For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യർ അല്ല, സമ്മർ ഇൻ ബത്‌ലഹേമിൽ പൂച്ചയെ അയച്ച ആളെ കിട്ടി....

  |

  അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങൾ സിനിമ കണ്ട് സായൂജ്യമടയുകയാണ് പ്രേക്ഷകർ. വീട്ടിനുളളിൽ ഒതുങ്ങി കൂടുമ്പോൾ കണ്ട ചിത്രങ്ങൾ വീണ്ടുംകാണുകയാണ്. പലപ്രാവശ്യം കണ്ട ചിത്രങ്ങളാണെങ്കിൽ ഓരോ തവണ കാണുമ്പോഴും പുത്തൻ അനുഭവങ്ങളാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ഏറ്റവും ചർച്ച വിഷയമായ ചിത്രമായിരുന്നു സമ്മർ ഇൻ ബെത്ലഹേം. ചിത്രം പുറത്തിറങ്ങി വർഷങ്ങളായെങ്കുലും ഇന്നും ഈ സിനിമ പ്രേക്ഷകർക്ക അൽപം സ്പെഷ്യലാണ്.

  ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ എന്നിവങ്ങനെ വൻ താരനിരന്ന ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് പൂച്ചയാണ്. ആരാണ് ആ പൂച്ചയ്ക്ക് പിന്നിലെന്നാണ് സിനിമ പുറത്തിറങ്ങിയ കാലാം മുതലെ എല്ലാവർക്കും അറിയേണ്ടത്. അതിന്റെ ചർച്ചകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ശക്തമയി നടക്കുന്നുമുണ്ട്. ഇത്രയും കാലമായിട്ടും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിനെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിത പൂച്ചയ്ക്ക് പിന്നിലെ കൈകൾ വെളിച്ചത്ത് കൊണ്ടു വന്നിരിക്കുകയാണ് ദേവദാസ് എന്ന ചെറുപ്പക്കാരൻ. വ്യക്തമായ തെളിവുകൾ നിരത്തി കൊണ്ടാണ് ഇയാളുടെ വെളിപ്പെടുത്തൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

  ഫേസ്ബുക്ക് പോസ്റ്റ്

  സമ്മർ ഇൻ ബെത്ലാഹേമിലെ ആ പൂച്ചയെ അയക്കുന്ന കുട്ടിയെ ഓർക്കുന്നുണ്ടോ..ആരാണെന്ന് പറയാതെ ആ സിനിമ അങ്ങ് തീർന്നപ്പോ വല്ലാത്ത സങ്കടായി..ഇപ്പൊ വീട്ടിൽ ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോ ഞാൻ ആ കുട്ടിയെ ഒന്ന് തപ്പി പിടിക്കാം എന്ന് വച്ച്..എന്റെ ഒരു അനുമാന പ്രകാരം അപർണ്ണ(ആദ്യത്തെ ഫോട്ടോയിലെ കുട്ടി) എന്ന കഥാപാത്രം ആണ് ആ പൂച്ചയെ അയച്ചത്.

  ഇനി എങ്ങനെ ആണെന്ന് നോക്കാം.. ആ രണ്ടാമത്തെ ചിത്രത്തിൽ റൂമിലേക്ക് പൂവ് എറിയുന്ന കൈ ശ്രദ്ധിച്ചോ? അതിൽ ചുവപ്പ് നൈൽ പോളിഷ് ആണ് ഉള്ളത്..എന്നാല്,എറിഞ്ഞ ആളെ തപ്പി ഇറങ്ങുന്ന സുരേഷ് ഗോപി മഞ്ജുവിനെ ആണ് കാണുന്നത്.. എന്നാൽ,മഞ്ജു നൈൽ പോളിഷ് ഇട്ടിരുന്നില്ല..അപ്പൊ എറിഞ്ഞത് മഞ്ജു അല്ല.അന്നേ ദിവസം ഉച്ചയ്ക്ക് ആണ് ആ ക്ലാപ് ചെയ്യുന്ന സീൻ ഉള്ളത്..അതിൽ മൂന്ന് പേരാണ് ചുവപ്പ് നൈൽ പോളിഷ് ഇട്ടത്.


  അപർണ്ണ, ദേവിക, ഗായത്രി...ദേവിക എല്ലായ്പ്പോഴും ഫുൾ സ്ലീവ് വസ്ത്രം ആണ് ധരിക്കുന്നത്..അതുകൊണ്ട് ദേവിക അല്ല എന്തായാലും കക്ഷി..പിന്നെ ഉള്ളത് അപർണ്ണയും,ഗായത്രിയും ആണ്..ഇനി നമുക്ക് ക്ലൈമാക്സ് സീനിലേക്ക്‌ പോകാം..അതിൽ ട്രെയിനിൽ നിന്നും പൂച്ചയെ പുറത്തേക്ക് കാണിക്കുന്ന കുട്ടിയുടെ കൈകളിൽ ആഭരണങ്ങൾ ഒന്നും കാണുന്നില്ല..
  എന്നാൽ ട്രെയിനിൽ കേറുന്ന സീനിൽ ഗായത്രിയുടെ കയ്യിൽ ഒരു ബ്രേസ്ലെട് കാണാം. അപ്പോൾ ഗായത്രിയും ലിസ്റ്റിൽ നിന്നും പുറത്തായി..അതുകൊണ്ട് പൂച്ചയെ അയച്ചത് അപർണ്ണ ആവാൻ ആണ് സാധ്യത. വെറുതെ ഇരിക്കുന്ന സമയങ്ങൾ ആനന്ദകരം ആക്കൂ. നമ്മൾ അതിജീവിക്കും എന്ന് കുറിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

  1998 ൽ സിബി മലയിൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് സമ്മർ ഇൻ ബെത്ഹേം. മോഹൻലാൽ, ജയറാം , സുരേഷ് ഗോപി, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ വൻ ഹിറ്റായിരുന്നു. പ്രേക്ഷകർരണ്ടാം ഭാഗം കാത്തിരിക്കുന്ന ചുരുക്ക ചില ചിത്രങ്ങളിൽ ഒന്നാണിത്. സിനിമ പോലെ തന്നെ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകർ മൂളി നടക്കുന്ന ഗാനങ്ങളിൽ ഒന്നാണിത്.

  fb post

  Read more about: summer in bethlehem
  English summary
  Movie Summer In Bethlehem Findings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X