»   » മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

Written By:
Subscribe to Filmibeat Malayalam

സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ലഭിയ്ക്കുക വലിയ കാര്യമാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ എന്നതിനപ്പുറം, വ്യത്യസ്ത ഷേഡുള്ള കഥാപാത്രങ്ങള്‍ ലഭിയ്ക്കുക എന്നതും പ്രധാനമാണ്. നായകന്മാര്‍ക്ക് ഹീറോയിസമുള്ള കാമുകന്‍ മാത്രമല്ല, വില്ലനാകാനും കഴിയണം.

ഇക്ക, കുഞ്ഞിക്ക, ഏട്ടന്‍.. അപ്പോള്‍ മലയാള സിനിമയിലെ അച്ചായനാരാണ്??

മമ്മൂട്ടിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍, വന്ന കാലം മുതല്‍ മുഖം മാറി വരുന്ന നായക വേഷങ്ങള്‍ മാത്രമേ അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ മോഹന്‍ലാലിന് അവിടെയും വേറിട്ട വേഷങ്ങള്‍ ലഭിച്ചു. വില്ലനായി വന്ന ലാല്‍ പിന്നീട് വില്ലത്തരമുള്ള നായകനായും അഭിനയിച്ചിട്ടുണ്ട്. നോക്കാം

മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

മഞ്ഞില്‍ വരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായിട്ടാണ് മോഹന്‍ലാലിന്റെ അരങ്ങേറ്റം. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ്. 200 ദിവസങ്ങളിലധികം ഓടിയ ചിത്രം ആറ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. നരേന്ദ്രന്‍ എന്ന പ്രതിനായകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. കനല്‍ എന്ന ചിത്രത്തില്‍ ലാല്‍ വില്ലനാണോ നായകനാണോ എന്ന ചോദ്യം ബാക്കിയാണ്.

മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

സുരേഷ് ഗോപിയും വില്ലന്‍ വേഷങ്ങളിലാണ് തുടങ്ങിയത്. മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നെഗറ്റീവ് വേഷമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഒടുവില്‍ ശങ്കര്‍ തമിഴില്‍ സംവിധാനം ചെയ്ത ഐ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ വില്ലന്‍ വേഷവും ഏറെ പ്രശംസകള്‍ നടന് നേടിക്കൊടുത്തു.

മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

സുകുമാരന്റെ മകന്‍ ഇന്ദ്രജിത്തും വില്ലനായിട്ടാണ് തുടങ്ങിയത്. 2002 ല്‍ റിലീസ് ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ തുടങ്ങി. മീശമാധവനിലെ നെഗറ്റീവ് ഷേഡുള്ള പോലീസ് വേഷവും ബാബ കല്യാണിയിലെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ദ്രജിത്ത് നായകനായി വന്നാലും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്

മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

മനോജ് കെ ജയനും നായകനായാലും വില്ലനായാലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. വളയം, അനന്തഭദ്രം, ദ്രോണ, തുടങ്ങി ട്വന്റി 20 വരെയുള്ള ചിത്രങ്ങളില്‍ മനോജ് കെ ജയന്റെ വില്ലന്‍ വേഷങ്ങള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു

മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

മലയാളികളെ ഭയപ്പെടുത്തിയ വില്ലന്മാരില്‍ ഒരാളാണ് ബാബു ആന്റണി. ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലെ രഞ്ജി എന്ന വില്ലന്‍ വേഷമാണ് ബാബു ആന്റണിയെ പ്രശസ്തനാക്കിയത്. ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും വില്ലന്‍ ബാബു ആന്റണി തന്നെയായിരുന്നു. എന്നാല്‍ പിന്നീട് ബോക്‌സര്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ് പോലുള്ള ചിത്രങ്ങളില്‍ ബാബു ആന്റണി കേന്ദ്ര കഥാപാത്രമായി വന്നപ്പോഴും പ്രേക്ഷകര്‍ സ്വീകരിച്ചു

മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

തൊണ്ണൂറുകളില്‍ ഗോഡ്ഫാദര്‍, മാന്ത്രികച്ചെപ്പ്, കാസര്‍ക്കോടെ ഖാദര്‍ഭായി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് സിദ്ധിഖ്. എന്നാല്‍ സത്യമേവ ജയതേ എന്ന ചിത്രത്തിന്റെ മഹാവിജയത്തിന് ശേഷം സിദ്ധിന്റെ കരിയര്‍ മാറി മറിഞ്ഞു. പിന്നീടങ്ങോട്ട് മലയാളത്തിലെ ഇരുത്തം വന്ന വില്ലനായി മാറി. വിവിധ ഭാവങ്ങളുള്ള വില്ലനായി സിദ്ധിഖ് തകര്‍ത്താടി. അതേ സമയം സ്‌നേഹമുള്ള സഹോദരനായും ചേട്ടനായും സുഹൃത്തായും സിദ്ധിഖ് എത്തിയപ്പോഴും പ്രേക്ഷകര്‍ അംഗീകരിച്ചു

മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

അന്തരിച്ച നടന്‍ കലാഭവന്‍ മണി ഏത് വേഷത്തിനും യോജിച്ച കലാകാരനായിരുന്നു. കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച കലാഭവന്‍ മണിയാണ് രാക്ഷസ രാജാവ് പോലുള്ള ചിത്രങ്ങളില്‍ വില്ലനായത് എന്ന് പറഞ്ഞാല്‍ ആദ്യം കൗതുകമാണ് തോന്നുന്നത്. കലാഭവന്‍ മണിയുടെ വില്ലന്‍ വേഷം തമിഴിലും ശ്രദ്ധേയമാണ്

മമ്മൂട്ടിയ്ക്ക് കിട്ടാത്തത് മോഹന്‍ലാലിന് കിട്ടിയിട്ടുണ്ട്, വില്ലനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടും

നല്ലൊരു റൊമാന്റിക് ഹീറോ ആയിട്ടാണ് ബാല മലയാള സിനിമയില്‍ എത്തിയത്. സ്ത്രീ ആരാധകരുടെ മനസ്സില്‍ പ്രതിഷ്ട നേടുന്നതിനിടെയാണ് പുതിയ മുഖം എന്ന ചിത്രത്തില്‍ പൃഥ്വിയുടെ വില്ലനായി അഭിനയിച്ചത്. അതിന് ശേഷം ബാലയെ തേടി ധാരാളം വില്ലന്‍ വേഷങ്ങള്‍ വന്നു.

English summary
Let us look back and recount some of the films where stars of Mollywood have essayed the role of a villain.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam