»   » മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍, ഡിക്യുവിനെക്കാള്‍ മുന്നില്‍ നിവിന്‍!!

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍, ഡിക്യുവിനെക്കാള്‍ മുന്നില്‍ നിവിന്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

മറ്റ് ഇന്റസ്ട്രികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ ചെറുതാണ് മലയാളം. 2016 ലാണ് മലയാളത്തില്‍ കോടികളുടെ കണക്കുകള്‍ അധികമായി പറഞ്ഞുകേട്ടത്. 25 കോടി മുടക്കിയ പുലിമുരുകനും, 35 കോടി മുടക്കിയ വീരവും മലയാളത്തിലുണ്ടായി. മൂന്നൂറ് കോടിയുടെ കര്‍ണന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നു. 150 കോടി ക്ലബ്ബില്‍ മലയാള സിനിമ കയറിയതും 2016 ല്‍ തന്നെ.

നയന്‍താരയെ കടത്തി വെട്ടി മഞ്ജു വാര്യര്‍, മലയാളത്തില്‍ 2016ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടി?

കോടികളുടെ കണക്ക് സിനിമാ നിര്‍മാണത്തിലും കലക്ഷനിലും മാത്രമല്ല, താരങ്ങളുടെ പ്രതിഫലത്തിലുമുണ്ട്. 2016 ല്‍ താരങ്ങളുടെ താരമൂല്യത്തിനനസരിച്ച് പ്രതിഫലവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. നിര്‍മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും സമാഹരിച്ചതിന്റെ അടിസ്ഥാനത്തില്‍ മലയാളി താരങ്ങളുടെ പ്രതിഫലം എത്രയാണെന്ന് നോക്കാം

മുന്നില്‍ മോഹന്‍ലാല്‍

മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാലാണ്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലുണ്ടായ സ്വീകാര്യതയും പുലിമുരുകന്‍ എന്ന സിനിമയുടെ വിജയവും മോഹന്‍ലാലിന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. 2015ല്‍ മൂന്ന് കോടിയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. ഇതില്‍ എഴുപത് ശതമാനം മുന്‍കൂറായി നല്‍കണം. ജനതാ ഗാരേജിനും പുലിമുരുകനും പിന്നാലെ മോഹന്‍ലാല്‍ തമിഴ്, തെലുങ്ക് സിനിമകള്‍ക്ക് എട്ട് കോടിയും മലയാളം പ്രൊജക്ടുകള്‍ക്ക് നാല് മുതല്‍ അഞ്ച് കോടി വരെയുമാണ് ഈടാക്കുന്നത്. ബിഗ് ബജറ്റ് ചിത്രമാണെങ്കിലാണ് അഞ്ച് കോടി.

രണ്ട് മുതല്‍ രണ്ടര വരെ മമ്മൂട്ടിയ്ക്ക്

സമീപവര്‍ഷങ്ങളില്‍ വമ്പന്‍ ഹിറ്റുകള്‍ കൂട്ടിനില്ലാത്ത മമ്മൂട്ടിയുടെ പ്രതിഫലം 22.50 കോടിയാണ്. ഭാസ്‌കര്‍ ദ റാസ്‌കല്‍ വിജയമായതിന് പിന്നാലെയാണ് മമ്മൂട്ടി പ്രതിഫലം 2.5 കോടിയായി ഉയര്‍ത്തിയത്. 2017ല്‍ വമ്പന്‍ പ്രൊജക്ടുകളില്‍ കരാര്‍ ചെയ്തിരിക്കുന്ന മമ്മൂട്ടിക്ക് 50 കോടി പിന്നിട്ട വിജയങ്ങളുണ്ടായാല്‍ പ്രതിഫലം കുത്തനെ ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ ദിലീപ്

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ പരിഗണിച്ചാല്‍ ആഘോഷ സീസണുകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ നടനാണ് ദിലീപ്. 2 കോടി പ്രതിഫലമായും ഇതിന് പുറമേ ഓവര്‍സീസ് മധ്യകേരളാ വിതരണ അവകാശങ്ങളും ദിലീപ് വാങ്ങാറുണ്ട്. പ്രതിഫലത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് ദിലീപിന്റെ സ്ഥാനം.

മൂന്നാം സ്ഥാനത്ത് പൃഥ്വി

രണ്ടാം സ്ഥാനം മമ്മൂട്ടിയും ദിലീപും പങ്കിട്ടപ്പോള്‍ മൂന്നാം സ്ഥാനത്ത് പൃഥ്വിരാജ് എത്തി. സ്വന്തം നിര്‍മ്മാണത്തിലുള്ള ചിത്രമല്ലെങ്കില്‍ ഒന്നര കോടി മുതല്‍ രണ്ട് കോടി വരെയാണ് പൃഥ്വിയുടെ പ്രതിഫലം. സിനിമയുടെ ബജറ്റും പ്രതിഫലകാര്യത്തില്‍ പൃഥ്വി പരിഗണിക്കാറുണ്ട്. വമ്പന്‍ ബജറ്റിലുള്ള ചിത്രവും കൂടുതല്‍ ദിവസങ്ങളില്‍ ചിത്രീകരണവുമാണെങ്കില്‍ രണ്ട് കോടിയാണ് പ്രതിഫലം. ബോളിവുഡ്തമിഴ് പ്രൊജക്ടുകളില്‍ മലയാളത്തെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് പൃഥ്വിരാജ് ഈടാക്കുന്നത്.

ഒരു കോടി നിവിന്‍

യുവതാരങ്ങളില്‍ നിവിന്‍ പോളിയാണ് മുന്നില്‍. മലയാളത്തിന് പുറമേ തമിഴിലും തരംഗമായി മാറിയ പ്രേമം എന്ന സിനിമയാണ് നിവിന്‍ പോളിയുടെ താരമൂല്യവും വിപണിമൂല്യവും ഉയര്‍ത്തിയത്. അമ്പത് ലക്ഷം പ്രതിഫലമായി വാങ്ങിയിരുന്ന നിവിന്‍ പോളി തമിഴിലും മാര്‍ക്കറ്റ് സൃഷ്ടിക്കപ്പെട്ടതോടെ പ്രതിഫലം ഉയര്‍ത്തി. ഒരു കോടിയാണ് നിവിന്റെ പ്രതിഫലം. തമിഴില്‍ രണ്ട് ചിത്രങ്ങളില്‍ നടന്‍ കരാറൊപ്പിട്ടിട്ടുണ്ട്. മലയാളത്തെക്കാള്‍ ഇരട്ടി പ്രതിഫലമാണ് തമിഴില്‍ വാങ്ങുന്നത്.

നിവിനൊപ്പം എത്തുമോ ഡിക്യു

2016 വമ്പന്‍ വിജയങ്ങള്‍ ഇല്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഫലം 75 ലക്ഷമായി ഉയര്‍ത്തിയത് ഇതേ വര്‍ഷമാണ്. നിലവിലുള്ള ദുല്‍ഖര്‍ പ്രൊജക്ടുകളിലേറെയും വന്‍ പ്രതീക്ഷയിലുള്ളതാണ്. ഈ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മികവ് തെളിയിച്ചാല്‍ നിവിന്‍ പോളിക്കൊപ്പമോ മുകളിലോ ദുല്‍ഖറിന്റെ പ്രതിഫലമെത്തും. മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ ലഭിക്കുന്നത് ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കാണ്.

വെള്ളമൂങ്ങ ഹിറ്റായപ്പോള്‍ ബിജു മേനോനും

വെള്ളിമൂങ്ങയുടെ വിജയമാണ് ബിജു മേനോന്റെ താരമൂല്യം ഇരട്ടിപ്പിച്ചത്. അമ്പത് ലക്ഷത്തില്‍ നിന്ന് 75 ലക്ഷത്തിലേക്ക് താരത്തിന്റെ പ്രതിഫലം ഉയര്‍ന്നു. അനുരാഗ കരിക്കിന്‍ വെള്ളം 2016ല്‍ സൂപ്പര്‍ഹിറ്റായതോടെ സോളോ ഹീറോ പ്രൊജക്ടുകളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നാനും താരം തീരുമാനിച്ചെന്നറിയുന്നു.

ഫഹദ് ഫാസില്‍ തിരിച്ചു വരുന്നു

2013 ലും തുടര്‍ വര്‍ഷങ്ങളിലുമുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ഫഹദിന്റെ താരമൂല്യം ഇടിഞ്ഞു. മഹേഷിന്റെ പ്രതികാരത്തിലൂടെ ബോക്‌സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫഹദ് ഫാസില്‍ 70 ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.

വിജയമില്ലെങ്കിലും സുരേഷ് ഗോപിയുണ്ട്

വര്‍ഷങ്ങളായി വിജയചിത്രങ്ങളില്ലെങ്കിലും അവസാനമായി അഭിനയിച്ച രുദ്രസിംഹാസനം, മൈ ഗോഡ് എന്നീ സിനിമകള്‍ക്ക് എഴുപത് ലക്ഷത്തിനടുത്താണ് സുരേഷ് ഗോപി പ്രതിഫലമായി വാങ്ങിയത്. തമിഴില്‍ ഐ എന്ന സിനിമയിലെ വില്ലന്‍ വേഷവും താരം പ്രതിഫലം ഉയര്‍ത്താനുള്ള കാരണമായി.

വിജയങ്ങളിലേക്ക് ജയസൂര്യ

വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കയ്യടി വാങ്ങിയ നടനാണ് ജയസൂര്യ. ഹിറ്റ് ചാര്‍ട്ടില്‍ അമര്‍ അക്ബര്‍ അന്തോണിയും പ്രേതവും സു സു സുധീ വാല്‍മീകവുമാണ് സമീപകാലത്ത് ഉള്ളത്. 50 മുതല്‍ 60 ലക്ഷം വരെയാണ് ജയസൂര്യയുടെ പ്രതിഫലം.

ഹിറ്റില്ലാത്ത ചാക്കോച്ചന്‍

2016 ല്‍ ഹിറ്റുകളില്ലാത്ത കുഞ്ചാക്കോ ബോബന്‍ പ്രതിഫലവും ഉയര്‍ത്തിയിട്ടില്ല. 5060 ലക്ഷം രൂപയാണ് കുഞ്ചാക്കോ ബോബന്‍ സിനിമകള്‍ക്ക് ഈടാക്കുന്നത്. രാജേഷ് പിള്ളയുടെ സ്മരണാര്‍ത്ഥമുള്ള രാജേഷ് പിള്ള പ്രൊഡക്ഷന്‍സിന് വേണ്ടിയുള്ള ടേക്ക് ഓഫ് എന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചത്.

വിജയ സാധ്യതകളുള്ള സിനിമ എടുക്കുന്ന ജയറാം

വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ വിജയം കൈവരിച്ച ജയറാം ചിത്രമാണ് ആട് പുലിയാട്ടം. നൂറ് ശതമാനം വിജയസാധ്യതയുള്ള സിനിമകളിലാണ് ശ്രദ്ധയെന്ന് പ്രഖ്യാപിച്ച ജയറാം 50 ലക്ഷമാണ് രണ്ട് വര്‍ഷത്തോളമായി പ്രതിഫലമായി വാങ്ങുന്നത്.

ഒരു വിജയം കാത്ത് ആസിഫ്

അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ഹണി ബീ സെക്കന്‍ഡിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ആസിഫലി. 35 ലക്ഷമാണ് ആസിഫലിയുടെ പ്രതിഫലം.

ഗപ്പിയില്‍ വീണ ടൊവിനോ

സ്വഭാവ കഥാപാത്രങ്ങളില്‍ നിന്ന് നായകനായി ഉയര്‍ന്ന ടോവിനോ തോമസിന് ഗപ്പി എന്ന ചിത്രമാണ് 2016 ല്‍ കരിയര്‍ ബ്രേക്ക് നല്‍കിയത്. 30 ലക്ഷമാണ് ടോവിനോയുടെ പ്രതിഫലം

മലയാളത്തിന് പുറമെ തെലുങ്കും പരീക്ഷിക്കുന്ന ഉണ്ണി

മലയാളത്തില്‍ സ്‌റ്റൈല്‍, ഒരു മുറൈ വന്ത് പാര്‍ത്തായ എന്നീ സിനിമകളായിരുന്നു ഉണ്ണി 2016 ല്‍ അഭിനയിച്ചത്. തെലുങ്കില്‍ ജനതാ ഗാരേജിന്റെ വിജയത്തിന് പിന്നാലെ അനുഷ്‌കാ ഷെട്ടിക്കൊപ്പം പുതിയൊരു പ്രൊജക്ടില്‍ ഉണ്ണി അഭിനയിക്കുന്നു. ഭാഗ്മതി എന്ന് പേരിട്ട സിനിമയില്‍ ജയറാമാണ് വില്ലന്‍. 30 ലക്ഷമാണ് ഉണ്ണി മുകുന്ദന്റെ പ്രതിഫലം എന്നറിയുന്നു.

English summary
Mollywood stars remuneration in 2016

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam