twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുകേഷിന് എന്ത് മാര്‍ക്കറ്റ്? അദ്ദേഹത്തെ മാറ്റി രക്ഷപ്പെടാന്‍ നോക്ക്; റാംജിറാവു സിനിമയെ കുറിച്ച് മുകേഷും ലാലും

    |

    മലയാളക്കരയില്‍ സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കിയ കൂട്ടുകെട്ടാണ് സിദ്ദിഖ്-ലാല്‍. ഇരുവരും ചേര്‍ന്ന് തിരക്കഥ ഒരുക്കിയതും സംവിധാനം ചെയ്തതുമായ സിനിമകളെല്ലാം വലിയ വിജയമായി മാറി. റാംജിറാവു സ്പീങ്ങിലൂടെ തുടങ്ങിയ കൂട്ടുകെട്ട് പില്‍ക്കാലത്ത് വേര്‍പിരിഞ്ഞു. എന്നാല്‍ ആദ്യ സിനിമ തുടങ്ങിയത് മുതലുള്ള അനുഭവങ്ങളില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ടെന്ന് പറയുകയാണ് ലാല്‍.

    സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    സിദ്ദിഖ്-ലാല്‍ ചിത്രത്തില്‍ നായകനാവാനുള്ള വസരം കിട്ടിയതിനെ കുറിച്ചും അത് തന്റെ കരിയറിലെ വലിയൊരു ബ്രേക്ക് സമ്മാനിച്ചതിനെ കുറിച്ചും മുകേഷം വ്യക്തമാക്കുന്നു. മുകേഷും ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം സുനാമിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് റാംജിറാവുവിനെ കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ചത്.

     റാംജിറാവുവിനെ കുറിച്ച് മുകേഷും ലാലും

    റാംജിറാവു എന്ന സിനിമയില്‍ ആദ്യം മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെയാണ് തീരുമാനിച്ചത്. മോഹന്‍ലാല്‍ നല്ല നടനാണ്. സിനിമ ഗംഭീരമാകും. പക്ഷേ ഫാസില്‍ സാര്‍ ഞങ്ങളുടെ പുതിയ ആളെ കൊണ്ട് വരാനാണ് പറഞ്ഞത്. റിസ്‌ക് ഞങ്ങളുടേതല്ല നിങ്ങള്‍ പുതിയ ആളുകളെ കൊണ്ട് വാ എന്നദ്ദേഹം പറഞഞു. മുകേഷിന്റെ കാര്യത്തില്‍ ഫാസില്‍ സാര്‍ എതിരൊന്നും പറഞ്ഞില്ല. പക്ഷേ എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളില്‍ ഒരാള്‍ പോലും മുകേഷിനെ വെച്ച് സിനിമ ചെയ്യുന്നതിനോട് യോജിച്ചില്ല.

     റാംജിറാവുവിനെ കുറിച്ച് മുകേഷും ലാലും

    ആദ്യത്തെ സിനിമയാണ്. മുകേഷിനൊക്കെ എന്ത് മാര്‍ക്കറ്റ്. അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപ്പെടാന്‍ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വഴക്കായി. പക്ഷേ ഞങ്ങളുടെ മനസില്‍ എന്നും മുകേഷായിരുന്നു. ഞങ്ങള്‍ കൊതിച്ചിട്ടുള്ളൊരു ആര്‍ട്ടിസ്റ്റാണ് മുകേഷ്. ഒടുവില്‍ പടം റിലീസായപ്പോള്‍ അന്ന് വേണ്ടെന്ന് പറഞ്ഞവരൊക്കെ ഞെട്ടി. അത്ര ഗംഭീര പ്രകടനമായിരുന്നു മുകേഷിന്റേതെന്ന് ലാല്‍ പറയുന്നു.

     റാംജിറാവുവിനെ കുറിച്ച് മുകേഷും ലാലും

    മോഹന്‍ലാലും മമ്മൂട്ടിയും അല്ലാതെ ഞാനുള്‍പ്പെടെയുള്ള ഒരു രണ്ടാംനിര നടന്മാര്‍ക്ക് പുതിയ ഊര്‍ജം തന്ന സിനിമയായിരുന്നു റാംജിറാവു എന്ന് മുകേഷും പറയുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനിയന്മാരോ കൂട്ടുകാരന്മാരോ ആയി ഒതുങ്ങി പോകേണ്ടിയിരുന്ന ഞങ്ങളെ പോലെയുള്ളവരെ വച്ചും സിനിമ എടുക്കാം അതില്‍ റിസ്‌ക് ഇല്ലെന്ന് ഈ സിനിമ തെളിയിച്ചു കൊടുത്തു. ഈ ചിത്രം ഓണത്തിന് രണ്ടാഴ്ച മുന്‍പാണ് റിലീസ് ചെയ്തത്. ഓണത്തിന് വലിയ സിനിമകളുണ്ട്.

     റാംജിറാവുവിനെ കുറിച്ച് മുകേഷും ലാലും

    അതിന് കുറച്ച് മുന്‍പെങ്കിലും ഓടട്ടെ എന്ന് പറഞ്ഞാണ് അന്ന് റിലീസ് ചെയ്തത്. അക്കാലത്താണ് വന്ദനം സിനിമയും ഇറങ്ങുന്നത്. അതിലും ഞാനുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം, ബംഗ്ലൂരില്‍ മുഴുവന്‍ ഷൂട്ട്. വലിയ സിനിമയാണ്. പാച്ചിക്കയൊക്കെ അന്ന് എന്നോട് ആ പടം എങ്ങനെയുണ്ടെന്ന് ചോദിക്കും. പടം ഓടുമോ ഇല്ലയോ എന്നറിയില്ല. പക്ഷേ അതിഗംഭീരമായാണ് എടുത്തിരിക്കുന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു.

     റാംജിറാവുവിനെ കുറിച്ച് മുകേഷും ലാലും

    അതും കൂടി കേട്ടതോടെ ഓണത്തിന് റിലീസ് വേണ്ടെന്ന് തന്നെ തീരുമാനിച്ചു. സിനിമയിറങ്ങി. ആദ്യ ദിവസങ്ങളില്‍ ആളില്ലായിരുന്നു.പിന്നീട് അവിടെ നിന്ന് ചിത്രം 150 ദിവസം ഓടി. കഥ നന്നായാല്‍ സിനിമ നന്നാകും എന്നൊരു ധാരണ അതോടെയുണ്ടായി. താരങ്ങളുടെ ആവശ്യമില്ലെന്ന് കൂടി ഈ സിനിമ ബോധ്യപ്പെടുത്തിയെന്നും മുകേഷ് പറയുന്നു.

    English summary
    Mukesh And Lal Opens Up About Movie Ramji Rao Speaking
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X