For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടന്റെ മാസ് എന്‍ട്രി ഇതാണ്! ജീവിതത്തില്‍ മാസും ക്ലാസും കാണിച്ച് ഏട്ടന്റെ വിസ്മയം!

  |

  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി വിളിച്ചതിനെ ചൊല്ലിയുണ്ടായിരുന്ന വിവാദങ്ങളെല്ലാം കാറ്റില്‍ പറന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്തത് മാസ് എന്‍ട്രിയോടെയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളെല്ലാം അതിവേഗം തരംഗമായി മാറിയിരുന്നു.

  തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറ് മണിയ്ക്കായിരുന്നു പുരസ്‌കാര വിതരണ ചടങ്ങ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ക്ഷണിക്കപ്പെട്ടൊരു അതിഥിയായിട്ടായിരുന്നു മോഹന്‍ലാല്‍ എത്തിയത്. അതേ സമയം പിന്നണിയില്‍ മറ്റൊരു സംഭവവും മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.

  (ഫോട്ടോ കടപ്പാട്: മോഹൻലാൽ ഫാൻസ് ക്ലബ്ബ്)

  മാസ് എന്‍ട്രിയുമായി ലാലേട്ടന്‍

  മാസ് എന്‍ട്രിയുമായി ലാലേട്ടന്‍

  സര്‍ക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ മോഹന്‍ലാലിന്റെ വരവ് മാസ് എന്‍ട്രിയായിരുന്നു. മോഹന്‍ലാല്‍ എത്തിയത് കാണികളില്‍ ആവേശത്തിരമാല ഉണ്ടാക്കിയിരുന്നു. ഒരു കുടുംബം പോലെ ഇടപഴകുന്നതിനാല്‍ താന്‍ മുഖ്യാതിഥിയാണെന്ന തോന്നല്‍ ഇല്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഏതൊരു കലാകാരനും പുരസ്‌കാരങ്ങള്‍ വലിയ അംഗീകാരമാണ്. പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ ഞാന്‍ അഭിനയിച്ച ചിത്രങ്ങളും ഉണ്ടാവാറുണ്ട്. അവയൊക്കെ ചില സമയത്ത് അംഗീകാരം നേടി തരുന്നു. മറ്റ് ചില അവസരങ്ങള്‍ വഴി മാറി പോവുന്നു. അവാര്‍ഡ് ലഭിച്ച ആളോട് തനിക്ക് ഇതുവരെ അസൂയ തോന്നിയിട്ടില്ല. മറിച്ച് എനിക്ക് അദ്ദേഹത്തോളം അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്ന് തോന്നാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

   മാസ് ഡയലോഗ്

  മാസ് ഡയലോഗ്

  പുരസ്‌കാരങ്ങളെ കുറിച്ചും പുരസ്‌കാര ജേതാക്കളെ കുറിച്ചും ഒരുപാട് സംസാരിച്ചതിന് ശേഷം മോഹന്‍ലാല്‍ ഒരു ഡയലോഗ് പറഞ്ഞിരുന്നു. എനിക്ക് ഇവിടെ വന്ന് നിങ്ങളെ കാണാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളിലേറെയായി ഞാന്‍ നിങ്ങള്‍ക്കിടയിലുള്ള ആളാണ്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് എന്റെ അവകാശമാണ്. സിനിമയില്‍ സമര്‍പ്പിച്ച എന്റെ അരങ്ങിനും ഒരു തിരശ്ശീലയുണ്ടെന്ന് മറ്റാറേക്കാളും നന്നായി എനിക്കറിയാം. ആ തിരശ്ശീല വീഴുന്നത് വരെ ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

  അഭിജിത്തിനെ കാണാനെത്തി...

  മോഹന്‍ലാലിന്റെ കുഞ്ഞ് ആരാധകനായ അഭിജിത്തിന്റെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ഇരു വൃക്കകളും തകരാറിലായ അഭിജിത്തിന് മോഹന്‍ലാലിനെ കാണാണമെന്നുള്ളതായിരുന്നു വലിയ ആഗ്രഹം. ഒടുവില്‍ ഇന്നലെ മോഹന്‍ലാല്‍ അതും സാധിച്ച് കൊടുത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ച് മോഹന്‍ലാല്‍ അഭിജിത്തിനെയും കുടുംബത്തെയും കണ്ടിരുന്നു. മാത്രമല്ല അഭിജിത്തിന്റെ ചികിത്സക്കായി സഹായം നല്‍കാനുല്‌ള ഏര്‍പ്പാടും നടത്തിയിരിക്കുകയാണ്. ലാലേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്താണ് അബിജിത്ത് മടങ്ങിയത്.

   ട്രോളന്മാരും സജീവം

  ട്രോളന്മാരും സജീവം

  ഇന്നലെ കേരളത്തില്‍ വലിയൊരു തരംഗമായിരുന്നു മോഹന്‍ലാല്‍ സൃഷ്ടിച്ചത്. പുരസ്‌കാര നിശയിലെത്തിയ ലാലേട്ടനെ കുറിച്ചുള്ള വാര്‍ത്തകളും ഫോട്ടോസുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറയെ. ട്രോളന്മാരും വിടാതെ പിടിച്ചിരിക്കുകയാണ്.

  സിംഹമല്ല നരസിംഹമാണ്..

  സിംഹമല്ല നരസിംഹമാണ്..

  പലരും പറഞ്ഞ വാക്ക് പാലിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ച് തരുന്ന ആളാണ് മോഹന്‍ലാല്‍. അതേ സമയം ഇങ്ങോട്ട് കേറി വന്ന് ഇടയാന്‍ നോക്കിയാല്‍ നരസിംഹമായി മാറുകയും ചെയ്യും.

  ട്രോളിയതാണോ..

  ട്രോളിയതാണോ..

  ചലച്ചിത്ര പുരസ്‌കാര വേദിയിലെത്തിയ ലാലേട്ടന്‍ പ്രസംഗത്തിനിടെ നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു. ഇത് മോഹന്‍ലാലിനെതിരെ ഭീമഹര്‍ജി സമര്‍പ്പിച്ചവരെ ട്രോളിതാണോന്ന് സംശയമുണ്ട്.

   ചിരിപ്പിക്കല്ലേ..

  ചിരിപ്പിക്കല്ലേ..

  വേദിയിലേക്ക് സിനിമ സ്റ്റൈലില്‍ എത്തിയ ലാലേട്ടന്‍ ശരിക്കും അതിശയിപ്പിച്ചിരുന്നു. തനിക്കെതിരെ പ്രവര്‍ത്തിച്ചവരോട് ഒരു ചെറുപുഞ്ചിരിയിലാണ് ലാലേട്ടന്‍ ഉത്തരം പറഞ്ഞത്.

  കൊലകൊല്ലി ലുക്ക്

  കൊലകൊല്ലി ലുക്ക്

  ഒടിയന് വേണ്ടി ശരീരഭാരം കുറച്ചതിനാല്‍ മോഹന്‍ലാല്‍ ചെറുപ്പക്കാരന്റെ ലുക്കിലെത്തിയിരിക്കുകയാണ്. പുരസ്‌കാര ചടങ്ങിലെത്തിയ ഏട്ടന്റെ ലുക്ക് കൊലകൊല്ലി ആണെന്നേ പറയാനുള്ളു.

   വാക്കുകളില്ല..

  വാക്കുകളില്ല..

  ഇന്നലെ നടന്ന സംഭവത്തിന്റെ ഒരു അവലോകനം നടത്തിയാല്‍ സ്‌റ്റേജില്‍ ഇരിക്കുമ്പോള്‍ എല്ലാവരെയും പൊളിച്ചടുക്കുമെന്ന ആവേശമായിരുന്നു. പ്രസംഗം തുടങ്ങിയപ്പോള്‍ എല്ലാവര്‍ക്കും പതിനാറിന്റെ പണി കൊടുത്തു. വീണ്ടും സീറ്റിലെത്തിയപ്പോള്‍ തനിക്കെതിരെ ഒപ്പിട്ടവരെ ഓര്‍ത്ത് കൊലമാസ് ചിരി. വേദിയില്‍ നിന്നും പുറത്തേക്ക് പോയപ്പോള്‍ വാക്കുകള്‍ക്ക് അതീതമായിരുന്നു.

  ഇതാണ് മാസ്

  ഇതാണ് മാസ്

  ഓണ്‍സ്‌ക്രീനില്‍ പുലിമുരുകനെ പോലെ മാസ് കാണിച്ച മോഹന്‍ലാല്‍ ഓഫ് സ്‌ക്രീനിലും അതേ മാസ് കാണിക്കാന്‍ മടിച്ചില്ല. മലയാളത്തിന്റെ മാസ് എന്താണെന്നുള്ളതിന്റെ ഏറ്റവും വലിയ ഉത്തരം മോഹന്‍ലാല്‍ എന്നാണ്.

  അഭിജിത്ത് ലാലേട്ടനോടൊപ്പം

  അഭിജിത്ത് ലാലേട്ടനോടൊപ്പം

  അഭിജിത്തിനെ കാണാന്‍ ലാലേട്ടനെത്തി നിമിഷത്തില്‍ അഭിത്തിനേക്കാള്‍ കൂടുതല്‍ സന്തോഷിക്കുന്നത് ആരാധകരാണ്.

  ഇന്‍ഡസ്ട്രിയുടെ ഭാഗ്യം

  ഇന്‍ഡസ്ട്രിയുടെ ഭാഗ്യം

  മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ പോലെ മലയാള സിനിമ ഇന്‍ഡസട്രിയുടെ ഭാഗ്യമെന്ന് പറയുന്നത് ഇന്ദ്രന്‍സിനെ പോലെയുള്ള പാവം നല്ല മനുഷ്യര്‍ കൂടിയാണ്.

  നരസിംഹമായി അവതരിച്ചു..

  നരസിംഹമായി അവതരിച്ചു..

  പ്രസംഗത്തിന് ശേഷം തിരികെ സീറ്റിലേക്ക് പോയ മോഹന്‍ലാല്‍ ശരിക്കും സ്ലോ മോഷനില്‍ നടന്ന് സിനിമയില്‍ കാണിക്കുന്ന പോലൊരു രംഗമായിരുന്നു കാണിച്ചത്.

  ഇതൊക്കെയാണ് കാരണം

  ഇതൊക്കെയാണ് കാരണം

  മോഹന്‍ലാലിന് ഇത്രയുമധികം ഫാന്‍സ് എന്താണെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ഇങ്ങനെയാണ്. അഭിജിത്തിനെ പോലെയുള്ളവരെ കാണാനെത്തുകയും അവരെ സഹായിക്കാന്‍ ഏട്ടന്‍ കാണിക്കുന്ന മനസുമാണ് അദ്ദേഹത്തെ ആരാധന പുരുഷനാക്കിയത്.

  English summary
  Mohanlal's mass entry on State Film Award Function at Thiruvananthapuram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X