For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാര്‍വതിക്ക് ഇസ്ലാമോഫോബിയ അറിയില്ലെന്ന് മഹേഷ് നാരായണൻ, അദ്ദേഹം അജ്ഞനെന്ന് മുഹ്സിന്‍ പരാരി

  |

  സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു നടി പാർവതി തിരുവോത്തിന്റെ വിമർശനത്തിന് നേരെയുള്ള സംവിധായകൻ മഹേഷ് നാരായണന്റെ മറുപടി. താൻ അഭിനയിച്ച ചിത്രങ്ങളായ ടേക്ക് ഓഫ് , എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിൽ ഇസ്ലാമോഫോബിയ ഉണ്ടായിരുന്നു എന്നും എന്നാൽ അത് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും നടി പറഞ്ഞിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ഓൺലൈൻ മാധ്യമമായ ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പരാമർശത്തെ വിമർശിച്ചു കൊണ്ട് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്.

  പാർവതിയ്ക്കോ ഈ പറഞ്ഞ ആളുകൾക്കോ ഇസ്ലാമോഫോബിയയ എന്താണെന്ന് അറിയില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ഇസ്ലാമോഫോബിയ എന്നതിനെ ഡിഫൈൻ ചെയ്യുന്ന ചില ഘടകങ്ങൾ ഉണ്ടെന്നും ക്യൂവിന് നൽകിയ അഭിമുഖത്തിൽ മഹേഷ് നാരായണൻ പറഞ്ഞിരുന്നു. കൂടാതെ പൊളിറ്റിക്കലി കറക്റ്റ് ആണേൽ പാർവതിക്ക് ടേക്ക് ഓഫ് ഉപേക്ഷിക്കാമായിരുന്നില്ലേയെന്നും ചോദിക്കിന്നുണ്ട്. ഇപ്പോഴിത പാർവതിയെ പിന്തുണച്ച് സംവിധായകൻ മുഹ്സിൻ പരാരി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മറുപടി നൽകിയിരിക്കുന്നത്.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റ്

  താൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമകളിലെ ഇസ്‍ലാമോഫോബിയയെ സംബന്ധിച്ച് വിമർശനാത്മകമായി വിലയിരുത്താൻ ആർജവം കാണിച്ച പാർവതി തിരുവോത്തിനോട് ഒരു സഹപ്രവർത്തകയോട് കാണിക്കേണ്ട മിനിമം ആദരവ് പോലും കാണിച്ചില്ലെന്നും അദ്ദേഹം ഇസ്‍ലാമോഫോബിയയെ കുറിച്ച് മാത്രമല്ല അജ്ഞനായിരിക്കുന്നത്. മറിച്ച്, സ്ത്രീവിരുദ്ധതയെയും ബേസിക് പ്രതിപക്ഷ ബഹുമാനത്തെ കുറിച്ചും അജ്ഞനാണെന്നും മുഹ്സിന്‍ പരാരി കുറിക്കുന്നു. കൂടാതെ ''ad hominem'' എന്നാൽ എന്താണ് എന്ന് പഠിക്കാൻ മഹേഷ് നാരായണനോട് ഈ സമയത്ത് അഭ്യർഥിക്കുന്നു.

  ടേക്ക് ഓഫ് എന്നത് ഒരു ഫിക്ഷണല്‍ കഥയാണ്. അതില്‍ ഒരാളുടേയും പക്ഷത്ത് നിന്നല്ല കഥ പറഞ്ഞതെന്നും മഹേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ടേക്ക് ഓഫില്‍ സമീറ ഭര്‍ത്താവുമായാണ് ഇറാഖില്‍ പോകുന്നത്. അങ്ങനെയൊരു നഴ്‌സ് യഥാര്‍ത്ഥത്തില്‍ നടന്ന കഥയില്‍ ഇല്ല. ഫിക്ഷണലായിട്ട് പറഞ്ഞതാണ്. ടൈം ലൈന്‍ മാത്രമേ എടുത്തിട്ടുള്ളു. അങ്ങനെയൊരു കഥയില്‍ ഏത് രീതിയില്‍ കഥ മുന്‍പോട്ടു കൊണ്ടുപോകണമെന്നത് ഒരു സംവിധായകന്റെ സ്വാതന്ത്ര്യമാണ്- അഭിമുഖത്തിൽ പറഞ്ഞു.

  ഇനി എന്റെ സിനിമകളിൽ പാർവതി ഉണ്ടാവില്ലെന്ന് പറയുന്നത് കേട്ടു. ഞാൻ ചിന്തിക്കുന്നത് ഇത് എപ്പോഴാണ് പാർവതിയുടെ സിനിമയായതെന്നാണ്. ഒരു സ്‌ക്രിപ്റ്റ് എഴുതി കൊടുത്തിട്ട് താത്പര്യമുണ്ടെങ്കില്‍ ചെയ്താല്‍ മതിയെന്നാണ് പറയുന്നത്. വായിച്ചുനോക്കിയിട്ടുണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും രീതിയിലുള്ള ഇഷ്യൂ ഉണ്ടെങ്കില്‍ ചെയ്യണ്ട. ഒഴിവാക്കാം. ഞാന്‍ ആരേയും നിര്‍ബന്ധിച്ച് കൊണ്ടുവന്നു ചെയ്യിച്ചിട്ടില്ല. ഇത് എപ്പോഴാണ് അവരുടെ സിനിമ ആകുന്നതെന്ന് എനിക്ക് അറിയില്ലെന്നും മഹേഷ് പറഞ്ഞു.

  ഞാൻ സ്ത്രീ വിരുദ്ധതയെ എതിർക്കുന്ന ആളാണ്. മമ്മൂക്കയെ പറയുമ്പോൾ പോലും ഞാൻ അവർക്കൊപ്പം നിന്ന ആളാണ്. പക്ഷേ അതില്‍ മമ്മൂക്കയെ അല്ല പറയേണ്ടത്. അതിന്റെ എഴുത്തുകാരനേയും സംവിധായകനേയുമാണ്. മമ്മൂട്ടി ഒരു അഭിനേതാവാണ്. സ്‌ക്രീനില്‍ റെപ്രസന്റ് ചെയ്യുന്ന ആള്‍ മാത്രമാണ് അഭിനേതാവ്. എഴുത്തുകാരനാണ് അതിനെ കുറിച്ച് ചിന്തിക്കേണ്ടത്.

  ടേക്ക് ഓഫിന് ശേഷമുണ്ടായ അവസ്ഥകളിലൊന്നും മറ്റാർക്കും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പ്രശ്നമുണ്ടായത് എനിയ്ക്ക് മാത്രമാണ്. സൗദിയില്‍ നിന്നും എനിക്ക് ഒരു ഫത്വ ലഭിച്ചു. അതിന്റെ കാരണം ഇസ്‌ലാമോഫോബിയ അല്ല. സൗദിയെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമായി ഞാന്‍ റെപ്രസന്റ് ചെയ്തു എന്നതിന്റെ പേരിലായിരുന്നു . ഇതൊരിക്കലും ഒരു രാജ്യത്തിനും അംഗീകരിക്കാൻ കഴിയില്ല.അതിനെ ഒരിക്കലും ഇസ്ലാമോഫോബിയയുമായി കണക്ട് ചെയ്യരുതെന്നും സംവിധായകൻ പറഞ്ഞു. . ഇറാന്‍ പോലൊരു ഇസ്ലാമിക് റിപ്പബ്ലിക് രാജ്യം അവരുടെ ഒരു റെസിസ്റ്റന്റ് ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയെ റെപ്രസന്റ് ചെയ്തിരിക്കുന്നത് ടേക്ക് ഓഫ് ആണ്. അവർക്ക് ആർക്കും ഇതിൽ ഒരു ഇസ്ലാമോഫോബിയ ഫീൽ ചെയ്തില്ല. പാർവതി പറഞ്ഞത് അവർക്ക് പിന്നീട് മനസ്സിലാകുമെന്ന് അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു.ഇതിനകത്ത് ഒരു മതത്തിനേയും ഒരു വിഭാഗത്തിനേയും അപമാനിക്കുന്ന രീതിയില്‍ ഒരു വാക്ക് പോലും എഴുതിയിട്ടില്ല. വളരെ ആലോചിച്ച് സൂക്ഷ്മമായി എഴുതിയ തിരക്കഥ തന്നെയാണ്.

  English summary
  muhsin parari says about mahesh narayan Comment aganist Parvathy Thiruvothu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X