twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തുകൊണ്ട് രാഷ്ട്രീയ സിനിമ വിജയിക്കുന്നില്ല?

    By നിര്‍മല്‍
    |
    <ul id="pagination-digg"><li class="previous"><a href="/features/mollywood-political-movie-era-1-102246.html">« Previous</a>

    Veendum Kannur
    വീണ്ടും കണ്ണൂര്‍ എന്നചിത്രത്തിന്റെ തിരക്കഥാകൃത്ത് റോബിന്‍ തിരുമല പറയുന്നത് ഇനിയുമൊരു രാഷ്ട്രീയ ചിത്രത്തിന് കേരളത്തില്‍ സാധ്യതയില്ലെന്നാണ്. കാരണം ന്യൂസ് ചാനലുകള്‍ സജീവമായതോടെ 24 മണിക്കൂറും രാഷ്ട്രീയം തന്നെയാണ് ചാനലുകളില്‍. മുന്‍പ് തിയറ്ററിലെ സ്‌ക്രീനില്‍ മാത്രം കണ്ടിരുന്നത് ഇപ്പോള്‍ സദാസമയവും കാണാന്‍ കഴിയുന്നു. പിന്നെയെന്തിന് തിയറ്ററില്‍ പോകണം?

    ഈയൊരു വിലയിരുത്തല്‍ ശരിയാണ്. കിങും കമ്മിഷണറും കണ്ണൂരുമൊക്കെ റിലീസ് ചെയ്യുന്ന കാലത്ത് കേരളത്തില്‍ ചാനലുകളിലെ ന്യൂസ് എന്നത് വൈകിട്ട് അരമണിക്കൂര്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലെ അണിയറ വാര്‍ത്തകളൊന്നും ആര്‍ക്കും അറിയില്ലായിരുന്നു. അന്നേരമായിരുന്നു ഇത്തരം കാര്യങ്ങള്‍ക്ക് തിയറ്ററില്‍ കയ്യടി ലഭിച്ചിരുന്നത്.

    എന്നാല്‍ ഈ സാഹചര്യം മാറി. രാഷ്ട്രീയത്തിലെ അണിയറ കാര്യങ്ങള്‍കാണിക്കാന്‍ വേണ്ടി മാത്രം ഓരോ ചാനലിലും പ്രത്യേക പരിപാടികളാണ്. അതിനൊക്കെ നല്ല പ്രേക്ഷകരുമുണ്ട്. ഇത്തരം പരിപാടികളില്‍ രാഷ്ട്രീയക്കാരെ നന്നായി കളിയാക്കുന്നുമുണ്ട്. സിനിമയിലൂടെ പറയാവുന്നതിലും അപ്പുറം ഈ പരിപാടികളിലൂടെ വരുന്നു. പിന്നെയെന്തിന് രണ്ടുമണിക്കൂര്‍ തിയറ്ററില്‍ പോയിരിക്കണം.

    ഇത് വീണ്ടും കണ്ണൂരിന്റെയോ കിങ് ആന്‍ഡ് കമ്മിഷണറുടെയോ കാര്യമല്ല. അതിനു മുന്‍പ് റിലീസ് ചെയ്ത പല രാഷ്ട്രീയ ചിത്രങ്ങളുടെയും ഗതി ഇതായിരുന്നു. സുരേഷ്‌ഗോപി നായകനായ രാഷ്ട്രം എന്ന ചിത്രത്തിന്റെയും പ്രമേയം രാഷ്ട്രീയമായിരുന്നു. അനില്‍ സി. മേനോന്‍ സംവിധാനം ചെയ്ത ചിത്രവും ബോക്‌സ് ഓഫിസില്‍ വന്‍ പരാജയമായിരുന്നു.

    ഐ.വി.ശശി- ടി.ദാമോദരന്‍ ടീമായിരുന്നു മലയാള സിനിമയില്‍ രാഷ്ട്രീയ ചിത്രങ്ങളെടുത്ത് വിജയം കൊയ്ത കൂട്ടുകെട്ട്. മമ്മൂട്ടിയും മോഹന്‍ലാലും നായകരായ ഒത്തിരി രാഷ്ട്രീയ ചിത്രങ്ങള്‍ എണ്‍പതുകളില്‍ ഇവര്‍ തിയറ്ററിലെത്തിച്ചു കയ്യടി നേടി. വാര്‍ത്ത, അടിമകള്‍ ഉടമകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അതില്‍ ചിലതു മാത്രം. പിന്നീട് ഷാജി കൈലാസ്- രഞ്ജിപണിക്കര്‍ ടീം ആണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്.

    സ്ഥലത്തെ പ്രധാന പയ്യന്‍സ്, തലസ്ഥാനം, കമ്മിഷണര്‍, ദ് കിങ് എന്നിങ്ങനെ സംഭാഷണത്തിലൂടെ തീ കോരിയെരിഞ്ഞ ചിത്രങ്ങള്‍ ഇവര്‍ ഒത്തിരി ഒരുക്കി. ഷാജിയും രഞ്ജിയും വേര്‍പിരിഞ്ഞതോടെ രാഷ്ട്രീയ ചിത്രങ്ങളുടെ നല്ലകാലവും അസ്തമിച്ചു. ഇടയ്ക്ക് കെ.മധു ചില ചിത്രങ്ങളൊരുക്കിയിരുന്നു. സുരേഷ്‌ഗോപി നായകനായ ജനാധിപത്യം അത്തരത്തിലൊന്നായിരുന്നു.

    മലയാളത്തിലിറങ്ങുന്ന ന്യൂ ജനറേഷന്‍ ചിത്രങ്ങളൊന്നും രാഷ്ട്രീയം പ്രമേയമാക്കുന്നില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. മള്‍ട്ടിപ്ലക്‌സ് ചിത്രങ്ങളില്‍ രാഷ്ട്രീയം പരാമര്‍ശിക്കപ്പെടുന്നേയില്ല എന്നതൊരു സത്യമാണ്. പുതുതലമുറയ്ക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല എന്ന തിരിച്ചറിവാണ് അതിനു കാരണം.
    അടുത്ത പേജില്‍

    കിങിന് പിന്നാലെ കണ്ണൂരും വീണു- ഇനിയെന്ത്?

    <ul id="pagination-digg"><li class="previous"><a href="/features/mollywood-political-movie-era-1-102246.html">« Previous</a>

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X