twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ യാത്ര മുന്നില്‍!ഐഎംഡിബി ലിസ്റ്റ് കാണൂ

    By Midhun Raj
    |

    Recommended Video

    എല്ലാവരും കാത്തിരിക്കുന്നത് മമ്മൂട്ടി ചിത്രത്തിനെ | filmibeat Malayalam

    വിവിധ ഭാഷകളിലായി ശ്രദ്ധേയമായ നിരവധി സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2018. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായിട്ടാണ് ഓരോ ഇന്‍ഡസ്ട്രികളും മുന്നേറിയിരുന്നത്. ഇതില്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും ചെറിയ സിനിമകളും ഉണ്ടായിരുന്നു. ഭാഷയുടെ വേര്‍തിരിവുകളില്ലാതെ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചിത്രങ്ങളെല്ലാം പ്രിയപ്പെട്ടതായിരുന്നു. 2019ലും പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

    ബോക്‌സ് ഓഫീസ് ഭരിക്കാന്‍ സ്റ്റൈല്‍മന്നന്‍! അടുത്ത കൊല്ലവും രജനി കൊണ്ട് പോവും! പേട്ടയ്ക്ക് യു/എബോക്‌സ് ഓഫീസ് ഭരിക്കാന്‍ സ്റ്റൈല്‍മന്നന്‍! അടുത്ത കൊല്ലവും രജനി കൊണ്ട് പോവും! പേട്ടയ്ക്ക് യു/എ

    വലിയ പ്രതീക്ഷളോടെയാണ് ഈ ചിത്രങ്ങള്‍ക്കെല്ലാം സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. കലാമൂല്യമുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം പ്രേക്ഷകര്‍ എറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളുടെ പോപ്പുലാരിറ്റി ലിസ്റ്റ് ഐഎംഡിബി പുറത്തുവിട്ടിരുന്നു. ഇതില്‍ മമ്മൂക്കയുടെ തെലുങ്ക് ചിത്രം യാത്രയാണ് ഒന്നാമതെത്തിയിരിക്കുന്നത്. യാത്രയ്ക്ക് പിന്നാലെയാണ് മറ്റു ഇന്‍ഡസ്ട്രികളിലെ സിനിമകളുടെ സ്ഥാനം.

    യാത്ര

    യാത്ര

    ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് യാത്ര. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യാത്രയുടെതായി പുറത്തിറങ്ങിയ ടീസറുകള്‍ ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വലിയ ക്യാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

    സിമ്പ

    സിമ്പ

    രണ്‍വീര്‍ സിങ്ങിനെ നായകനാക്കി രോഹിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിമ്പ. ജൂനിയര്‍ എന്‍ടിആറിന്റെ തെലുങ്ക് ചിത്രം ടെമ്പറിന്റെ റീമേക്കാണ് സിമ്പ. സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലിഖാനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. സിമ്പയുടെതായി പുറത്തിറങ്ങിയ ട്രെയിലര്‍ ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. പദ്മാവതിനു ശേഷമിറങ്ങുന്ന രണ്‍വീര്‍ ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ സിനിമയെ നോക്കി കാണുന്നത്.

    എന്‍ടിആര്‍ കഥാനായകഡു

    എന്‍ടിആര്‍ കഥാനായകഡു

    എന്‍ടി രാമറാവുവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് എന്‍ടി ആര്‍ കഥാനായകഡു. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നന്ദമുരി ബാലകൃഷ്ണയാണ് എന്‍ടിആറായി വേഷമിടുന്നത്. വിദ്യാ ബാലന്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നു. ഇവര്‍ക്കൊപ്പം നന്ദമുരി കല്യാണ്‍ റാം,റാണ ദഗുപതി,പൂനം ബജ്വാ, മഞ്ജിമാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമ അടുത്ത കൊല്ലമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    സൂപ്പര്‍ 30

    സൂപ്പര്‍ 30

    വികാസ് ബഹലിന്റെ സംവിധാനത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക്ക് റോഷന്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് സൂപ്പര്‍ 30. ഗണിത ശാസ്ത്രഞ്ജന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് സിനിമ പറയുന്നത്. ചിത്രം അടുത്ത കൊല്ലം ജനുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഹൃത്വിക്കിനൊപ്പം മൃണാള്‍ താക്കൂര്‍, വീരേന്ദ്ര സക്‌സേന,പങ്കജ് ത്രിപാഠി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

    മണികര്‍ണിക ദ ക്യൂന്‍ ഓഫ് ജാന്‍സി

    മണികര്‍ണിക ദ ക്യൂന്‍ ഓഫ് ജാന്‍സി

    കങ്കണ റാവത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മണികര്‍ണിക ദ ക്വീന്‍ ഓഫ് ജാന്‍സി റാണി. ദേശീയ അവാര്‍ഡ് ജേതാവായ ക്രിഷ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്യത്തിനു വേണ്ടിയുളള പോരാട്ടവും എല്ലാം ഉള്‍പ്പെടുന്നതാണ് ചിത്രം. അതുല്‍ കുല്‍ക്കര്‍ണി, ജിഷു, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജനുവരി 26ന് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

    ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക്

    ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക്

    ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമാക്കി ആദിത്യ ധാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജനുവരി 11നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിക്കി കൗശല്‍,പരേഷ് റാവല്‍,യാമി ഗൗതം, മോഹിത് റെയ്‌ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിനായും വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

    വിശ്വാസം

    വിശ്വാസം

    തല അജിത്തിന്റെതായി തമിഴില്‍ ഒരുങ്ങുന്ന ചിത്രമാണ് വിശ്വാസം. മാസ് എന്റര്‍ടെയ്‌നറായ സിനിമ പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നയന്‍താര നായികയായി എത്തുന്ന ചിത്രം സിരുത്തൈ ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് അജിത്ത് എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പാട്ടുകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഡി ഇമാനാണ് ചിത്രത്തിനു വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്.

    ഒരു അഡാറ് ലവ്

    ഒരു അഡാറ് ലവ്

    ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് പ്രേക്ഷകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മാണിക്യ മലരായ പൂവി പാട്ട് പുറത്തിറങ്ങിയതുമുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ച ചിത്രമായിരുന്നു അഡാറ് ലവ്. പ്രിയാ പ്രകാശ് വാര്യര്‍, റോഷന്‍,നൂറിന്‍ ഷെരീഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

    ഇരുപത്തിയൊന്നാം നൂറ്റാണ്ട്

    ഇരുപത്തിയൊന്നാം നൂറ്റാണ്ട്

    ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്ത തരംഗമായി മാറിയിരുന്നു. അടുത്ത വര്‍ഷം ആദ്യം ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് അറിയുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ചിത്രം നിര്‍മ്മിക്കുന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണറിയുന്നത്.

    ഒടിയനെ തകര്‍ക്കാനാണോ ഫഹദിന്റെ വരവ്? ബോക്‌സോഫീസ് സ്വന്തമാക്കാന്‍ ജയസൂര്യയും ടൊവിനോയും ഒപ്പമുണ്ട്!!ഒടിയനെ തകര്‍ക്കാനാണോ ഫഹദിന്റെ വരവ്? ബോക്‌സോഫീസ് സ്വന്തമാക്കാന്‍ ജയസൂര്യയും ടൊവിനോയും ഒപ്പമുണ്ട്!!

    ധനുഷിനെ കടത്തിവെട്ടി ടൊവിനോയുടെ വില്ലത്തരം! നായകനും വില്ലനും ഒന്നിച്ച് അവതരിച്ചു! കളക്ഷനിങ്ങനെധനുഷിനെ കടത്തിവെട്ടി ടൊവിനോയുടെ വില്ലത്തരം! നായകനും വില്ലനും ഒന്നിച്ച് അവതരിച്ചു! കളക്ഷനിങ്ങനെ

    English summary
    most anticipated indian movies 2019 imdb list
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X