»   » കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ടപതി എപിജെ അബ്ദുല്‍ കലാം ഇനി ഓരോ ഇന്ത്യക്കാരന്റെയും ഓര്‍മകളില്‍ ജീവിക്കും. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ സ്വാധീനിച്ച ജീവിതം, പ്രവൃത്തികൊണ്ട് യുവതലമുറയ്ക്ക് മാതൃകയായ മിസൈല്‍ മനുഷ്യന്‍, കാലത്തിന് മുമ്പേ നടന്ന കലാം....ഭാരതത്തിന്റെ തീരാ നഷ്ടം.

ഇന്ത്യ രാജ്യം മുഴുവന്‍ കലാമിന്റെ വിയോഗത്തില്‍ ദുഃഖിതരാണ്. മലയാളി സിനിമാ താരങ്ങളില്‍ ചിലര്‍ തങ്ങളുടെ ദുഖം സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ചു. ആരൊക്കെയാണെന്ന് നോക്കാം,

കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

മികച്ചൊരു നേതാവിനെ നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കാലത്തിന് മുമ്പേ ചിന്തിച്ച കലാം വളരെ സത്യസന്ധനുമാണെന്ന് മമ്മൂട്ടി പറയുന്നു.

കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

ഒരുപാട് അറിവുള്ള മനുഷ്യനായിരുന്നു കലാം എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. രാജ്യത്തിന് വലിയൊരു പ്രചോദനമായിരുന്നു കലാം. രാജ്യത്തിന്റെ തീരാ നഷ്ടമാണിതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്

കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

അഗ്നിചിറകുകള്‍ ഒരു തലമുറയ്ക്ക് പകര്‍ന്നു നല്‍കിയ മഹാ പ്രതിഭയാണ് കലാം എന്ന് മഞ്ജു വാര്യര്‍ പറയുന്നു. രാജ്യത്തെ കുറിച്ച് കലാമിന് വിശാലവും സുന്ദരവുമായ സ്വപ്‌നങ്ങളുണ്ടായിരുന്നു എന്നും മഞ്ജു പോസ്റ്റിലൂടെ പറഞ്ഞു.

കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

കലാമിന്റെ വാക്കുകള്‍ കോട്ട് ചെയ്താണ് സുരേഷ്‌ഗോപിയുടെ പോസ്റ്റ്. ഇന്ത്യയെ സ്വപ്‌നകാണാന്‍ പഠിപ്പിച്ച മനുഷ്യനെന്ന് സുരേഷ് ഗോപി പറയുന്നു

കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

മകന്‍ കാളിദാസ് എപിജെ അബ്ദുള്‍ കലാമില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രത്തോടൊപ്പമാണ് ജയറാമിന്റെ പോസ്റ്റ്. അഭിമാനകരമായ നിമിഷമായിരുന്നു അതെന്ന് ജയറാം പറയുന്നു.

കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

കലാം ഒരു ഇതിഹാസം, പ്രചോദനം, നേതാവ് ഒക്കെയാണെന്ന് പൃഥ്വി പറയുന്നു. ഈ രാജ്യത്തിന് താങ്കളെ പോലൊരാള്‍ വേണമായിരുന്നു. അങ്ങെന്നും ഒരു വെളിച്ചമാണെന്ന് പൃഥ്വി പറയുന്നു

കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

കലാമിന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ ചുവന്ന റോസാ പൂ വച്ച ഫോട്ടോയ്‌ക്കൊപ്പം ഫഹദ് ഫാസിലും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു.

കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

കലാമിന്റെ വാക്കുകള്‍ കോട്ട് ചെയ്താണ് നിവിന്റെയും പോസ്റ്റ്. ഒരു തലമുറയെ അങ്ങ് സ്വാധീനിച്ചെന്നും അവരുടെ വലിയ സ്വപ്‌നത്തിലൂടെ അത് തുടരുമെന്നും നിവിന്‍ പറയുന്നു

കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

എന്റെ തലമുറ സാക്ഷിയായ രാജ്യത്തെ മഹത്തായ പ്രതിരൂപം എന്നാണ് ദുല്‍ഖിന്റെ പോസ്റ്റ്

കലാമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന മലയാളി സിനിമാ താരങ്ങള്‍

ഒരു വെളിച്ചം നമ്മളിലേക്ക് പകര്‍ന്ന്, അദ്ദേഹം പുതിയ വെളിച്ചത്തിലേക്ക് എന്ന് ജയസൂര്യ പോസ്റ്റി

English summary
The former President of India, the Missile Man, Dr APJ Abdul Kalam passed away. He is one of the rare leaders who has inspired the youth to a large extent and admired by all the generations of our country. Check out the slides to know what Mollywood celebrities have shared about Dr. Kalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam