Don't Miss!
- News
ബജറ്റ് 2023: മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടിയുടെ പുതിയ പദ്ധതി: ഹോര്‍ട്ടികള്‍ച്ചറിന് 2200 കോടി
- Automobiles
ഇനി സിഎൻജിയുടെ കാലമല്ലേ; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
അഭ്രപാളിയിലും തിളങ്ങിയ അമ്മമാര്‍, മലയാള സിനിമയിലെ മികച്ച അമ്മ കഥാപാത്രങ്ങള്‍, കാണൂ!
മലയാള സിനിമയിലെ അമ്മമാരെക്കുറിച്ചോര്ക്കുമ്പോള് പ്രേക്ഷക മനസ്സില്‍ ഓടിയെത്തുന്ന നിരവധി മുഖങ്ങളുണ്ട്. ജീവിതത്തില്‍ മാത്രമല്ല സിനിമയിലും അമ്മയായി ജീവിക്കുന്ന അഭിനേത്രികള്‍. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും അമ്മയായി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ അഭിനേത്രികള്‍. നിരവധി സിനിമകളില്‍ മകനായും മകളായുമൊക്കെ അഭിനയിച്ചവരോട് പിന്നീട് ശരിക്കും മക്കളോട് തോന്നുന്ന വാത്സല്യം തോന്നുമെന്ന് ഇവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ലാല്‍ജോസ് ആവശ്യപ്പെട്ടു, സംവൃത അനുസരിച്ചു, സിനിമയിലേക്കല്ല വരുന്നത്, വീഡിയോ കാണൂ!
മോഹന്‍ലാലിന്റെ അമ്മയാണ് കവിയൂര്‍ പൊന്നമ്മ എന്ന് വിശ്വസിക്കുന്ന നിരവധി പേര് നമുക്കിടയിലുണ്ട്. അവര്‍ക്കിടയിലെ സ്ക്രീന്‍ കെമിസ്ട്രിയാണ് അതിലൂടെ പ്രകടമാവുന്നത്. കെപിഎസി ലളിത, സുകുമാരി, ആറന്മുള പൊന്നമ്മ, കെആര്‍ വിജയ, കോഴിക്കോട് ശാന്തകുമാരി, ഉര്‍വശി, ശോഭ മോഹന്‍, ഷീല തുടങ്ങി നിരവധിപേരുടെ മുഖമാണ് അമ്മ കഥാപാത്രങ്ങളെക്കുറിച്ചോര്ക്കുമ്പോള് മനസ്സിലേക്കോടിയെത്തുന്നത്. ആശ ശരത്, അഞ്ജലി നായര്‍ തുടങ്ങിയവരിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍ അമ്മവേഷം. സിനിമാപ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ചില അമ്മ കഥാപാത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
രതിചേച്ചിയുടെ പപ്പു ഇനി അര്‍ച്ചനയ്ക്ക് സ്വന്തം, ശ്രീജിത്ത് വിജയ് വിവാഹിതനായി, ചിത്രങ്ങള്‍ കാണാം!

മലയാള സിനിമയിലെ അമ്മമാര്‍
മക്കള്‍ക്കായി സര്‍വ്വം സഹിച്ചും, മക്കളെ സ്നേഹിച്ചും ശാസിച്ചും നേര്‍വഴിക്ക് നടത്തുകയും ചെയ്ത നിരവധി അമ്മമാരുണ്ട് മലയാള സിനിമയില്‍. തിരശ്ശീലയിലെ പ്രകടനത്തെക്കുറിച്ചാണ് പറയുന്നത്. മാതൃദിനത്തില്‍ ഇവരെ മാറ്റി നിര്‍ത്തുന്നത് അത്ര ശരിയയായ കാര്യമല്ലല്ലോ, അഭിനയമാണെന്നറിയാതെ അമ്മമാര്‍ക്കൊപ്പം നീങ്ങിയിട്ടുണ്ട് പ്രേക്ഷക മനസ്സും. അഭിനേത്രിയെ അല്ല നമ്മള് പലപ്പോഴും കാണാറുള്ളത് അതാത് കഥാപാത്രത്തെയാണ്. മലയാള സിനിമയിലെ അമ്മമാര്‍ക്ക് ഫില്മിബീറ്റിന്രെ മാതൃദിനാംശസകള്.

കവിയൂര്‍ പൊന്നമ്മയെ മാറ്റിനിര്‍ത്താനാവുമോ?
അമ്മ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ മനസ്സിലേക്കെത്തുന്ന മുഖങ്ങളിലൊന്ന് ഈ അമ്മയുടേതാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അമ്മയായി ശരിക്കും ജീവിക്കുകയായിരുന്നു ആ അഭിനേത്രി. മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും തമ്മിലുള്ള ഓണ്‍സ്ക്രീന്‍ കെമിസ്ട്രിയെക്കുറിച്ച് വാചാലരാവാത്ത സിനിമാപ്രേമികള്‍ വിരളമാണ്.

കെപിഎസി ലളിതയും ലിസ്റ്റിലുണ്ട്
സിദ്ധാര്ത്ഥിന്രെയും ശ്രീക്കുട്ടിയുടെയും പ്രിയപ്പെട്ട അമ്മ മലയാള സിനിമയുടെയും സ്വന്തം അമ്മയാണ്. സൂപ്പര്‍ താരങ്ങളുടെ സഹോദരിയായി അഭിനയിച്ചതിന് ശേഷമാണ് അതേ താരങ്ങളുടെ അമ്മയായും താരം അഭിനയിച്ചത്. മോഹന്‍ലാലും കെപിഎസി ലളിതയും മത്സരിച്ച് അഭിനയിച്ച മാടമ്പിയിലെ അമ്മമഴക്കാറിന് എന്ന ഗാനം മതി ഈ അഭിനേത്രിയുടെ അമ്മ കഥാപാത്രം മനസ്സിലാക്കാന്‍.

മീനയുടെ അമ്മവേഷം
അവിവാഹിതരായ മൂന്നാണ്മക്കളുടെ അമ്മയായി മീന തകര്‍ത്തഭിനയിച്ച ചിത്രമാണ് മേലെപ്പറമ്പില്‍ ആണ്‍വീട്. പരിതാപകരമായ അവസ്ഥയിലായിരുന്നിട്ടും മക്കള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്നതിനോടൊപ്പം അവരെ പാഠം പഠിപ്പിക്കാനും ശ്രമിക്കുന്ന അമ്മയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പൊട്ടിച്ചിരിയോടെയല്ലാതെ പല രംഗങ്ങളും കണ്ട് തീര്‍ക്കാനാവില്ല. എന്നാല്‍ ഇതേ അമ്മ തന്നെ ക്രൂരതയുടെ പര്യായമായും എത്തിയിട്ടുണ്ട്. സ്ത്രീധനത്തിലെ ക്രൂരയായ അമ്മയായും താരം തകര്‍ത്തഭിനയിച്ചിട്ടുണ്ട്.

സുകുമാരിയുടെ അമ്മവേഷം
സ്വതസിദ്ധമായ അഭിനയശൈലിയുമായാണ് സുകുമാരി സിനിമയിലേക്കെത്തിയത്. ഹാസ്യവും സ്വഭാവികതയും നിറഞ്ഞുനിന്ന അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച അഭിനേത്രി കൂടിയാണ് സുകുമാരിയമ്മ. ദിലീപിനും മമ്മൂട്ടിക്കൊപ്പവുമുള്ള സുകുമാരിയുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കോമഡി മാത്രമല്ല അമ്മയായി കരയിപ്പിക്കാനും ഈ അഭിനേത്രിക്ക് കഴിഞ്ഞിരുന്നു.

ശ്രീവിദ്യ അമ്മയായി എത്തിയപ്പോള്‍
ഒരുകാലത്ത് നായികയായി നിറഞ്ഞുനിന്നിരുന്ന ശ്രീവിദ്യ മികച്ചൊരു അമ്മയാണ് താനെന്ന് തെളിയിച്ച നിരവധി സിനിമകളുണ്ട്. എന്റെ സൂര്യപുത്രിക്ക്, ദൈവത്തിന്റെ വികൃതികള്‍, കാറ്റത്തെ കിളിക്കൂട്, ഇന്നലെ, പിന്നിലാവ് തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുത്തമ ഉദാഹരണങ്ങളാണ്. അമ്മയായി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച അഭിനേത്രികളുടെ ലിസ്റ്റെടുക്കുമ്പോള്‍ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത താരമാണ് ശ്രീവിദ്യ.

ഷീലാമ്മയുടെ അമ്മവേഷം
ഒരുകാലത്ത് നായികയായി സിനിമയെ അടക്കിഭരിച്ച ഷീല അമ്മകഥാപാത്രങ്ങളിലേക്ക് ചുവടുമാറ്റിയപ്പോഴും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ തിരിച്ചെത്തിയത്. കൊച്ചുത്രേസ്യയായി താരം ശരിക്കും ജീവിക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ സ്നേഹവീടിലെ അമ്മവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശോഭാമോഹന്റെ അഭിനയം
വിനുമോഹന്റെയും അനു മോഹന്റെയും അമ്മയായ ശോഭ മോഹന്‍ യുവതാരങ്ങളുടെ അമ്മയായി എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്നേഹമയിയായ അമ്മയായി താരമെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നില്‍ ഭദ്രമാണെന്ന് ഈ അഭിനേത്രി തെളിയിച്ചിട്ടുണ്ട്.

ലക്ഷ്മി രാമകൃഷ്ണനെ മറക്കാനാവുമോ?
ന്യൂജന്‍ സിനിമകളിലെ അമ്മവേഷക്കാരി ലക്ഷ്മി രാമകൃഷ്ണനെ മാറ്റി നിര്‍ത്താനാവില്ല. ജേക്കബിന്റെ സ്വര്ഗാരാജ്യമെന്ന ചിത്രത്തിലെ അമ്മവേഷം മതി ഈ അഭിനേത്രിയെക്കുറിച്ച് മനസ്സിലാക്കാന്‍. ചക്കരമുത്തില്‍ കാവ്യ മാധവന്റെ അമ്മയായി അഭിനയിച്ചത് ലക്ഷ്മിയായിരുന്നു. സമീപകാല ചിത്രങ്ങളിലെ അമ്മവേഷം ഈ അഭിനേത്രിയുടെ കൈയ്യില്‍ ഭദ്രമാണ്.

ന്യൂജനറേഷന് അമ്മ കഥാപാത്രങ്ങള്‍
അതാത് കഥാപാത്രത്തിന്രെ പേരിലാണ് ഇപ്പോള്‍ താരങ്ങളെ വിലയിരുത്തുന്നത്. ഈ താരത്തിന്റെ അമ്മയായി അഭിനയിച്ചുവെന്ന വിശേഷണത്തോട് പലര്‍ക്കും യോജിപ്പില്ലെന്നതാണ് പ്രധാന വസ്തുത. അഭിനയപ്രാധാന്യമുള്ള വേഷമാണെങ്കില്‍ അമ്മയായും തങ്ങളെത്തുമെന്ന് ന്യൂജന്‍ നായികമാരും അഭിനേത്രികളും വ്യക്തമാക്കിയിട്ടുമുണ്ട്. ആശ ശരത്ത്, അഞ്ജലി മേനോന്, ലെന തുടങ്ങി നിരവധി പേരാണ് ഇത്തരത്തില്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അമ്മവേഷത്തെ സ്വീകരിച്ചത്.

മിനിസ്ക്രീനിലെ അമ്മ
സിനിമയില്‍ മാത്രമല്ല മിനിസ്ക്രീനിലെ അമ്മകഥാപാത്രങ്ങളും പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. രേവതിയുടെയും രേവിതയുടെയും അമ്മ ഇപ്പോള്‍ മുടിയന്റെയും ലച്ചുവിന്റെയും കേശുവിന്റെയും ശിവയുടെയും അമ്മയാണ്. ഫ്ളവേഴ്സ് ചാനലില്‍ പ്രേക്ഷപണം ചെയ്യുന്ന ഉപ്പും മുളകിലെ നീലിമ ബാലചന്ദ്രനെ അവതരിപ്പിക്കുന്ന നിഷാ ശാരംഗിനോടാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ താല്പര്യം. മിനിസ്ക്രീനിലെ റിയലിസ്റ്റിക് അമ്മയായാണ് താരത്തെ വിശേഷിപ്പിക്കുന്നത്.
-
തോളിലിട്ട കൈ പിന്നിലേക്ക് ഇറക്കി, രാത്രി മൂന്നരയ്ക്ക് വാതിലില്‍ മുട്ടി; ദുരനുഭവം വെളിപ്പെടുത്തി ആര്യ
-
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര