For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ....വിട

  By Aswini
  |

  കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനെ നിനക്കഭിനന്ദനം...അല്ല വിട... കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് 1973 ല്‍ പുറത്തിറങ്ങിയ പണി തീരാത്ത വീട് എന്ന ചിത്രത്തിലെ ഈ പാട്ടിന്റെ ഈണങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. ആ കാവ്യഭാവനയുടെ മികവ് തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ പാട്ട് കേള്‍ക്കുമ്പോള്‍ മലയാളി മനസ്സ് അറിയാതെ കണ്ണടച്ചിരുന്ന് ആസ്വദിച്ചു പോകുന്നതിന്റെ ഗുട്ടന്‍സ്.

  കണ്ണൂനിര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവന മാത്രമല്ല, മലയാളികള്‍ നെഞ്ചേറ്റിയ ഒരുപിടി നല്ല ഈണങ്ങള്‍ എം എസ് വിശ്വനാഥന്‍ നമുക്ക് നല്‍കിയിട്ടുണ്ട്. നീലഗിരിയുടെ സഖികളേ..., സ്വര്‍ണഗോപുര നര്‍ത്തകീ ശില്‍പം...അയല വറുത്തതുണ്ട്...., വീണ പൂവേ...തുടങ്ങി നൂറിലേറെ ഗാനങ്ങള്‍ മലയാളത്തിന് നല്‍കി. ഈണം നല്‍കുക മാത്രമല്ല, മലയാളത്തിന് വേണ്ടി പാടുകയും ചെയ്തിട്ടുണ്ട്.

  ms-viswanathan

  2013 ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലെ 'നടന്നു നടന്നു' എന്ന ഗാനം വരെ അതിനുദാഹരണം. എം ജയചന്ദ്രന്‍ ഈണം നല്‍കിയ പാട്ട് കാവലം ശ്രീകുമാറിനൊപ്പമാണ് എം എസ് വി ആലപിച്ചത്. പാടിയ പാട്ടുകളെ കുറിച്ച് പറയുമ്പോള്‍ യാത്ര മൊഴി എന്ന ചിത്രത്തിലെ 'കാക്കാല കണ്ണമ്മ' എന്ന പാട്ട് ഒഴിച്ചു നിര്‍ത്താന്‍ കഴിയില്ല. ഇളയരാജ ഈണം നല്‍കി എം എസ് വിശ്വനാഥന്‍ പാടി മോഹന്‍ലാലും ശിവാജി ഗണേശനും അഭിനയിച്ച ഗാനം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഗിരീഷ് പുത്തഞ്ചേരിയുടെതാണ് വരികള്‍.

  അതുകൊണ്ട് തന്നെ തമിഴ് സിനിമയിലൂടെയാണ് എം എസ് വി എന്ന മെല്ലിസൈ മന്നന്‍ വന്നതെന്ന് പറഞ്ഞ് മലയാളികള്‍ക്ക് ഒരിക്കലും അദ്ദേഹത്തെ ഒഴിച്ചു നിര്‍ത്താന്‍ കഴിയില്ല. മലയാളികള്‍ കേട്ട് ആസ്വദിക്കുന്ന എംഎസ് വിശ്വനാഥന്‍ പാട്ടുകള്‍ തമിഴിലും ഒരുപാടാണ്. രാജാവിന്‍ പാര്‍വൈ റാണിയിന്‍ പക്കം.., യെന്നടി റാക്കമ്മ പല്ലാക്ക് നെരുപ്പ്...എങ്കേയും എപ്പോതും സംഗീതം സന്തോഷം...അങ്ങനെ ഒത്തിരി പാട്ടുകള്‍ തമിഴിന് വേണ്ടി ഒരുക്കിയപ്പോഴും മലയാളികളും കേട്ട് താളം പിടിച്ചിട്ടുണ്ട്.

  എം എസ് വി - തമിഴ് സംഗീതം എന്ന് പറയുമ്പോള്‍ അത് പരസ്പര പൂരകം എന്ന പോലെയാണ്. തമിഴ്‌നാട്ടിന്റെ ഔദ്യോഗിക ഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എം എസ് വിയാണ്. ലളിത സംഗീതത്തിന്റെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന മെല്ലിസൈ മന്നന്‍ എന്ന പേര് ബഹുമാനപൂര്‍വ്വം എം എസ് വിയ്ക്ക് നല്‍കിയത് തമിഴകമാണ്.

  നാലാം വയസ്സില്‍ അച്ഛന്‍ മരിച്ചപ്പോള്‍, ദാരിദ്രം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ബാല്യത്തില്‍ നിന്ന് തുടങ്ങുന്നു എം എസ് വിയുടെ സംഗീത യാത്ര. സിനിമാ ശാലകളില്‍ ഭക്ഷണം വിറ്റു നടന്ന എം എസ് വി, നീലകണ്ഠ ഭാഗവതരില്‍ നിന്നും സംഗീതമഭ്യസിച്ചു. അതാണ് സംഗീതത്തിലെ ബാലപാഠം. പതിമൂന്നാം വയസ്സില്‍ തിരുവനന്തപുരത്ത് ആദ്യത്തെ കച്ചേരി നടത്തി. പണം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്...

  അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായി എം എസ് വി... ഒട്ടേറെ പുതുമുഖപ്രതിഭകളെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാസംഗീതത്തിനു പുത്തന്‍ മാനങ്ങള്‍ നല്‍കാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

  English summary
  MS Viswanathan is the king of light music not only Tamil but also Malayalam too
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X