില്‍ പ്രധാന്യമുള്ള വേഷം കിട്ടണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഒന്നും കിട്ടിയില്ല. ചെയ്തതൊന്നും എനിക്കത്ര സംതൃപ്തി തന്നതുമല്ല. അതുകൊണ്ട് തന്നെ ഞാന്‍ പഠനത്തിലേക്ക് മടങ്ങി.

  അങ്ങനെ സിനിമ ഇനി ചെയ്യണ്ട എന്നൊക്കെ കരുതി ഇരിക്കുമ്പോഴാണ് ജിത്തു സാര്‍ വിളിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തില്‍ തന്റെ കഥാപാത്രം ഉണ്ട് ചെയ്യണം എന്ന് പറഞ്ഞു, എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ സന്തോഷം തരുന്ന വാര്‍ത്തയായിരുന്നു. എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം. ആ സെറ്റില്‍ വന്നത് കുടുംബത്തിലേക്ക് മടങ്ങി വന്നത് പോലെ ആയിരുന്നു. ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന എല്ലാവരും ചന്നെ രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു. എല്ലാവരെയും കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി. സെറ്റിലേക്ക് എത്തുന്ന ഓരോ അഭിനേതാവിനെയും ഞങ്ങള്‍ ആരവത്തോടെ വരവേറ്റു. ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച തന്നെയാണ് രണ്ടും. ഇതും നല്ലൊരു കുടുംബ ചിത്രമാണ്. ജോര്‍ജുകുട്ടിയ്ക്ക് അത്യാവശ്യം നല്ല ജീവിതം സാഹചര്യം ഒക്കെ ആയി. ബാക്കി കണ്ട് അറിയാമെന്നും അന്‍സിബ പറയുന്നു.

  വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത ഞാനും കണ്ടിരുന്നു. അതില്‍ വായിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്കും ഉള്ളു. ആരെയാണ് ഞാന്‍ വിവാഹം കഴിച്ചതെന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. സുഹൃത്തുക്കളൊക്കെ വിവാഹം കഴിഞ്ഞോ എന്ന് വിളിച്ച് ചോദിച്ചു. വീട്ടുകാര്‍ ആലോചിക്കുന്നുണ്ട്. കല്യാണം കഴിക്കണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഉടനെയില്ല. ഞാന്‍ ഇതുവരെ പിടി കൊടുത്തിട്ടില്ല. വളരെ റൊമാന്റിക് ആയിട്ടുള്ള ഒരാളാണ് ഞാന്‍. യാത്രകളോട് എനിക്കേറെ ഇഷ്ടമാണ്. ഇതുപോലെയൊക്കെ ഉള്ള ഒരാള്‍ ഭര്‍ത്താവായി വന്നാല്‍ നല്ലത്.

  അന്‍സിബ വെജിറ്റേറിയനായതിന് പിന്നിൽ ഒരു കാരണമുണ്ട് | filmibeat Malayalam

  ഒരു ജോയിന്റെ ഫാമിലിയിലാണ് ഞാന്‍ വളര്‍ന്ന് വന്നത്. എന്റെ കുടുംബത്തില്‍ ഒരുപാട് അംഗങ്ങളുണ്ട്. അങ്ങനെ ഉള്ള ഒരു വലിയ കുടുംബത്തില്‍ നിന്നുള്ള ആളെയാണ് എനിക്കിഷ്ടം. പിന്നെ ഞാനൊരു കലാകാരി ആണ്. എന്റെ പ്രൊഫഷന്‍ ഉള്‍ക്കൊള്ളുന്ന ആളാകണമെന്നുണ്ട്. നമ്മുടെ സമൂഹത്തെ പറ്റിയും ഇപ്പോഴത്തെ എല്ലാ കാര്യങ്ങളെ കുറിച്ചും ബോധമുള്ള ആളാകണം. പിന്നെ നമുക്ക് ആരെയും ചൂഴ്ന്ന് നോക്കാന്‍ പറ്റില്ലല്ലോ. നമുക്ക് പറ്റുന്ന ഒരാളെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. എല്ലാംവരുന്നത് പോലെ വരട്ടേ എന്നേ വിചാരിക്കുന്നുള്ളു.

  English summary
  Mohanlal's Drishyam Fame Ansiba Hassan About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X