twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിലീസാവാത്ത സിനിമയടക്കം ഇത്തവണ പുരസ്‌കാര വേദിയില്‍ തിളങ്ങിയത് 7 സിനിമകള്‍! എല്ലാം കിടിലന്‍ തന്നെ!!

    |

    48-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പുതുമുഖങ്ങളടക്കമുള്ള താരങ്ങളും സിനിമകളുമായിരുന്നു പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കിയിരുന്നത്. അര്‍ഹിച്ച അംഗീകാരം തന്നെ പ്രഖ്യാപിച്ചതിന് ഇത്തവണത്തെ ജൂറി അംഗങ്ങള്‍ക്ക് പ്രത്യേക അഭിനന്ദനവും പ്രേക്ഷകര്‍ നല്‍കിയിരുന്നു.

    പുരസ്‌കാരം നേടിയ സഹപ്രവര്‍ത്തകരോട് താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്! മനസില്‍ തട്ടിയ ചില കാര്യങ്ങള്‍..പുരസ്‌കാരം നേടിയ സഹപ്രവര്‍ത്തകരോട് താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്! മനസില്‍ തട്ടിയ ചില കാര്യങ്ങള്‍..

    മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വ്വതി എന്നിങ്ങനെ താരങ്ങള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍, റിലീസാവാത്ത സിനിമയടക്കം 7 സിനിമകളും പുരസ്‌കാരത്തില്‍ തിളങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ച ആ സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

    ടേക്ക് ഓഫ്

    ടേക്ക് ഓഫ്

    2017 ലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ടേക്ക് ഓഫ്. മഹേഷ് നാരയണന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അഞ്ച് പുരസ്‌കാരങ്ങളായിരുന്നു ടേക്ക് ഓഫിന് കിട്ടിയിരുന്നത്. സിനിമയിലെ അഭിനയത്തിലൂടെ പാര്‍വ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കിട്ടി. ഒപ്പം മികച്ച പുതുമുഖ സംവിധായകന്‍, മികച്ച മേക്കപ്പ്മാന്‍, മികച്ച ബിജിഎം, മികച്ച ആര്‍ട്ട് ഡയറക്ടര്‍ എന്നിങ്ങനെയുള്ള പുരസ്‌കാരങ്ങളായിരുന്നു സിനിമയെ തേടി എത്തിയത്.

     ഒറ്റമുറി വെളിച്ചം

    ഒറ്റമുറി വെളിച്ചം

    ഇത്തവണത്തെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ഒറ്റമുറി വെളിച്ചം എന്ന സിനിമയായിരുന്നു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത സിനിമയിലെ അഭിനയത്തിന് വിനീത കോശിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശവും കിട്ടിയിരുന്നു. ഒപ്പം മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരവും സിനിമയ്ക്ക് കിട്ടിയിരുന്നു.

     രക്ഷാധികാരി ബൈജു ഒപ്പ്

    രക്ഷാധികാരി ബൈജു ഒപ്പ്

    ബിജു മേനോന്‍ നായകനായി അഭിനയിച്ച രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയ്ക്കും നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയിരുന്നു. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത സിനിമ മികച്ച ജനപ്രിയ സിനിമയായിട്ടായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ഒപ്പം മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും സിനിമയ്ക്ക് കിട്ടിയിരുന്നു.

     ഈ മ യൗ

    ഈ മ യൗ

    ഇതുവരെ റിലീസിനെത്താത്ത സിനിമയാണ് ഈ മ യൗ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് മാറ്റി വെച്ചതായിരുന്നു. സിനിമയിലൂടെയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസിനെ തേടി എത്തിയത്. മികച്ച സ്വാഭവ നടി, മികച്ച സൗണ്ട് ഡിസൈന്‍ എന്നിവയ്ക്കുള്ള പുരസ്‌കാരവും സിനിമയ്ക്കാണ് ലഭിച്ചിരിക്കുന്നത്.

    ഏദന്‍

    ഏദന്‍

    സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയാണ് ഏദന്‍. മികച്ച രണ്ടാമത്തെ സിനിമയായിട്ടാണ് ഏദന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മികച്ച സിനിമോട്ടോഗ്രാഫിയ്ക്കും മികച്ച തിരഞ്ഞെടുക്കപ്പെട്ട തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സിനിമയ്ക്കാണ് ലഭിച്ചത്.

    ഹേയ് ജൂഡ്

    ഹേയ് ജൂഡ്

    ശ്യാമപ്രസാദിന്റെ സംവിധാനത്തിലെത്തിയ സിനിമയായിരുന്നു ഹേയ് ജൂഡ്. നിവിന്‍ പോളിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2018 ലായിരുന്നു റിലീസിനെത്തിയത്. എന്നാല്‍ സിനിമയിലൂടെ മികച്ച കോസ്റ്റിയൂം ഡിസൈനര്‍ക്കും മികച്ച കൊറിയോഗ്രാഫര്‍ക്കുമുള്ള പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു.

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും

    ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്കും രണ്ട് പുരസ്‌കാരം കിട്ടിയിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരമാണ് സജീവ് പാഴൂരിന് ലഭിച്ചത്. ഒപ്പം മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം അലന്‍സിയറിലൂടെ സിനിമയ്ക്ക് ലഭിച്ചിരുന്നു.

    ലാലേട്ടന്റെ കഷ്ടപാടിന്റെ വില നിങ്ങള്‍ക്ക് മനസിലാവില്ല! പുതിയ ലുക്കിനും ട്രോള്‍ മഴ, കൊല്ലുവാണോ?ലാലേട്ടന്റെ കഷ്ടപാടിന്റെ വില നിങ്ങള്‍ക്ക് മനസിലാവില്ല! പുതിയ ലുക്കിനും ട്രോള്‍ മഴ, കൊല്ലുവാണോ?

    ഇന്ദ്രന്‍സിന് അര്‍ഹിച്ച അംഗീകാരം! പാര്‍വ്വതി ഇച്ചിരി പാടുപെടും! ട്രോളന്മാര്‍ വെറുതേ വിടുമോ?ഇന്ദ്രന്‍സിന് അര്‍ഹിച്ച അംഗീകാരം! പാര്‍വ്വതി ഇച്ചിരി പാടുപെടും! ട്രോളന്മാര്‍ വെറുതേ വിടുമോ?

    English summary
    Movies that shined at the Kerala State Film Awards 2017!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X