For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രതീഷിന്റെ ജീവിതം തകര്‍ത്ത വില്ലനെ കുറിച്ച് മുകേഷ്; ക്യാപ്റ്റന്‍ രാജുവിനെ പറ്റിച്ച കഥയും താരം വെളിപ്പെടുത്തി

  |

  നക്ഷത്രക്കണ്ണുകളുമായി മലയാളികളുടെ മനംകവര്‍ന്ന നടനാണ് രതീഷ്. അനായാസം നായകനാവാനും വില്ലനാവാനും പറ്റുന്ന ശൈലിയാണ് രതീഷിന്റെ പ്രത്യേകത. എന്നാല്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ജീവിതം തീര്‍ന്ന് പോയ നടനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്.

  മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രതീഷിന്റെ ജീവിതം തകര്‍ത്ത ആ വില്ലനാരാണെന്നുള്ള കാര്യം മുകേഷ് വെളിപ്പെടുത്തിയത്. ഒപ്പം നടന്‍ ക്യാപ്റ്റന്‍ രാജുവും രതീഷും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും താരം സൂചിപ്പിച്ചു.

  മരിക്കുന്നതിന് തലേ ദിവസം വരെ അഭിനയിക്കാന്‍ പറ്റുന്ന നടനാണ് രതീഷെന്ന് എല്ലാവരും പറയും. കാരണം ഏത് തരം റോളുകളും അദ്ദേഹത്തിന് സാധിക്കും. നായകനായിരിക്കുമ്പോള്‍ വില്ലനായിട്ടും പുള്ളി തിളങ്ങി. അവസാന നിമിഷം വരെ ഏതെങ്കിലും റോളില്‍ രതീഷിനെ കാണുമെന്നാണ് എല്ലാവരും കരുതിയത്. അദ്ദേഹത്തിന് പറ്റിയ ഏറ്റവും മോശം കാര്യങ്ങളിലൊന്ന് ഇടയ്ക്ക് രതീഷിന്റെ മനസ് വഴിത്തിരിഞ്ഞ് പോവാന്‍ തുടങ്ങി. ആദ്യം നിര്‍മാതാവായി, പിന്നെ പല മേഖലയിലേക്കും പോയി.

  Also Read: അന്നവര്‍ കളിയാക്കി, ഇന്ന് അതാണ് തന്റെ ഹൈലൈറ്റ്; തുടക്കത്തിൽ പരിഹസിക്കപ്പെട്ടതിനെ കുറിച്ച് വരലക്ഷ്മി ശരത്കുമാർ

  രതീഷ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. അന്നൊക്കെ വെളുപ്പ് വരെ ഷൂട്ടിങ്ങ് നടക്കും. രതീഷ് അസ്വസ്ഥനായി നടക്കുകയാണ്. ഇതിനിടയില്‍ ഒന്ന് രണ്ട് പേരെ കാണാനുണ്ടെന്ന് രതീഷ് പറഞ്ഞിരുന്നു. രാത്രി പത്ത് ആയപ്പോഴെക്കും കറന്റ് പോയി. ജനറേറ്റര്‍ വച്ചിട്ടാണ് ഷൂട്ടിങ് നടക്കുന്നത്. പെട്ടെന്ന് ജനറേറ്ററും നിന്നു. പെട്ടെന്ന് ശരിയാവുമെന്ന് കരുതിയെങ്കിലും അത് നിന്ന് പോയെന്നും ഇന്ന് റെഡിയാവില്ലെന്നും ജനറേറ്റര്‍ ഓപ്പറേറ്റ് ചെയ്യുന്ന ആള്‍ പറഞ്ഞു.

  രതീഷിന് നഷ്ടം വരുന്ന കാര്യമാണല്ലോ, എങ്ങനെയേലും റെഡിയാവുമോന്ന് ചോദിച്ചെങ്കിലും നടക്കില്ലെന്ന് ഉറപ്പായി. അതോടെ സംവിധായകന്‍ പാക്കപ്പ് പറഞ്ഞു. പിറ്റേ ദിവസം രാവിലെ എല്ലാവരും രതീഷിനെ വഴക്ക് പറയുകയാണ്. സ്വന്തം സിനിമയുടെ ചിത്രീകരണം നിര്‍ത്താന്‍ ജനറേറ്റര്‍ ഓപ്പറേറ്റര്‍ക്ക് കൈക്കൂലി കൊടുത്ത് ഫീസ് ഊരിപ്പിച്ചത് രതീഷാണ്.

  അതിനെക്കാളും വലിയ എന്തോ ബിസിനസ് ആവശ്യത്തിന് പോകാനാണ് രതീഷ് ഇത് ചെയ്തത്. സിനിമയാണ് രതീഷിനെ രതീഷാക്കിയത്. പക്ഷേ അതില്‍ നിന്നെല്ലാം അദ്ദേഹം വ്യതിചലിച്ച് തുടങ്ങി. പുതിയ ബിസിനസിലേക്ക് പുള്ളി പോയി.

  രതീഷ് തന്നെ പറഞ്ഞൊരു കഥ കൂടി മുകേഷ് പങ്കുവെച്ചു. 'അക്കാലത്ത് ക്യാപ്റ്റന്‍ രാജുവും രതീഷും നല്ല കൂട്ടുകാരാണ്. ഒരീസം രണ്ടാളും കുടുംബസമേതം വീട്ടില്‍ കൂടാം എന്ന് പ്ലാന്‍ ചെയ്തു. ക്യാപ്റ്റന്‍ രാജുവിന്റെ വീട്ടിലാണ് കൂടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ പ്രമീള ഭക്ഷണമൊക്കെ ഉണ്ടാക്കി.

  രതീഷ് ഭാര്യയെയും കൂട്ടി അങ്ങ് ചെന്നാല്‍ മതി. എന്നാല്‍ അന്ന് വൈകുന്നേരം ഒരു ബിസിനസ് ആവശ്യത്തിനായി രതീഷ് പോവുകയും ക്യാപ്റ്റന്‍ രാജുവിന്റെ വീട്ടില്‍ പോവാതിരിക്കുകയും ചെയ്തു', അങ്ങനെ ആ ദിവസം അവിടെ കഴിഞ്ഞു.

  ഇനിയെന്ത് ചെയ്യുമെന്ന് എന്നോട് ചോദിച്ചപ്പോഴാണ് അദ്ദേഹത്തെ വിളിച്ച് സോറി പറയാന്‍ പറഞ്ഞു. ഇത് ഒരു മാസം മുന്‍പ് നടന്ന കഥയാണ്. എന്നാല്‍ ഇന്നലെ ഞാന്‍ അങ്ങോട്ട് വിളിച്ചിട്ട് എന്റെ വീട്ടില്‍ വിരുന്നൊരുക്കാം, ഭാര്യയെയും കൂട്ടി വരണമെന്ന് ക്യാപ്റ്റന്‍ രാജുവിനോട് പറഞ്ഞു. വൈകുന്നേരം വരെ കാര്യങ്ങള്‍ക്ക് കുഴപ്പമില്ല.

  അന്നും രതീഷ് ബിസിനസ് മീറ്റിങ്ങിന് പോയി അവരെ പറ്റിച്ചു. ഭക്ഷണം ഉണ്ടാക്കാന്‍ ഭാര്യയോടും പറയാത്തതിനാല്‍ ക്യാപ്റ്റന്‍ രാജുവും ഭാര്യയും വന്നിട്ട് മടങ്ങി പോയി എന്നുമാണ് രതീഷ് പറഞ്ഞതെന്ന് മുകേഷ് വ്യക്തമാക്കുന്നു.

  അങ്ങനെ ബിസിനസിലേക്ക് ഇറങ്ങിയത് കാരണം രതീഷ് പലതും മറന്നു. ഒടുവില്‍ സീരിയലില്‍ അഭിനയിച്ചു, വൈകാതെ അസുഖം ബാധിച്ച് പുള്ളി മരിക്കുകയും ചെയ്തു. അങ്ങനെ രതീഷിന്റെ ജീവിതത്തില്‍ വില്ലനായി മാറിയ സംഭവങ്ങളെ കുറിച്ചാണ് പുതിയ വീഡിയോയില്‍ മുകേഷ് വ്യക്തമാക്കിയത്.

  Read more about: mukesh ratheesh
  English summary
  Mukesh Opens Up About Late Actor Ratheesh's Friendship With Actor Captain Raju. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X