»   » വീണ്ടും കോളേജിലേക്ക് പോയാലോ?? ക്യാംപസ് ജീവിതത്തെ ഇത്രമേല്‍ മനോഹരമാക്കിയ സിനിമകളുണ്ടോ!!

വീണ്ടും കോളേജിലേക്ക് പോയാലോ?? ക്യാംപസ് ജീവിതത്തെ ഇത്രമേല്‍ മനോഹരമാക്കിയ സിനിമകളുണ്ടോ!!

Posted By:
Subscribe to Filmibeat Malayalam

കലാലയ ജീവിതത്തെക്കുറിച്ച് ഓര്‍ക്കാത്തവരുണ്ടാവില്ല. കുഞ്ഞു പിണക്കങ്ങളും ഇണക്കങ്ങളും രാഷ്ട്രീയവും പ്രണയവുമൊക്കെയായി ജീവിതത്തിലെ മികച്ച കാലഘട്ടങ്ങളിലൊന്നാണ് കലാലയ കാലഘട്ടം. പഠനത്തിനു ശേഷം ജോലിയും മറ്റു കാര്യങ്ങളുമായി തിരക്കിലാണെങ്കിലും ഇടയ്ക്ക് കോളേജില്‍ ഒത്തുകൂടുന്നത് നല്ല ഓര്‍മ്മകള്‍ അയവിറക്കാനാണ് ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് ഇറങ്ങിയതിനു ശേഷം ഇത്തരത്തിലുള്ള ഒത്തു ചേരലുകള്‍ കൂടിയിട്ടുണ്ട്.

ഏതു വലിയ പ്രശ്‌നത്തില്‍ നില്‍ക്കുകയാണെങ്കിലും നല്ലൊരു പാട്ടോ സിനിമയോ ഇഷ്ടപ്പെട്ട സിനിമയോ കണ്ടാല്‍ മനസ്സ് ശാന്തമാവും. മനസ്സില്‍ ഗൃഹാതുരമായ സ്മരണകള്‍ ഉണര്‍ത്തുന്നതാണ് കലാലയ ജീവിതവും. എന്നും ഓര്‍ത്തിരിക്കാവുന്ന മികച്ച നിമിഷങ്ങള്‍. അത്തരത്തില്‍ കലാലയ ജീവിതം ആസ്പദമാക്കി ഒരുക്കിയ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഇത്തരത്തിലുള്ള ചിത്രങ്ങളെക്കുറിച്ച് നമുക്കൊരു പരിശോധന നടത്തിയാലോ??

വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുകൂടലില്‍ തുടങ്ങിയ ക്ലാസ്‌മേറ്റ്‌സ്

വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒത്തുകൂടി പഠിച്ച കോളേജില്‍ അതേ ക്ലാസ് മുറിയില്‍ അന്നത്തെ ഓരോ തമാശകളോര്‍ത്ത് അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു. ഗെറ്റ് റ്റുഗദറിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വേണ്ടുവോളം കാര്യങ്ങള്‍ നല്‍കിയ ക്ലാസ്‌മേറ്റ്‌സ് ബോക്‌സോഫീസിലും മികച്ച വിജയം സമ്മാനിച്ച ചിത്രമാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, കാവ്യാ മാധവന്‍, ജഗതി ശ്രീകുമാര്‍, ബാലചന്ദ്ര മേനോന്‍, രാധിക തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. രാഷ്ട്രീയവും പ്രണയവും മാത്രമല്ല സൗഹൃദത്തെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട് സിനിമയില്‍. ഇതിനിടയില്‍ ആരും അറിയാതെ രണ്ടു പേരില്‍ മാത്രമൊതുങ്ങുന്ന നിശബ്ദ പ്രണയവും ചിത്രത്തിന് കരുത്തേകുന്നുണ്ട്. ഈ ചിത്രം ഇറങ്ങിയതില്‍പ്പിന്നെയാണ് കോളേജിലെ ഓരോ ബാച്ചും ഗെറ്റ് റ്റുഗദര്‍ പരിപാടികളുമായി സജീവമായിട്ടുള്ളത്.

അധ്യാപകനു പണി കൊടുക്കുന്ന തല തെറിച്ച പെണ്‍പിള്ളേരെ ഓര്‍ക്കുന്നില്ലേ

1995 ലാണ് കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ പുറത്തിറങ്ങിയത്. കോളേജില്‍ സ്ഥിരമായി അധ്യാപകന്റെ നോട്ടപ്പുള്ളികളാവുന്ന ഒരു കൂട്ടം പെണ്‍കുട്ടികള്‍ കാണിച്ചു കൂട്ടുന്ന കുസൃതി കുറച്ചു കടുത്തതല്ലേ എന്ന് പ്രേക്ഷകര്‍ക്ക് സംശയം തോന്നിയേക്കാം. വലിയൊരു ദുരന്തത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നതും. മമ്മൂട്ടി, ശോഭന, ആനി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. തൊണ്ണൂറുകളുടെ കലാലയ പശ്ചാത്തലത്തില്‍ ഇറങ്ങിയ ചിത്രവും മലയാളി േ്രപക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചതാണ്.

പഠിക്കാനായി മാത്രം കോളേജിലെത്തിയ പയ്യന്‍

പഠനം എന്ന ഒരൊറ്റ ലക്ഷ്യവുമായാണ് പലരും കോളേജിലേക്ക് എത്തുന്നത്. എന്നാല്‍ അതിനിടയില്‍ മറ്റു പല കാര്യങ്ങളിലും ചെന്നുപെടുകയും സാഹചര്യ സമ്മര്‍ദ്ദത്തില്‍ പ്രതികരിക്കേണ്ടി വരികയും കോളേജിന്റെ തന്നെ മുഖമായി മാറിയ കഥയായിരുന്നു പുതിയ മുഖം പറഞ്ഞത്. ദീപന്‍ സംവിധാനം ചെയ്ത ചിത്രം 2009 ലാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജ്, മീര നന്ദന്‍, പ്രിയാമണി തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടത്.

ഹാസ്യത്തിന്റെ മേമ്പൊടിയുമായി എത്തിയ മിന്നാരം

പ്രധാന പശ്ചാത്തലം ക്യാംപസല്ലെങ്കിലും ചുരുങ്ങിയ സീനുകളിലൂടെ മറക്കാനാവാത്ത രംഗങ്ങള്‍ സമ്മാനിച്ച ചിത്രമാണ് മിന്നാരം. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സോഫീസിലും മികച്ച വിജയം സമ്മാനിച്ചിരുന്നു. മോഹന്‍ലാല്‍, ശോഭന, മണിയന്‍പിള്ള രാജു, തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. 1994 ലാണ് ചിത്രം പുറത്തിറങ്ങിയത്.

ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥ പറഞ്ഞ നിറം

ആത്മാര്‍ത്ഥ സുഹൃത്തുക്കളായ എബിയുടെയും സോനയുടെയും കഥ പറഞ്ഞ ചിത്രമാണ് നിറം. 1999 ല്‍ പുറത്തിറങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റില്‍ നിറവുമുണ്ട്. കുഞ്ചാക്കോ ബോബന്‍, ശാലിനി, ജോമോള്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

വനിതാ കോളേജിലെത്തിയ യുവാവ്

പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലെത്തുന്ന ആണ്‍കുട്ടിയായി പൃഥ്വിരാജ് വേഷമിട്ട ചോക്ലേറ്റും ഏറെ ശ്രദ്ധിക്കപ്പെട്ട ക്യാംപസ് ചിത്രമാണ്. 2007 ലാണ് ചിത്രം റിലീസ് ചെയ്തത്. പൃഥ്വിരാജ്, ജയസൂര്യ, റോമ, സംവൃത സുനില്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്. ചിത്രത്തിലെ ഡയലോഗ് ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് പ്രേക്ഷകര്‍. തല തിരിഞ്ഞ മകനെ നന്നാക്കുന്നതിനായി വനിതാ കോളേജിലേക്ക് പ്രവേഷിപ്പിച്ച അധ്യാപികയായ അമ്മയായി വനിതാ കൃഷ്ണ ചന്ദ്രനും കോളേജ് പ്രിന്‍സിപ്പലായി മുന്‍കാല അഭിനേത്രി ശാരിയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

യഥാര്‍ത്ഥ കലാലയ കഥ പറഞ്ഞ യുവജനോത്സവം

ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ യുവജനോത്സവം മികച്ച സിനിമകളിലൊന്നാണ്. കലാലയ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ഉര്‍വശി, മേനക, സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വര്‍ഷങ്ങള്‍ക്കു ശേഷം പഠിക്കാനെത്തുന്ന സീനിയേഴ്‌സ്

കോളേജ് പഠനത്തിന് പ്രായപരിധിയില്ലാത്തതിനാല്‍ത്തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം പഠിക്കാനായി ക്യാമ്പസിലെത്തുന്ന നല്‍വര്‍ സംഘത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് സീനിയേഴ്‌സ്. പ്രായത്തില്‍ മൂത്തവരായതിനാല്‍ത്തന്നെ കോളേജില്‍ ഇവര്‍ കാണിച്ചു കൂട്ടുന്ന രംഗങ്ങളൊക്കെ ചിരിയുണര്‍ത്തുന്നതാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍, പത്മപ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

യുവത്വത്തിന്റെ ആഘോഷവുമായി എത്തിയ നമ്മള്‍

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ജിഷ്ണു രാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഭാവന, രേണുക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ക്ലാസില്‍ ഒരുമിച്ചിരുന്നതു കൊണ്ടു മാത്രം കൂടെയുള്ളവരെ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയില്ല. മികച്ച സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

English summary
Mollywood Films That Remind Us About College Life

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam