»   » ഡബ്ബിംഗ് കഴിഞ്ഞതും ഒന്നും പറയാതെ ഇറങ്ങിപ്പോയ മോഹന്‍ലാല്‍, ഷാജികൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം !!

ഡബ്ബിംഗ് കഴിഞ്ഞതും ഒന്നും പറയാതെ ഇറങ്ങിപ്പോയ മോഹന്‍ലാല്‍, ഷാജികൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം !!

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ആറാം തമ്പുരാന്‍. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാനെയും ഉണ്ണിമായയെന്ന കുശുമ്പിപ്പെണ്ണിനെയും പ്രേക്ഷകര്‍ക്ക് അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രം മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിത്തീരുകയും ചെയ്തു.

ആറാം തമ്പുരാന്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം നിസംഗ ഭാവത്തോടെ ഇറങ്ങി വന്ന മോഹന്‍ലാലിനയാണ് സംവിധായകന്‍ ഷാജി കൈലാസ് കണ്ടത്. സിനിമയെക്കുറിച്ച് ഒന്നും പറയാതെ മോഹന്‍ലാല്‍ ആലപ്പുഴയ്ക്ക് പോവുകയും ചെയ്തു. എന്നാല്‍ ഈ സംഭവം തന്നെ ഏറെ ആശങ്കപ്പെടുത്തിയിരുന്നുവെന്ന് സംവിധായകന്‍ ഷാജി കൈലാസ്. താരത്തിന്റെ പ്രതികരണത്തെക്കുറിച്ചോര്‍ത്തായിരുന്നു സംവിധായകന്റെ ടെന്‍ഷന്‍. എന്നാല്‍ പിന്നീട് സംവിധായകനെപ്പോലും അമ്പരപ്പെടുത്തിയ മറുപടിയായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്. രസകരമായ ആ സംഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ..

വേണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി പിന്‍വാങ്ങിയ സിനിമ മോഹന്‍ലാല്‍ ഏറ്റെടുത്തപ്പോള്‍ സംഭവിച്ചത് !!

മോഹന്‍ലാലിനോടൊപ്പം വില്ലനില്‍ ഹന്‍സികയും, ആദ്യമായി മലയാളത്തില്‍ അതും സൂപ്പര്‍ സ്റ്റാറിനോടൊപ്പം !!

മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒരുമിച്ചത്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ട്. എട്ടോളം ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറവിയെടുത്തത്. 1997 ല്‍ പുറത്തിറങ്ങിയ ആറാം ത്മ്പുരാന് വേണ്ടിയാണ് ഇവര്‍ ആദ്യമായി ഒരുമിച്ചത്.

പതിവു ശൈലിയില്‍ നിന്നും മാറ്റിപ്പിടിക്കണം

രാഷ്ട്രീയ നായകന്‍മാരുടെ ഗര്‍ജ്ജനവും തീപ്പൊരി ഡയലോഗുകളുമായിരുന്നു ഷാജി കൈലാസിന്റെ സ്ഥിരം ശൈലി. എന്നാല്‍ മോഹന്‍ലാലിനെ മുന്‍നിര്‍ത്തി ഒരു ചിത്രം ഒരുക്കുമ്പോള്‍ പതിവു ശൈലി മാറ്റിപ്പിടിക്കണമെന്ന് സംവിധായകന്‍ അന്നേ മനസ്സില്‍ കരുതിയിരുന്നു. ശുദ്ധ സംഗീതത്തെ മുന്‍നിര്‍ത്തി ഗ്രാമീണ പശ്ചാത്തലത്തിലൊരു ചിത്രം അതായിരുന്നു സംവിധായകന്‍ പ്ലാന്‍ ചെയ്തത്. സംവിധായകന്റെ മനസ്സ് മനസ്സിലാക്കിയ രഞ്ജിത്ത് അതിനനുസരിച്ച തിരക്കഥ തയ്യാറാക്കുകയും ചെയ്തു.

ഡബ്ബിംഗിനു ശേഷം ഒന്നും പറയാതെ പോയി

സാധാരണ ഗതിയില്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ താരങ്ങള്‍ക്ക് ചിത്രത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും. പലപ്പോഴും തങ്ങളുടെ പ്രതീക്ഷകള്‍ താരങ്ങള്‍ പങ്കുവെക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ആറാം തമ്പുരാന്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം ചിത്രത്തെക്കുറിച്ച് ഒന്നും പറയാതെയാണ് മോഹന്‍ലാല്‍ യാത്രയായത്.

നിസംഗ ഭാവത്തോടെ ഇറങ്ങി വന്നു

ഡബ്ബിംഗ് പൂര്‍ത്തിയാക്കി റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ നിസംഗതയായിരുന്നു മോഹന്‍ലാലിന്റെ മുഖത്ത്. യാതൊന്നും സംഭവിക്കാത്ത മട്ടിലാണ് താരം സംവിധായകനോട് യാത്ര ചോദിച്ചത്.

ലാലിന്റെ പെരുമാറ്റത്തെക്കുറിച്ച് ആശങ്ക

എന്നാല്‍ മോഹന്‍ലാലിന്റെ ഈ പെരുമാറ്റം സംവിധായകനില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് ചെയ്തത്. സിനിമയെക്കുറിച്ച് ഒന്നും പറയാതെ താരം പോയത് സംവിധായകന്റെ ടെന്‍ഷന്‍ വര്‍ധിപ്പിച്ചു.

സുഹൃത്ത് മുഖേന കാര്യം തിരക്കി

മോഹന്‍ലാലിന്റെയും ഷാജി കൈലാസിന്റെയും സുഹൃത്തായ ബാലഗോപാലിനോടൊപ്പമായിരുന്നു മോഹന്‍ലാല്‍ ആലപ്പുഴയിലേക്ക് തിരിച്ചത്. ബാലഗോപാലിനെ കണ്ട് കാര്യം തിരക്കിയ സംവിധായകന് ആശ്വാസമായി. വളരെ പോസിറ്റീവായാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്.

മോഹന്‍ലാലിന്റെ പ്രതികരണം

പ്രതീക്ഷിച്ചതിലും വളരെ മനോഹരമായ ചിത്രം, തന്റെ ആരാധകര്‍ക്ക് ഈ ചിത്രം ഇഷ്ടമാവും, തിയേറ്ററുകള്‍ ഇളകി മറിയും ഇതായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഇതറിഞ്ഞപ്പോവാണ് സംവിധായകന്‍ ഷാജി കൈലാസിന് ആശ്വാസമായത്.

ഷാജി കൈലാസിന് ആശ്വാസമായി

മോഹന്‍ലാലിന്റെ പ്രതികരണം അറിഞ്ഞപ്പോഴാണ് സംവിധായകന് ആശ്വാസമായത്.സിനിമ വിജയിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമില്ലെന്ന് അദ്ദേഹത്തിന് തോന്നിയത് അപ്പോഴായിരുന്നു. എന്നാല്‍ ഷാജി കൈലാസിന്റെയും മോഹന്‍ലാലിന്റെയും പ്രതീക്ഷകളെ അപ്പാതെ മാറ്റി മറിച്ച് ചിത്രം ബോക്‌സോഫീസില്‍ വന്‍വിജയമായി മാറുകയായിരുന്നു.

English summary
Behind the background stories of the film Aaram Thampuran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam