twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാഗ് ഇല്ല, ഫൈറ്റ് പൊളി! തിയേറ്ററുകളിൽ ആഘോഷമാക്കി ലാലേട്ടൻ ബിഗ് ബ്രദർ, പ്രേക്ഷക പ്രതികരണം ഇങ്ങനെ

    |

    മോളിവുഡ് സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമാണ് ബിഗ് ബ്രദർ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ - സിദ്ദിഖ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം തിയേറ്റുകളിൽ. മോഹൻലാലിന്റെ കരിയറിൽ മികച്ച ഒരു പിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഈ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുന്നത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ തീയേറ്ററുകളിൽ എത്തുന്നത്.

    big brother

    സിദ്ദിഖിന്റെ ബിഗ് ബ്രദറോടു കൂടിയാണ് 2020 ലെ ലാലേട്ടന്റെ സിനിമ ആരംഭിക്കുന്നത്. പ്രഖ്യാപനം മുതൽ തന്നെ ബിഗ് ബ്രദർ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിന്റേതായി പുറത്തു വന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നേടിയിരുന്നത്. ഒരു മോഹൻലാൽ - സിദ്ദിഖ് ചിത്രം എന്നതിലുപരി പ്രേക്ഷകർക്കായി നിരവധി സർപ്രൈസുകൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

     ഏറെ പ്രതീക്ഷയോടെ  പ്രേക്ഷകർ

    2020 പുറത്തു വരുന്ന ആദ്യ ലാലേട്ടൻ ചിത്രം എന്ന ലേബലുമായിട്ടാണ് ബിഗ് ബ്രദർ പുറത്തു വരുന്നത്. ഇത് പ്രേക്ഷകരിൽ ഏറെ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ കാണികളിൽ ഏറെ ആകാംക്ഷ ജനിക്കുന്ന തരത്തിലുളള ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും ടീസറുമായിരുന്നു അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ഇത് മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കുമെന്ന് നിസംശയം പറയാം.

     സച്ചിദാനന്ദൻ

    ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ തന്നെ മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. സച്ചിദാനന്ദൻ എന്ന കഥപാത്രത്തെയാണ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇരുട്ടുലും കണ്ണ് കാണാവുന്ന ഒരു പ്രത്യേക കഴിവുള്ള വ്യക്തിയാണ് സച്ചിദാനന്ദൻ. ഈ കഴിവുള്ളതു കൊണ്ട് തന്നെ പല ഓപ്പറേഷനുകളുലും പോലീസ് അദ്ദേഹത്തിന്റെ സഹായം തേടാറുണ്ട്. ഇരട്ട ജീവപര്യന്തം കഴിഞ്ഞ് പുറത്തു വരുന്ന സച്ചിയെ തേടി പുതിയ ദൗത്യവുമായി പോലീസ് എത്തുന്നു. എന്നാൽ സാമാധാനപരമായ ജീവിത ആഗ്രഹിക്കുന്നതിനാൽ ഇദ്ദേഹം നോ പറയുന്നു. എന്നാൽ തന്റെ ഇളയ സഹോദരൻ മനുവിനെ പ്രത്യേക സാഹചര്യത്തിൽ കാണാതാകുന്നതോടെ സച്ച പോലീസിന്റെ ദൗത്യം സ്വീകരിക്കുകയായിരുന്നു. സർജാനോ ഫ ഖാലീദാണ് മോഹൻലാലിന്റെ സഹോദരനായി എത്തുന്നത്.

    കുടുംബ ചിത്രം

    ഒരു കുടുംബ ചിത്രമാണ് ബിഗ് ബ്രദർ. സംവിധായകന്റെ സിദ്ദിഖിന്റെ സ്ഥിരം ചേരുവകൾ ഈ ചിത്രത്തിലുമുണ്ട്. കുടുംബത്തിന്റെ രക്ഷകനായി തന്നെയാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ക്രോണിക് ബാച്ചിലർ, ഹിറ്റ്ലർ എന്നീ ചിത്രങ്ങളിലെ സമാനമായ കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ട്. സംവിധായകൻ സിദ്ദിഖ് തന്നെ ഇക്കാര്യം വെളിപ്പെടുൂത്തിയിട്ടുമുണ്ട്. എന്നാൽ ചിത്രത്തിലെ കഥകൾ തമ്മിൽ ഒരു ബന്ധവുമില്ല. രണ്ട് മണിക്കൂർ 44 മിനിറ്റാണ സിനിമയുടെ ദൈർഘ്യം.

    അർബാസ് ഖാൻ

    ബോളിവുഡ് താരം സൽമാൻഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനാണ് ലാലേട്ടന്റെ വില്ലനായി എത്തുന്നത്. അർബാസ് ഖാന്റെ ആദ്യ മലയാള ചിത്രമാണിത്. ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ മോളിവുഡ് എൻട്രി. മോഹൻലാലിനോടെപ്പം അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷവും താര പ്രകടിപ്പിച്ചിരുന്നു. മോഹൻലാൽ അർബാസ് ഖാൻ എന്നിവരെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, ദേവൻ , ഹണി റോസ്, എന്നിങ്ങനെ മോളുവുഡിലെ മുൻനിര താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്.

    mohanlal

    English summary
    Mohanlal Starring Big Brother Malayalam Movie 2020 Audience Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X