For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോളിവുഡിലെ സ്‌നേഹമുള്ള അമ്മമാര്‍

  |

  മെയ് മാസത്തെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മ നടിമാരാണെന്ന് ചോദിച്ചാല്‍ പലരുടെയും പേരുകള്‍ ഉയര്‍ന്നു വരും. വിവാഹത്തിനുശേഷവും സിനിമാ ലോകത്ത് സജീവമാവുകയും അമ്മ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരികളുടെ പേരുകള്‍ കണ്ടു പിടിയ്ക്കാന്‍ ഒന്നു ബുദ്ധിമുട്ടും. വിവാഹം കഴിയ്ക്കുകയും ഉടന്‍ വിവാഹമോചനം നേടുകയുമെന്നത് മലയാള സിനിമാ നടിമാര്‍ക്ക് പോലും ഇപ്പോള്‍ പുതിയ കാര്യമല്ല.

  എന്നാല്‍ വിവാഹത്തിനു മുമ്പും ശേഷവും സിനിമാ ലോകത്ത് സജീവമാകുകയും ജീവിതത്തില്‍ നല്ല അമ്മമാരെന്ന് പേരെടുക്കുകയും ചെയ്ത ചില താരങ്ങളെ കുറിച്ച്.

  മിലിന്ദ് സോമനൊപ്പം കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച വിവാദ നായിക. രതിനിര്‍വേദത്തിന്റെ പുതിയ പതിപ്പില്‍ തകര്‍ത്ത് അഭിനയിച്ചുകൊണ്ടിരിക്കെ വിവാഹം. ബ്ലെസ്സിയുടെ കളിമണണ് എന്ന ചിത്രത്തില്‍ ഗര്‍ഭിണിണിയും കുട്ടിയും തമ്മിലുള്ള മാനസിക വ്യാപാരത്തിന്റെ ലോല ഭാവങ്ങള്‍ പകര്‍ത്താന്‍ കൊതിച്ചതോടെ വീണ്ടും വിവാദത്തില്‍. സ്വന്തം കുഞ്ഞിനെ മറ്റാരുടെയെങ്കിലും കൈയില്‍ കൊടുത്തായിരുന്നില്ല നടിയുടെ തിരിച്ചുവരവ്. വേദികളിലും ഷൂട്ടിങ് സ്ഥലത്തും കുഞ്ഞ് അമ്മയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു. ധീരയും സുന്ദരിയുമായ ശ്വേതാ മേനോന്‍ തന്നെയാണ് ഈ ലിസ്റ്റി്! ആദ്യം.

  ഭാഗ്യദേവതയിലൂടെയും പഴശ്ശിരാജയിലൂടെയും കഥാപാത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുമായുള്ള വിവാഹം. മൂന്നുവയസ്സുള്ള മകനുണ്ട്. സ്പിരിറ്റ്, ബാവുട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൂടെ വന്‍ തിരിച്ചുവരവ് തന്നെ നടത്തി.

  വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനു തൊട്ടുപിറകെ അജിലേഷ് ചാക്കോയെ വിവാഹം കഴിച്ച് അയര്‍ലാന്‍ഡിലേക്ക്‌പോയി. എന്നാല്‍ സ്വ ലേ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. ഇപ്പോള്‍ മൂന്നു വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയാണെങ്കില്‍ ഏറെ തിരക്കുള്ള നടി കൂടിയാണ് ഗോപിക. ഭാര്യ അത്ര പോരാ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ്.

  മലയാളികള്‍ ഏറെ നെഞ്ചിലേറ്റിയ താരമാണ് നാദിയാ മൊയ്തു. ഒരു കാലത്ത് തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. വിവാഹത്തിനുശേഷം ദീര്‍ഘകാലം വിദേശത്തായിരുന്നു. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ ഗംഭീരമായി തിരിച്ചുവരവ് നടത്തി. 2011ല്‍ ഡബിള്‍സ് എന്ന ചിത്രത്തില്‍ മമ്മുട്ടിയോടൊപ്പം അഭിനയിച്ചു. സെവന്‍സ് എന്ന ചിത്രത്തിലും ഒരു പ്രധാനപ്പെട്ട റോളിലെത്തിയ നാദിയ 2013ല്‍ ആറു സുന്ദരികളുെ കഥയില്‍ പ്രമുഖ കഥാപാത്രമായെത്തുന്നു. സനം, ജന എന്നീ രണ്ടു മക്കളുണ്ട്.

  നന്ദനത്തിലെ ബാലാമണിയെ ആര്‍ക്കും അത്ര വേഗം മറക്കാന്‍ കഴിയില്ല. വിവാഹവുമായി ബന്ധപ്പെട്ട ബ്രെയ്ക്കിനുശേഷം നവ്യാ നായര്‍ തിരിച്ചെത്തുകയാണ്. സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ് ഒരു മകനുണ്ട്.

  English summary
  Most-loved young moms in Mollywood. Five live actresses, post their wedding and mother roles in real life.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X