»   »  രാഷ്ട്രീയ സിനിമകള്‍ ഇനിയില്ലേ?

രാഷ്ട്രീയ സിനിമകള്‍ ഇനിയില്ലേ?

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam

Next »

Next »

The King And The Commissioner
മലയാളത്തില്‍ ഇനിയുമൊരു രാഷ്ട്രീയ സിനിമയ്ക്കു സാധ്യതയില്ലേ? ഇല്ല എന്ന് ഉറപ്പിച്ചു പറയാവുന്ന വിധമാണ് തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണം. അടുത്തിടെ റിലീസ് ചെയ്ത രണ്ടു രാഷ്ട്രീയ സിനികളാണ് കോടികളുടെ നഷ്ടമുണ്ടാക്കി തിയറ്ററുകളെ ആളൊഴിഞ്ഞ ഉല്‍സവപറമ്പുപോലെയാക്കിയത്.

ഷാജികൈലാസ് -രഞ്ജിപ്പണിക്കര്‍ ടീമിന്റെ കിങ് ആന്‍ഡ് കമ്മിഷണര്‍, ഹരിദാസ്-റോബിന്‍ തിരുമലയുടെ വീണ്ടും കണ്ണൂര്‍ എന്നീ ചിത്രങ്ങളാണ് സകല പ്രതീക്ഷകളും തകര്‍ത്ത് ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞത്. ഏറ്റവും ഒടുവില്‍ നടന്ന ദുരന്തം വീണ്ടും കണ്ണൂരിനായിരുന്നു. പതിനഞ്ചുവര്‍ഷം മുന്‍പ് തിയറ്ററില്‍ എത്തിയ കണ്ണൂര്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായിരുന്നു വീണ്ടും കണ്ണൂര്‍.

കണ്ണൂര്‍ എന്ന ചിത്രം തന്നെ അക്കാലത്ത് ആവറേജ് വിജയമേ നേടിയിരുന്നുള്ളൂ. അതിന്റെ തുടര്‍ച്ച എടുത്തതു തന്നെ വന്‍ പാളിച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വീണ്ടും കണ്ണൂര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് ഈ സിനിമയ്ക്ക് ഒരു സാധ്യതയുമില്ലായിരുന്നു.

എന്നാല്‍ ചിത്രം റിലീസ് ചെയ്യാന്‍ നേരത്താണ് ടി.പി.ചന്ദ്രശേഖരന്‍ വധം അരങ്ങേറിയതും രാഷ്ട്രീയ കേരളം വീണ്ടും സജീവമായതും. സ്വാഭാവികമായും ഇതിലും മുന്നില്‍ നിന്നത് കണ്ണൂര്‍ രാഷ്ട്രീയം തന്നെയായിരുന്നു. കണ്ണൂര്‍ രാഷ്്ട്രീയം പശ്ചാത്തലമായി വരുന്ന ഒരു ചിത്രം തകര്‍ത്തോടാന്‍ പറ്റിയ പശ്ചാത്തലം. അതുതന്നെയായിരുന്നു ചിത്രത്തിന്റെ അണിയറക്കാരുടെയും പ്രതീക്ഷ. എന്നാല്‍ റിലീസ് ചെയ്ത ആദ്യ ആഴ്ച തന്നെ ചിത്രത്തിന്റെ ഭാവി തീരുമാനമായി. അനൂപ് മേനോനും കാതല്‍ സന്ധ്യയും പ്രധാനതാരങ്ങളായ ചിത്രത്തിന് ഒരു അനക്കവും ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നതായിരുന്നു സത്യം.

ഇതുതന്നെയായിരുന്നു കിങ് ആന്‍ഡ് കമ്മിഷണറുടെയും വിധി. വര്‍ഷങ്ങള്‍ക്കു ശേഷം ഷാജിയും രഞ്ജിയും ഒന്നിക്കുന്ന ചിത്രം. അതുപോലെ മമ്മൂട്ടിയും സുരേഷ്‌ഗോപിയും ചെറിയൊരകല്‍ച്ചയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രം. വന്‍ പ്രതീക്ഷയായിരുന്നു ചിത്രത്തിന്. ഷാജിയും രഞ്ജിയും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരുക്കിയ മമ്മൂട്ടി ചിത്രമായ കിങ്ങിന്റെയും സുരേഷ്‌ഗോപി ചിത്രമായ കമ്മിഷണറുടെയും തുടര്‍ച്ചയായിരുന്നു ഈ ചിത്രം.

തേവള്ളിപ്പറമ്പില്‍ അലക്‌സ് എന്ന ഐഎഎസുകാരനും ഭരത് ചന്ദ്രന്‍ എന്ന ഐപിഎസുകാരനും ന്യൂഡല്‍ഹിയിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒന്നിക്കുന്ന ചിത്രം. തിയറ്ററില്‍ എത്തുന്നതിനു മുന്‍പ് തന്നെ വലിയൊരു തരംഗമുണ്ടാക്കാന്‍ ചിത്രത്തിനു സാധിച്ചിരുന്നു. കിങും കമ്മിഷണറും അത്രയ്ക്കും വലിയ വിജയമായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടാക്കിയിരുന്നത്. അതിലെ ഓരോ സംഭാഷണവും ഇപ്പോഴും പലര്‍ക്കും കാണാപാഠമാണ്. പക്ഷേ ചിത്രം തിയറ്ററില്‍ എത്തിയതോടെ എല്ലാ പ്രതീക്ഷയും തകര്‍ന്നു. രാഷ്ട്രീയവും ഉശിരന്‍ ഡയലോഗുമൊന്നും പുത്തന്‍ പ്രേക്ഷകര്‍ക്കു ദഹിക്കുന്നില്ല എന്നതായിരുന്നു തിയറ്ററിലെ ആളൊഴിഞ്ഞ കസേരകള്‍ വ്യക്തമാക്കിയത്.
അടുത്ത പേജില്‍
കിങ് ആന്റ് കമ്മീഷണര്‍-കണ്ണൂര്‍ പാളിയതിന് കാരണം

Next »

Next »

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam