For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് മോഹന്‍ലാലിന് നല്‍കിയ സമ്മാനമാണ്! സൂപ്പര്‍താരങ്ങള്‍ മറികടക്കാത്ത റെക്കോര്‍ഡുമായി ലൂസിഫര്‍

  |

  മലയാള സിനിമയുടെ മുഖം മാറ്റി എഴുതിയ സിനിമയായിരുന്നു ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള ലേബലിലാണ് ലൂസിഫര്‍ ആദ്യം തരംഗമുണ്ടാക്കിയത്. പിന്നാലെ താരരാജാവ് മോഹന്‍ലാല്‍ നായകനാവുന്നു എന്നും നടന്‍ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ വന്നതോടെ സിനിമാപ്രേമികളും ആവേശത്തിലായി.

  ഒടുവില്‍ തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ മലയാളത്തിലെ ഏക്കാലത്തെയും പണം വാരിയ സിനിമയായി മാറി. ബോക്‌സോഫീസില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയ സിനിമ ഇപ്പോഴും പല റെക്കോര്‍ഡുകളും അതുപോലെ നിലനിര്‍ത്തിയിരിക്കുകയാണെന്നാണ് അറിയുന്നത്. ബോളിവുഡില്‍ നിന്നെത്തിയ സിനിമകളും ലൂസിഫറിന് മുന്നില്‍ കടക്കാതെ നില്‍ക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത.

  ഈ വര്‍ഷത്തെ തെന്നിന്ത്യന്‍ സിനിമയിലെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ലൂസിഫര്‍. പുലിമുരുകനിലൂടെ ആദ്യ നൂറ് കോടി ചിത്രം സമ്മാനിച്ച മോഹന്‍ലാല്‍ തന്നെ ആ റെക്കോര്‍ഡ് തകര്‍ത്ത് മറ്റൊരു ചരിത്രം ലൂസിഫറിലൂടെ രചിച്ചു. കേരളത്തിലെ രണ്ടാമത്തെ വേള്‍ഡ് വൈഡ് ഗ്രോസര്‍ ചിത്രമെന്ന റെക്കോര്‍ഡും സിനിമ സ്വന്തമാക്കിയിരുന്നു. മൊത്തം ബിസിനസില്‍ നിന്നുമായി 200 കോടി കളക്ഷന്‍ വാരിക്കൂട്ടിയ ലൂസിഫര്‍ 130 കോടിയോളം രൂപയായിരുന്നു ആഗോളതലത്തില്‍ നിന്നും നേടിയത്.

  കേരളത്തിലും ഇന്ത്യയിലും ലോകത്ത് ആകാമാനം പുതിയ റെക്കോര്‍ഡുകളായിരുന്നു മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് തിരുത്തിയത്. വിദേശത്ത് നിന്ന് മാത്രം അമ്പത് കോടിയോളം കളക്ഷന്‍ ലൂസിഫറിന് ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. അങ്ങനെ വിദേശത്ത് നിന്നും ഇത്രയും വലിയ തുക സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയായി ലൂസിഫര്‍ മാറി. ഇതില്‍ 39 കോടിയോളം ഗള്‍ഫ് മാര്‍ക്കറ്റില്‍ നിന്നുമായിരുന്നു ലഭിച്ചത്.

  ഇതോടെ ഈ വര്‍ഷത്തെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ ആയി ഇത് മാറി. ബോളിവുഡിന്റെ സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്റ ഭാരത്, ഹൃത്വിക് റോഷന്റെ വാര്‍, എന്നീ സിനിമകള്‍ക്കൊന്നും ലൂസിഫറിന്റെ നേട്ടം മറികടക്കാന്‍ ആയിട്ടില്ലെന്നാണ് പുതിയതായി അറിയുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി ഇക്കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ലൂസിഫറിന്റെ കളക്ഷനെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. ലൂസിഫര്‍ വലിയ കളക്ഷന്‍ സ്വന്തമാക്കിയ സെന്ററുകളിലെല്ലാം വളരെ കുറഞ്ഞ തുക നേടിയാണ് പല പ്രമുഖരുടെ സിനിമകളും പ്രദര്‍ശനം അവസാനിപ്പിച്ചത്.

  പൊങ്കല്‍ റിലീസായിട്ടെത്തിയ അജിത്തിന്റെ വിശ്വാസം, രജനികാന്തിന്റെ പേട്ട, എന്നീ സിനിമകള്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു. ഇതിന് ശേഷമാണ് ലൂസിഫര്‍ എത്തുന്നത്. ഇപ്പോള്‍ ഇളയദളപതി വിജയ് നായകനായി അഭിനയിച്ച ബിഗില്‍ ആണ് തിയറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം തുടരുന്ന തമിഴ് സിനിമ. ദീപാവലിയ്ക്ക് മുന്നോടിയായി ഒക്ടോബര്‍ 25 നായിരുന്നു ബിഗില്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ആദ്യ ദിവസം മുതല്‍ ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് ബിഗില്‍ കാഴ്ച വെക്കുന്നത്. ഇതിനകം 200 കോടി സിനിമ മറികടന്നിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

  മമ്മൂട്ടിയ്‌ക്കൊപ്പം മാസ് കാണിക്കുന്ന 3 നായികമാര്‍! മാമാങ്കത്തിലെ സുന്ദരിമാരുടെ ചിത്രം പുറത്ത്

  English summary
  Mohanlal Starrer Lucifer Records Never End
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X