twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടനെ ഭീമനായി കാണാനാവുമോ? രണ്ടാമൂഴം യാഥാര്‍ത്ഥ്യമാവുമോ? മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ! കാണൂ!

    |

    ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായെത്തുന്ന ഇത്തരം സിനിമകള്‍ മേക്കിങ്ങിലും അവതരണത്തിലുമൊക്കെ വ്യത്യസ്തമായാണ് എത്താറുള്ളത്. അത്തരത്തില്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചരിത്ര സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിച്ച ചിത്രമാണ് രണ്ടാമൂഴം. വിഎ ശ്രീകുമാര്‍ മേനോന്‍, മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങേണ്ടിയിരുന്ന സിനിമയെക്കുറിച്ച് അടുത്ത കാലത്ത് അത്ര നല്ല കാര്യങ്ങളല്ല പുറത്തുവന്നത്. തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായര്‍ തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട കോടതിയെ സമീപിച്ചതും സംവിധായകനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് തുറന്നടിച്ചതുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

    മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന സര്‍പ്രൈസുമായി അനു സിത്താര! വൈറലാവുന്ന പോസ്റ്റ് കാണൂ!മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന സര്‍പ്രൈസുമായി അനു സിത്താര! വൈറലാവുന്ന പോസ്റ്റ് കാണൂ!

    സിനിമയുടെ തിരക്കഥ നേരത്തെ തന്നെ പൂര്‍ത്തിയാക്കി നല്‍കിയിരുന്നുവെന്നും അനുവദിച്ച സമയം കഴിഞ്ഞിട്ടും സിനിമ തുടങ്ങാതായതോടെ തനിക്ക് സംവിധായകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നും അഡ്വാന്‍സായി കൈപ്പറ്റിയ തുക തിരികെ നല്‍കാമെന്നുമായിരുന്നു എംടി വാസുദേവന്‍ നായര്‍ വ്യക്തമാക്കിയത്. കോടതിയുടെ പരിഗണനയിലാണ് കേസ്. രണ്ടാമൂഴം നടക്കുമോ ഇല്ലയോ എന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. സിനിമ നടക്കുമെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നുമുള്ള പ്രത്യാശയാണ് സംവിധായകന്‍ നല്‍കിയത്. എന്നാല്‍ തന്റെ നിലപാടില്‍ നിന്നും മുന്നോട്ടും പിന്നോട്ടുമില്ലാതെ നില്‍ക്കുകയാണ് തിരക്കഥാകൃത്ത്. സിനിമയുടെ ഭാവി എന്താവുമെന്നറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. വിവാദങ്ങള്‍ തുടരുന്നതിനിടയിലായിരുന്നു മോഹന്‍ലാലിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്. എന്തായിരുന്നു താരത്തിന്റെ മറുപടി?

     രണ്ടാമൂഴത്തിന്റെ ഭാവി?

    രണ്ടാമൂഴത്തിന്റെ ഭാവി?

    നിശ്ചിത സമയത്തിനുള്ളില്‍ സിനിമ പൂര്‍ത്തീകരിച്ചില്ലെന്ന് വ്യക്തമാക്കിയാണ് എംടി വാസുദേവന്‍ നായര്‍ തിരക്കഥ തിരികെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 4 വര്‍ഷം മുന്‍പായിരുന്നു അദ്ദേഹം സിനിമയുടെ തിരക്കഥ സംവിധായകന് നല്‍കിയത്. 3 വര്‍ഷത്തെ സമയമായിരുന്നു സിനിമയ്ക്കായി നല്‍കിയത്. എന്നാല്‍ അനുവദിച്ച സമയത്തിന് പുറമെ ഒരു വര്‍ഷം കൂടുതല്‍ നല്‍കിയിട്ടും സംവിധായകന് സിനിമ തുടങ്ങാനായിരുന്നില്ല. ആദ്യ സിനിമയായ ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അദ്ദേഹം. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പേ അടുത്ത ബ്രഹ്മാണ്ഡ ചിത്രം ലഭിച്ച സംവിധായകന്റെ അതുല്യ അവസരത്തെക്കുറിച്ചോര്‍ത്ത് ആരാധകരും അഭിമാനിച്ചിരുന്നു.

    എംടിയുടെ നിലപാട്

    എംടിയുടെ നിലപാട്

    നിശ്ചിത സമയത്തിനുള്ളില്‍ സിനിമ പൂര്‍ത്തീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. വിഎ ശ്രീകുമാര്‍ മേനോടൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും തിരക്കഥയ്ക്കായി കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കാമെന്നും തിരക്കഥ തനിക്ക് തിരിച്ച് വേണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സിനിമയെക്കുറിച്ച് കൃത്യമായി വിശദീകരിച്ചതിന് ശേഷമാണ് അദ്ദേഹം തിരക്കഥ നല്‍കിയത്. തന്‍രെ നിബന്ധനകളും അദ്ദേഹം പങ്കുവെച്ചിരുന്നു. നായകനായി മോഹന്‍ലാല്‍ തന്നെ വേണമെന്നും തിരക്കഥയില്‍ അനാവശ്യ തിരുത്തുകള്‍ പാടില്ലെന്നുമൊക്കെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാളിത്രയായിട്ടും സിനിമ യാഥാര്‍ത്ഥമാവാത്ത സാഹചര്യത്തില്‍ തിരക്കഥ തിരികെ വാങ്ങി മറ്റുള്ളവര്‍ക്ക് നല്‍കി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം.

    നിയമനടപടിയിലേക്ക് നീങ്ങിയത്?

    നിയമനടപടിയിലേക്ക് നീങ്ങിയത്?

    സംവിധായകന് അനുവദിച്ച സമയം തീര്‍ന്നുവെന്നും അദ്ദേഹത്തിന്റെ നിലപാടില്‍ താന്‍ അതൃപ്തനാണെന്നും എംടി വാസുദേവന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. കോടതിയെ സമീപിച്ചതിന് ശേഷം സംവിധായകന്‍ അദ്ദേഹത്തെ നേരില്‍ക്കണ്ട് സന്ധി സംഭാഷണം നടത്തിയിരുന്നുവെങ്കിലും കേസുമായി മുന്നോട്ട് പോവാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്. കേസില്‍ മധ്യസ്ഥനെ വെക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. സിനിമയുമായി ബന്ധപ്പെട്ട വിഷയം കോടതിയിലേക്കെത്തിയതോടെയാണ് ആരാധകരും പരിഭ്രാന്തിയിലായത്.

    സംവിധായകന്റെ നിലപാട്

    സംവിധായകന്റെ നിലപാട്

    ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാല്‍ ഇടയ്ക്ക് എംടി വാസുദേവന്‍ നായരുമായി സംസാരിക്കാനോ സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയിക്കാനോ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ആശയക്കുഴപ്പം പരിഹരിച്ച് സിനിമയുമായി മുന്നോട്ട് പോവാന്‍ കഴിയുമെന്നുമുള്ള പ്രത്യാശയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള ബ്രഹ്മാണ്ഡ ചിത്രവുമായാണ് അദ്ദേഹമെത്തുന്നത്. ഒടിവിദ്യയുമായെത്തുന്ന മാണിക്കനെ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയാണ് ഒടിയന്‍.

    മോഹന്‍ലാല്‍ പറഞ്ഞത്?

    മോഹന്‍ലാല്‍ പറഞ്ഞത്?

    രണ്ടാമൂഴവുമായി ബന്ധപ്പെട്ടുള്ള വിവാദം ഇപ്പോഴും അതേ പോലെ തുടരുകയാണ്. സിനിമയുടെ ഭാവിയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ തന്നെ ഭീമനായി എത്തുമെന്നും രണ്ടാമൂഴം നടക്കുമെന്നുമുള്ള പ്രചാരണങ്ങളൊക്കെയുണ്ടെങ്കിലും ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അതിനിടയിലാണ് സിനിമയെക്കുറിച്ച് മോഹന്‍ലാലിനോട് ചോദിച്ചത്. ഇപ്പോഴും അതിനായി ശ്രമിക്കുകയാണെന്നും ഇടയ്ക്ക് വെച്ചുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സിനിമ നടക്കുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

     സിനിമാപ്രേമികളുടെ ആശങ്ക

    സിനിമാപ്രേമികളുടെ ആശങ്ക

    സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ഭീമന്റെ ഭാവിയെക്കുറിച്ച് അറിയാനായി. ഭരതനും ഹരിഹരനും ഉള്‍പ്പടെയുള്ള സംവിധായകരും ഇത്തരത്തില്‍ രണ്ടാമൂഴം സിനിമയാക്കുകയെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പ്രാരംഭ ഘട്ട ജോലികള്‍ തുടങ്ങിയെങ്കിലും സിനിമ യാഥാര്‍ത്ഥ്യമായിരുന്നില്ല. മലയാളികള്‍ ഒന്നടങ്കം നെഞ്ചേറ്റിയ നോവലാണ് രണ്ടാമൂഴം. ഭീമന് പ്രാധാന്യം നല്‍കി, അധികമാരുമറിയാത്ത കാര്യങ്ങളായിരുന്നു നോവലിലുണ്ടായിരുന്നത്. സിനിമയെക്കുറിച്ചുള്ള അന്തിമ തീരുമാനം പുറത്തുവരുന്നത് വരെ ഈ ആശങ്ക അതേ പോലെ തുടരും. മോഹന്‍ലാലിന്റെയും സംവിധായകന്റെയും പ്രതീക്ഷ പോലെ ചിത്രം സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

    English summary
    Mohanlal about Randamoozham controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X