For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സത്യം പറഞ്ഞാല്‍ ഹീറോസ്! ആശുപത്രിയില്‍ നിന്നും മുകേഷിന്‍റെ മകന്‍ ഡോക്ടര്‍ ശ്രാവണ്‍ പറയുന്നത് ഇങ്ങനെ!

  |

  കൊറോണ വൈറസ് ഭീതിയിലാണ് ലോകം. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇന്ത്യയില്‍ 21 ദിവസത്തേക്ക് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നുള്ള നിര്‍ദേശങ്ങളും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. സുരക്ഷിതരായി നില്‍ക്കേണ്ടതിനെക്കുറിച്ചും രോഗത്തെ തുരത്തുന്നതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

  ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിനും പിന്തുണ അറിയിച്ച് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സിനിമാലോകവും അണിനിരന്നിട്ടുണ്ട്. പ്രധാനപ്പെട്ട വിവരങ്ങളുമായി താരങ്ങളും എത്തുന്നുണ്ട്. മുകേഷിന്റേയും സരിതയുടേയും മകനായ ശ്രാവണ്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യുഎഇയില്‍ എമര്‍ജന്‍സി ഫിസിഷ്യനായി ജോലി ചെയ്തുവരികയാണ് ശ്രാവണ്‍.

  കൊറോണയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമാണ് ശ്രാവണ്‍ സംസാരിക്കുന്നത്. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ വീ‍ഡിയോ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. തൊണ്ടവേദന, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, പനി എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ മടിച്ച് നില്‍ക്കാതെ ആശുപത്രിയില്‍ കാണിക്കണമെന്ന് ശ്രാവണ്‍ പറയുന്നു.

  അതുപോലെ പുറത്തു നിന്ന് വന്നവര്‍ ഉറപ്പായും ആരോഗ്യ പ്രവര്‍ത്തകരെ വിവരം ധരിപ്പിക്കണം. നിങ്ങള്‍ സത്യം പറഞ്ഞാല്‍ ഹീറോസ് ആണ്.. വൈറസ് പടര്‍ത്താതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും ശ്രാവണ്‍ പറയുന്നു. കല്യാണം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ മുഖം കാണിച്ചിട്ടുണ്ട് ശ്രാവണ്‍. മകന്‍ നായകനായെത്തിയപ്പോള്‍ അച്ഛന്‍ വേഷത്തില്‍ മുകേഷും ഈ സിനിമയില്‍ അഭിനയിച്ചിരുന്നു. നായികയുടെ അച്ഛനായിട്ടായിരുന്നു മുകേഷ് എത്തിയത്.

  എനിയ്ക്ക് കിട്ടിയ ഭാഗ്യമാണ് അനുകുട്ടി, രാത്രിയും പകലും കൂടെ നിന്നു, ഹൃദയസ്പർശിയായ കുറിപ്പ്

  മാതാപിതാക്കള്‍ക്ക് പിന്നാലെയായി സിനിമയില്‍ അരങ്ങേറിയ ശ്രാവണിന് ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. കുടുംബത്തില്‍ എല്ലാവരും കലാരംഗത്തുള്ളവരായതിനാല്‍ തനിക്കും അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെന്ന് ശ്രാവണ്‍ പറഞ്ഞിരുന്നു. ബാല്യകാല സുഹൃത്തുക്കള്‍ക്കു പുറമേ ദുല്‍ഖറും ശ്രാവണും ഒരു വര്‍ഷം ഒരുമിച്ച് പഠിച്ചിരുന്നു. സ്‌കൂളില്‍ വരുന്നതും പോകുന്നതുമൊക്കെ കാണാറുണ്ടായിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു.

  മഹാമാരി വരുമെന്ന കാര്യം മൈക്കിള്‍ ജാക്‌സനും പ്രവചിച്ചിരുന്നു! ബോഡിഗാര്‍ഡിന്റെ വെളിപ്പെടുത്തല്‍

  മാതാപിതാക്കളെക്കുറിച്ച് വാചാലനായും ഇടയ്ക്ക് ശ്രാവണ്‍ എത്തിയിരുന്നു. ഇരുവരും അവരുടെ സിനിമകളിലെ പോലെ തന്നെയാണ് ജീവിതത്തിലും എന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. മകനെക്കുറിച്ചോര്‍ത്ത് തനിക്ക് പേടിയുണ്ടായിരുന്നുവെന്ന് സരിത പറഞ്ഞിരുന്നു. അവന്റെ പുറകെ താന്‍ പോവാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

  ഇനി മലയാള സിനിമയുടെ അവസ്ഥ എന്തായിരിക്കും? ഹോളിവുഡും തകര്‍ച്ച മുന്നില്‍ കാണുന്നുണ്ടെന്ന് എസ് കുമാര്‍

  മകന് ഒരു ടെന്‍ഷന്‍ ഇല്ലെന്നും നൂറ് സിനിമയില്‍ അഭിനയിച്ച പോലയാണ് അവന്‍റെ നടപ്പെന്നും അവര്‍ പറഞ്ഞിരുന്നു. സരിത പല സിനിമകളിലും ഇമോഷണല്‍ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നത്. കൂടുതലും കോമഡി കഥാപാത്രങ്ങളുമായാണ് മുകേഷ് എത്തിയത്. യഥാര്‍ത്ഥ ജീവിതത്തിലും അതേ സ്ഥിതി തന്നെയാണെന്നും ശ്രാവണ്‍ പറഞ്ഞിരുന്നു.

  English summary
  Sravan Mukesh's facebook video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X