»   » രണ്ടാമൂഴം സിനിമയാക്കില്ല: എംടി

രണ്ടാമൂഴം സിനിമയാക്കില്ല: എംടി

Posted By:
Subscribe to Filmibeat Malayalam
MT Vasudevan Nair
ഏറെ കൗതുകത്തോടെയായിരുന്നു എംടിയുടെ നോവലുകളില്‍ ഏറ്റവും ശ്രദ്ധേയമായ രണ്ടാമൂഴം ചലച്ചിത്രമാകുന്നുവെന്ന വാര്‍ത്ത സാഹിത്യ പ്രേമികളും സിനിമാ പ്രേമികളും കേട്ടത്. ഇത്രയും വലിയ നോവല്‍ ചലച്ചിത്രമാക്കുമ്പോള്‍ അതിന്റെ സൗന്ദര്യം ചോര്‍ന്നുപോകില്ലേയെന്ന് ചിലര്‍ വ്യാകുലപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ പ്രധാനവേഷങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ രംഗത്ത് വന്നാല്‍ എംടി-ഹരിഹരന്‍ ടീമില്‍ നിന്നും മലയാളത്തിന് മറക്കാനാവത്തൊരു ചിത്രം പിറക്കുമെന്ന് പ്രതീക്ഷിച്ചു.

എന്നാല്‍ രണ്ടാമൂഴം സിനിമയാകുന്നത് സംബന്ധിച്ച് ഇനി പ്രതീക്ഷയ്‌ക്കോ ആശങ്കയ്‌ക്കോ വകയില്ല. കാരണം തന്റെ നോവല്‍ ചലച്ചിത്രമാക്കേണ്ടതില്ലെന്ന് എംടി വാസുദേവന്‍ നായര്‍ തീരുമാനിച്ചുകഴിഞ്ഞു. മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എംടി രണ്ടാമൂഴം ചലച്ചിത്രമാക്കാന്‍ താല്‍പര്യമില്ലെന്ന കാര്യം വ്യക്തമാക്കിയത്.

രണ്ടാമൂഴം സിനിമയാക്കാന്‍ എനിയ്ക്ക് താല്‍പര്യമില്ല. എല്ലാകൃതികളും സിനിമയാക്കണമെന്ന് നിര്‍ബ്ബന്ധമില്ലല്ലോ. നോവല്‍ എന്ന നിലയല്‍ അതിനിപ്പോഴും നല്ല വില്‍പനയുണ്ട്. ഹിന്ദി വിവര്‍ത്തനവും ഇംഗ്ലീഷ് വിവര്‍ത്തനവും വന്നു. സിനിമയാക്കുമ്പോള്‍ അതിനെ രണ്ട് മണിക്കൂറില്‍ ഒതുക്കാനായി പലതും വെട്ടിമാറ്റേണ്ടിവരും. അങ്ങനെ കുറച്ച് ഭാഗങ്ങള്‍ മാറ്റി രണ്ടാമൂഴം സിനിമയാക്കില്ല- എംടി പറഞ്ഞു.

രണ്ടാമൂഴം ഹരിഹരനാണ് സംവിധാനം ചെയ്യുകയെന്നും എംടി അതിന്റെ തിരക്കഥാരചനയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹരിഹരന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഭീമനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ദുര്യോധനനായി മമ്മൂട്ടിയാകും അഭിനയിക്കുകയെന്നും ഉത്തരേന്ത്യയില്‍ ചിത്രത്തിന്റെ ലൊക്കേഷനുകള്‍ തീരുമാനിയ്ക്കാന്‍ അണിയറക്കാര്‍ സന്ദര്‍ശനം നടത്തുന്നുവെന്നുമെല്ലാം പലതരം റിപ്പോര്‍ട്ടുകളാണ് രണ്ടാമൂഴം സിനിമയാകുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്.

എന്തായാലും കഥാകാരന്‍ തന്റെ രചന സിനിമയാക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം അവസാനിയ്ക്കുകയാണ്.

English summary
MT Vasudevan Nair the author of well known novel Randhamoozham said that he is not ready to make his never a film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam