»   » മലയാള സിനിമയില്‍ കൈയടി നേടിയ കൂട്ടുകെട്ടുകള്‍

മലയാള സിനിമയില്‍ കൈയടി നേടിയ കൂട്ടുകെട്ടുകള്‍

Posted By:
Subscribe to Filmibeat Malayalam

നായകനും വലംകയ്യായി ഒരു സഹായിയും. കയ്യടി നേടിയ ഇങ്ങനെയൊരു കൂട്ടുകെട്ട് മലയാളത്തില്‍ ധാരാളമുണ്ട്.

പ്രേം നസീര്‍ മുതല്‍ ദിലീപ് വരെ അങ്ങനെയൊരു വിജയസമവാക്യം ബോധപൂര്‍വം സൃഷ്ടിച്ചിട്ടുണ്ട്. ആ കൂട്ടുകെട്ടിന്റെ പേരില്‍ മാത്രം എത്രയോ സിനിമകള്‍ വിജയിച്ചിട്ടുണ്ട്.

നായകനും നായികയും എന്നതുപോലെ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ അവസ്ഥയും.

മലയാള സിനിമയില്‍ കൈയടി നേടി കൂട്ടുകെട്ടുകള്‍

മലയാളത്തിലെ ആദ്യത്തെ കയ്യടി നേടിയ നായകനും സഹായി കൂട്ടുകെട്ടും നസീറും ഭാസിയുമായിരിക്കും. നസീര്‍ ഉണ്ടെങ്കില്‍ ഭാസിയുണ്ടാകും. അത് പുരാണ സിനിമയാണെങ്കിലും ആക്ഷന്‍ ചിത്രമാണെങ്കിലും കുടുംബ ചിത്രമാണെങ്കിലും. ഭാസിയുടെ കോമഡിയാണ് ഈ കൂട്ടുകെട്ട് കയ്യടി നേടാനുള്ള കാരണം.

മലയാള സിനിമയില്‍ കൈയടി നേടി കൂട്ടുകെട്ടുകള്‍

മമ്മൂട്ടി നായകനായി വിജയിച്ചു തുടങ്ങിയ കാലത്തെ കൂട്ടുകെട്ടായിരുന്നു ���ാളയുമായുള്ളത്. മമ്മൂട്ടി വലിയ കമ്പനി മാനേജരും മാള ഡ്രൈവറും. മമ്മൂട്ടിയുടെ മകളുടെ കാര്യം നോക്കുന്ന ഡ്രൈവര്‍ കൂടിയായിരിക്കും മാള. ആ മകള്‍ മിക്കവാറും ബേബി ശാലിനിയുമായിരിക്കും.

മലയാള സിനിമയില്‍ കൈയടി നേടി കൂട്ടുകെട്ടുകള്‍

ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന സിനിമയിലെല്ലാം ആദ്യകാലത്ത് നായകന്‍ ലാലായിരിക്കും. ലാലിനൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് കോമഡിയുണ്ടാക്കാന്‍ ശ്രീനിവാസനും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, ടി.പി. ബാലഗോപാലന്‍ എംഎ, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ര്ടീറ്റ്, അക്കരെ അക്കരെ അക്കരെ, മിഥുനം എന്നിവയിലെല്ലാം ഈ കൂട്ടുകെട്ട് മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ കൈയടി നേടി കൂട്ടുകെട്ടുകള്‍

ജയറാം നായകനായി തുടങ്ങിയ കാലത്തോ കോമഡിയാണ് ചെയ്തിരുന്നതെങ്കിലും കലാഭവന്‍ മണി കൂടെ വന്നതോടെയാണ് ജയറാം ഫുള്‍ ഫോമിലെത്തിയത്. ആദ്യകാലത്ത് മണിയും കോമഡി��ിലൂടെയാണ് പ്രേക്ഷകരെ കയ്യിലെടുത്തിരുന്നത്. മണി നായകനായതോടെ കോമഡിയും നിലച്ചു.

മലയാള സിനിമയില്‍ കൈയടി നേടി കൂട്ടുകെട്ടുകള്‍

മുകേഷിന് കൂട്ടുകെട്ടായി കോമഡിക്ക് ധാരാളം താരങ്ങളുണ്ടാകുമായിരുന്നെങ്കിലും ജഗതി ചേരുമ്പോഴാണ് ആ കോമഡി ശരിക്കും വിജയിക്കുന്നത്. തുളീസ് ദാസ് സംവിധാനംചെയ്ത മലപ്പുറം ഹാജി മഹാനായ ജോജി എന്ന ചിത്രത്തിന്റെ വിജയമൊക്കെ ഈകൂട്ടുകെട്ടായിരുന്നു.

മലയാള സിനിമയില്‍ കൈയടി നേടി കൂട്ടുകെട്ടുകള്‍

ഇന്നസെന്റ് എന്ന വാക്കിന്റെ വിപരീതപദം ഏതെന്നുചോദിച്ചാല്‍ മാമുക്കോയ എന്നായിരുന്നു ചില വിദ്യാര്‍ഥികള്‍ കരുതിയിരുന്നത്. അത്രയ്ക്ക് ചേര്‍ച്ചയായിരുന്നു രണ്ടുപേരും. ഇവരില്‍ നായകന്‍, സഹായി എന്ന വേര്‍തിരിവില്ല.രണ്ടുപേരും ചേരുമ്പോള്‍ വലിയൊരു കോമഡിയുണ്ടാകുമെന്നതായിരുന്നു ശരി.

മലയാള സിനിമയില്‍ കൈയടി നേടി കൂട്ടുകെട്ടുകള്‍

ദിലീപ് ഓരോ കാലത്തും ഓരോ കോമഡി താരങ്ങളെ കൂട്ടുചേര്‍ക്കുമായിരുന്നെങ്കിലും ഹരിശ്രീ അശോകനോളം പോന്ന കൂട്ട് വേറെയുണ്ടായിട്ടില്ല. സിഐഡി മൂസയിലെല്ലാം ഈ കൂട്ടുകെട്ട് നന്നായി പ്രവര്‍ത്തിച്ചു, ഫലം ഉണ്ടാക്കി

മലയാള സിനിമയില്‍ കൈയടി നേടി കൂട്ടുകെട്ടുകള്‍

അടുത്തിടെ ഏറ്റവും വിജയിച്ച കൂട്ടുകെട്ടായിരുന്നു ബോബന്‍- ബിജു കൂട്ട്. ഓര്‍ഡിനറി എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് അതു തുടങ്ങിയത്. ഈ വര്‍ഷം റോമന്‍സ്, ത്രീ ഡോട്ട്‌��് എന്നീ ചിത്രങ്ങള്‍ ഇവരുടെതായി റിലീസ് ചെയ്തു.

മലയാള സിനിമയില്‍ കൈയടി നേടി കൂട്ടുകെട്ടുകള്‍

അടുത്തിടെ ജയം കണ്ട മറ്റൊരു കൂട്ടുകെട്ടാണ് ജയന്‍- അനൂപിന്റെത്. കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് രണ്ടുപേരും സഖ്യംതുടങ്ങിയതെങ്കിലും രണ്ടുവര്‍ഷം മുന്‍പ് റിലീസ് ചെയ്ത കോക്ക്‌ടെയിലിലൂടെയാണ് അത് വിജയസഖ്യമായത്. പിന്നീട് ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഡേവിഡ് ആന്‍ഡ് ഗോലിയാ���്ത്, കാലിഫോര്‍ണിയ എന്നീ ചിത്രങ്ങളും ഇവര്‍ ചെയ്തു.

മലയാള സിനിമയില്‍ കൈയടി നേടി കൂട്ടുകെട്ടുകള്‍

സിദ്ദീഖ്‌ലാല്‍ ചിത്രങ്ങളുടെ തുടക്കത്തോടെയാണ് ജഗദീഷ്- സിദ്ദീഖ് കൂട്ടുകെട്ട് തുടങ്ങുന്നത്. രണ്ടുപേരും തുല്യവേഷത്തില്‍ അഭിനയിച്ച ധാരാളം കോമഡി ചിത്രങ്ങള്‍ മലയാളത്തില്‍ വിജയം കണ്ടു. മിനിമം ഗാരന്റിയുള്ളകൂട്ടുകെട്ടായിരുന്നു ഇവരുടെത്.

English summary
Famous male hit combo in Malayalam Films. Please check 10 Hit pairs.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam