For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീരാളിയും ഈ ലിസ്റ്റില്‍ ഇടംപിടിക്കില്ലേ? മോഹന്‍ലാലിന്റെ അഞ്ച് ത്രില്ലര്‍ സിനിമകളിതാ, കാണൂ!

  |
  മോഹന്‍ലാലിന്റെ അഞ്ച് ത്രില്ലര്‍ സിനിമകൾ | filmibeat Malayalam

  മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ നായകനായെത്തിയ നീരാളി നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്ത ചിത്രം പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും ട്രെയിലറിനുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഡൂ ഓര്‍ ഡൈ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും നദിയ മൊയ്തുവും ഒരുമിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

  സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. പ്രമേയത്തിന് അനുസൃതമായ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പുനല്‍കിയിരുന്നു. ഒടിയന്റെ അവസാനഘട്ട ചിത്രീകരണത്തിനിടയിലെ ഇടവേളയായിരുന്നു ഈ സിനിമയ്ക്കായി വിനിയോഗിച്ചത്. സര്‍പ്രൈസായി പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 40 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ വ്യത്യസ്ത വിഭാഗത്തിലുള്ള നിരവധി സിനിമകളിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. നീരാളിക്ക് മുന്‍പുള്ള മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച അഞ്ച് ത്രില്ലര്‍ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്നും പരിശോധിച്ചാലോ? തുടര്‍ന്നുവായിക്കൂ.

   ഗ്രാന്റ് മാസ്റ്റര്‍ ഓര്‍ക്കുന്നില്ലേ?

  ഗ്രാന്റ് മാസ്റ്റര്‍ ഓര്‍ക്കുന്നില്ലേ?

  മോഹന്‍ലാലിന്റെ കരിയറില്‍ വ്യത്യസ്തമായ സിനിമകള്‍ നല്‍കിയ സംവിധായകനാണ് ബി ഉണ്ണിക്കൃഷ്ണന്‍. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ നിരവധിയാണ്. കൊലപതാക പരമ്പര അന്വേഷിക്കുന്നതിനായെത്തുന്ന ചന്ദ്രശേഖര്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തിയത്. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളായിരുന്നു മറ്റൊരു പ്രത്യേകത.

  നൂറുകോടി ചിത്രമായ പുലിമുരുകന്‍

  നൂറുകോടി ചിത്രമായ പുലിമുരുകന്‍

  മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിച്ച സിനിമയാണ് പുലിമുരുകന്‍. നൂറുകോടി ക്ലബിലിടം നേടിയ ആദ്യ മലയാള സിനിമയായിരുന്നു ഇത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുട്ടികളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമയായിരുന്നു ഇത്. അത്യന്തം സാഹസികത നിറഞ്ഞ ആക്ഷന്‍ രംഗങ്ങളായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

  ജീത്തുജോസഫിന്റെ സിനിമയായ ദൃശ്യം

  ജീത്തുജോസഫിന്റെ സിനിമയായ ദൃശ്യം

  ത്രില്ലര്‍ ചിത്രങ്ങളുടെ സ്വന്തം സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തെ അത്ര പെട്ടെന്ന് മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ ചേര്‍ത്തൊരുക്കിയ കുടുംബ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസിലും മികച്ച കലക്ഷന്‍ നേടിയ സിനിമയില്‍ മീനയായിരുന്നു നായികയായി എത്തിയത്. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു.

  പ്രിയദര്‍ശന്റെ ഒപ്പം

  പ്രിയദര്‍ശന്റെ ഒപ്പം

  പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകരും ബോക്‌സോഫീസും അവര്‍ക്കൊപ്പമായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ ത്രില്ലര്‍ ചിത്രമാണ് ഒപ്പം. സിനിമയുടെ അവതരണ രീതിയും അസാമാന്യ അഭിനയമികവുമായി മോഹന്‍ലാലും എത്തിയപ്പോള്‍ അത് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി മാറുകയായിരുന്നു.

  ബി ഉണ്ണിക്കൃഷ്ണന്റെ വില്ലന്‍

  ബി ഉണ്ണിക്കൃഷ്ണന്റെ വില്ലന്‍

  ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത സമീപകാല സിനിമകളിലൊന്നായ വില്ലനും മികച്ച പ്രതികരണമായിരുന്നു. തുടക്കത്തില്‍ നെഗറ്റീവ് പ്രതികരണമായിരുന്നുവെങ്കിലും പിന്നീട് സിനിമയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മഞ്ജു വാര്യരും മോഹന്‍ലാലും ഒരുമിച്ചെത്തിയ ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായിരുന്നു ഇത്.

  English summary
  mohanlal's five best thriller movies -see the list
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X