twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവസാന നിമിഷം കഥ മാറ്റി ഒരുക്കിയ സൂപ്പര്‍ഹിറ്റ് സിനിമ; മോഹന്‍ലാലിന്റെ വെള്ളാനകളുടെ നാട് പിറന്നിട്ട് 32 വര്‍ഷം

    |

    മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഹിറ്റ് സിനിമ വെള്ളാനകളുടെ നാട് റിലീസിനെത്തിയിട്ട് മുപ്പത്തി രണ്ട് വര്‍ഷം പൂര്‍ത്തിയായി. 1988 ഡിസംബര്‍ ഒന്‍പതിനായിരുന്നു സിനിമയുടെ റിലീസ്. മോഹന്‍ലാലിനൊപ്പം അന്ന് ശോഭനയായിരുന്നു നായികയായിട്ടെത്തിയത്. സി പവിത്രന്‍ നായര്‍ അഥവ സിപി എന്ന് വിളിക്കുന്ന റോഡ് കോണ്‍ട്രാക്ടറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്.

    മെയ്തീനേ ആ ചെറിയ സ്പാനറിങ് എടുക്ക്, ഇപ്പോ ശരിയാക്കി തരാം, തുടങ്ങി കുതിരവട്ടം പപ്പുവിന്റെ ആരും മറക്കാത്ത ഡയലോഗുകള്‍ നിറഞ്ഞ സിനിമ കൂടിയായിരുന്നിത്. അവസാന നിമിഷത്തില്‍ തിരക്കഥ മാറ്റി എഴുതേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് നേരത്തെ മണിയന്‍പിള്ള രാജു തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും താരത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

     വെള്ളാനകളുടെ നാട് പിറന്നിട്ട് 32 വര്‍ഷം

    'മറ്റൊരു കഥയെ അടിസ്ഥാനമാക്കി ബാലന്‍ കെ നായര്‍ അടക്കമുള്ള താരനിരയുമായി ചിത്രീകരണം ആരംഭിക്കാന്‍ നില്‍ക്കുമ്പോഴാണ് വെള്ളാനകളുടെ നാട് എന്ന സിനിമയുടെ കഥ മാറ്റി എഴുതേണ്ടി വന്നതെന്ന് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു വെളിപ്പെടുത്തിയിരുന്നു. ആദ്യത്തെ കഥ അത്ര പോര, പുതിയ കഥ വേണമെന്ന് സംവിധായകന്‍ പ്രിദയര്‍ശന്‍ ശ്രീനിവാസനോട് പറഞ്ഞു.

     വെള്ളാനകളുടെ നാട് പിറന്നിട്ട് 32 വര്‍ഷം

    ആ ദിവസം എല്ലാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം കോഴിക്കോട് മഹാറാണി ഹോട്ടലില്‍ എത്തിയിരുന്നു. തുടര്‍ന്ന് മാല്‍ഗുഡി ഡേയ്‌സ് എന്ന നോവലില്‍ ജപ്തി ചെയ്ത റോഡ് റോള്‍ ആന വലിച്ച് കൊണ്ട് പോകുന്ന രംഗത്തെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് പ്രിയന്‍ ചോദിക്കുകയായിരുന്നു. പക്ഷേ ശ്രീനിവാസന്‍ പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലായിരുന്നു.

      വെള്ളാനകളുടെ നാട് പിറന്നിട്ട് 32 വര്‍ഷം

    ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകള്‍ തലേന്ന് രാത്രി മഹാറാണിയിലേക്ക് ഫോണ്‍ വഴി വിളിച്ച് പറഞ്ഞ് കൊടുക്കുമായിരുന്നു. ലൊക്കേഷനിലെ ജനറേറ്റര്‍ സ്റ്റാര്‍ട്ട് ചെയ്താലേ ശ്രീനിവാസന് എഴുത്ത് വരികയുള്ളു എന്ന് കൂടി മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. നേരത്തെ എഴുതി വെച്ചിരുന്ന ചില സീനുകളുടെ കടലാസ് ഗുരുവായൂരില്‍ നിന്നും കോഴിക്കേട്ടേക്ക് വരുന്ന ലോറികളില്‍ ചിലപ്പോള്‍ കൊടുത്ത് വിടുമായിരുന്നു.

    Recommended Video

    മമ്മൂട്ടിയും മോഹന്‍ലാലും ആശങ്കയുമായി പകച്ചുനിന്നു | FilmiBeat Malayalam
     വെള്ളാനകളുടെ നാട് പിറന്നിട്ട് 32 വര്‍ഷം

    ആ സിനിമയുടെ ചിത്രീകരണത്തിന് പ്രതിസന്ധികള്‍ ഒരുപാട് ഉണ്ടായിരുന്നു. എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ പോലും ഇല്ലാതിരുന്നിട്ടും ഇരുപത് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അക്കാലത്ത് ഇത്രയും വേഗം സിനിമ ഷൂട്ടിങ് അവസാനിക്കുന്നത് വലിയൊരു സംഭവമായിരുന്നു. മോഹന്‍ലാലിന്റെ റോഡ് റോളര്‍ ഉരുണ്ട് പോയി മതില്‍ പൊളിയുന്ന സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ സീന്‍ ചിത്രീകരിച്ചത് സിംഗിള്‍ ടേക്കിലായിരുന്നു. രണ്ട് ക്യാമറകള്‍ വച്ചാണ് ഈ രംഗം ഷൂട്ട് ചെയ്തത്. അങ്ങനെയാണ് വെള്ളാനകളുടെ നാട് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ പിറവി എന്നും മണിയന്‍പിള്ള രാജു വെളിപ്പെടുത്തുന്നു.

    English summary
    Mohanlal's Vellanakalude Nadu Turns 32: An Interesting Backstory Of The Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X