For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയായിട്ടുള്ള ആദ്യ ദിവസങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയില്ല; വിഷാദം പോലെ വന്നിരുന്നുവെന്ന് നടി മൃദുല വിജയ്

  |

  മിനിസ്‌ക്രീനിലെ ലേഡീ സൂപ്പര്‍സ്റ്റാറായിട്ടാണ് നടി മൃദുല വിജയ് അറിയപ്പെടുന്നത്. മലയാള ടെലിവിഷന്‍ പ്രേക്ഷകരില്‍ നിന്നും അത്രയും ജനപ്രീതി പിടിച്ച് പറ്റിയ നടി വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. ഗര്‍ഭിണിയായത് മുതലാണ് പൂര്‍ണമായും അഭിനയം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

  കുഞ്ഞ് വന്നതിന് ശേഷം തിരികെ വരുമെന്നുള്ള മൃദുലയുടെ വാക്ക് പാലിക്കപ്പെട്ടിരിക്കുകയാണ്. നടി അര്‍ച്ചന കവിയ്ക്ക് പകരം റാണി രാജ എന്ന സീരിയലിലൂടെ തിരിച്ച് വരവിനൊരുങ്ങുകയാണ് മൃദുല.ആമി എന്ന തന്റേടിയായ കഥാപാത്രത്തില്‍ നിന്നും അര്‍ച്ചന പിന്മാറിയതോടെയാണ് ആ വേഷം ചെയ്യാനായി മൃദുല എത്തുന്നത്. ഇതിന്റെ പ്രൊമോ വീഡിയോ വന്നതോടെ ആരാധകരും ആവേശത്തിലായി.

  Also Read: ട്രോഫി കൈയ്യില്‍ ഇല്ലെന്നേയുള്ളൂ, ഞാന്‍ തന്നെയാണ് ബിഗ് ബോസ് വിന്നര്‍: പിആറിനെ പറ്റിയും റോബിന്‍

  മൃദുലയുടെ ഭര്‍ത്താവ് യുവയും മകള്‍ ധ്വനിയുമൊക്കെ അഭിനയത്തില്‍ സജീവമായി നില്‍ക്കുകയാണിപ്പോള്‍. തിരിച്ച് വരവിനൊരുങ്ങുന്ന മൃദുലയ്ക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. അതേ സമയം കുഞ്ഞിന് ജന്മം കൊടുത്തതിന് ശേഷമുള്ള കുറച്ച് നാള്‍ പ്രയാസകരം തന്നെയായിരുന്നുവെന്നാണ് നടി പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രസവശേഷമുള്ള ആദ്യനാളുകളെ കുറിച്ച് മൃദുല തുറന്ന് സംസാരിച്ചത്.

  Also Read: നിറവയറില്‍ ഭര്‍ത്താവിന്റെ തമാശ; എന്റെ ആര്‍ട്ടും ആര്‍ട്ടിസ്റ്റും ഇതാണെന്ന് പറഞ്ഞ് നടി മൈഥിലി, ചിത്രം വൈറല്‍

  കുഞ്ഞു വന്നതിന് ശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് അഭിമുഖത്തില്‍ മൃദുല സംസാരിച്ചത്. 'ഇപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കൂടി. സമയം കൈകാര്യം ചെയ്യാന്‍ നന്നായി പഠിച്ചു. തന്റെ ഉറക്കവും യാത്രകളുമൊക്കെ മോളെ ചുറ്റിപ്പറ്റിയാണ് ചിട്ടപ്പെടുത്താന്‍ പറ്റുന്നത്. മോള്‍ക്ക് ശാഠ്യങ്ങള്‍ ഒന്നുമില്ലാത്തതാണ് സന്തോഷമുള്ള കാര്യം. അവള്‍ക്ക് അമ്മ എപ്പോഴും അടുത്ത് വേണമെന്നൊന്നുമില്ല, വിശക്കുമ്പോള്‍ കണ്ടാല്‍ മതി എന്ന് മാത്രമേയുള്ളുവെന്ന്', നടി പറയുന്നു.

  'പ്രസവശേഷം തനിക്ക് ചെറിയ വിഷാദം ഒക്കെ ഉണ്ടായിരുന്നതായിട്ടും നടി വെളിപ്പെടുത്തിയിരുന്നു. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ചൊക്കെ ഞാന്‍ ശ്രദ്ധാലുവായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം ജീവിതശൈലി മാറിയതിന്റെ ബുദ്ധിമുട്ടും ഏറെയുണ്ടായിരുന്നു.

  ഇടയ്ക്ക് വെറുതെ ദേഷ്യപ്പെടുകയും സങ്കടപ്പെടുകയുമൊക്കെ ചെയ്തിരുന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ അമ്മയായ സന്തോഷം പോലും ആസ്വദിക്കാന്‍ സാധിച്ചില്ല. പ്രസവത്തിന് മാത്രമല്ല ആ സമയങ്ങളിലൊക്കെ ഉണ്ണിയേട്ടന്‍ കൂടെ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി ഹാപ്പി ആയി പോവുകയാണെന്ന്', മൃദുല സൂചിപ്പിക്കുന്നു.

  'ചെറിയ പ്രായത്തില്‍ ഉത്തരവാദിത്വങ്ങള്‍ നമ്മളിലേക്ക് വരുമ്പോള്‍ ജീവിതത്തെ പ്രായോഗികമായി ചിന്തിച്ച് തുടങ്ങും. ആര്‍ഭാടങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഞങ്ങളുടെ വിവാഹവും ലളിതമായിരുന്നു. എന്റെ വിവാഹത്തിന്റെ ചിലവുകള്‍ സ്വയം കണ്ടെത്തിയ ആളാണ് ഞാന്‍. ഒരു ദിവസത്തിനു വേണ്ടി സമ്പാദ്യം എന്തിനു ചിലവിടണം എന്നാണ് ചിന്തിച്ചത്. വിവാഹത്തിന്റെ ആ ദിവസം മാത്രമല്ല ഭാവി കൂടി മുന്‍പില്‍ കണ്ടാണ് കാര്യങ്ങള്‍ കൊണ്ട് പോവാന്‍ ശ്രമിക്കാറുള്ളത്'.

  'ഭര്‍ത്താവ് യുവ കൃഷ്ണയും അതുപോലെ ഒരാളാണ്. 1000 രൂപയ്ക്കും, നൂറു രൂപയ്ക്കും എങ്ങനെ ജീവിക്കാമെന്ന് അറിയുന്ന ആളാണ്. മോഡലിങ് ചെയ്തിരുന്ന സമയത്ത് ഒത്തിരി കഷ്ടപാടുകള്‍ നേരിട്ട ആളാണ് യുവ. ആ കാലത്ത് ബംഗളുരുവില്‍ 100 രൂപ കൊണ്ട് ഒരു ദിവസം തള്ളി നീക്കിയത് എങ്ങനെയാണെന്നുള്ള കഥകള്‍ എന്നോട് പറഞ്ഞിട്ടുണ്ടെന്ന് മൃദുല പറയുന്നു. തങ്ങളെ പോലെ മകള്‍ ധ്വനിയും അധ്വാനിച്ചു ജീവിക്കുന്നതിന്റെ മഹത്വം മനസിലാക്കണമെന്നുണ്ടെന്നും', നടി കൂട്ടിച്ചേര്‍ക്കുന്നു.

  English summary
  Mridula Vijay Opens Up About Her Postpartum Depression And Hubby Yuva Krishna's Support. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X