For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരീരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് സുജിത്തിനെ കണ്ടതിന് ശേഷം,മേക്കോവർ രഹസ്യം വെളിപ്പെടുത്തി മീര

  |

  നടി മീര നന്ദന്റെ മേക്കോവർ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. മീര അടിമുടി മാറി എന്നായിരുന്നു ആരാധകരുടെ അധികം കമന്റും. സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കൊല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. എല്ലാവർക്കും അറിയേണ്ടത് മീരയുടെ ശരീര സൗന്ദര്യത്തിന്റെ രഹസ്യമാണ്. ഇത് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ചോദിക്കുന്നുമുണ്ട്. ഇപ്പോഴിത മീര തന്റെ പുതിയ രൂപ മാറ്റത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പുതിയ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ദുബായിയിൽ ആർജെയാണ് താരം.

  ഫിറ്റ്നസ്സിന് ഏറെ പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് മീര. ആരോഗ്യമുണ്ടെങ്കിൽ മത്രമേ കൂടുതൽ എനർജിയോടെ ഇരിക്കാൻ സാധിക്കുകയുള്ളൂ. എല്ലാവരും കൃത്യമായി തങ്ങളുടെ ആരോഗ്യ സംരക്ഷിക്കണമെന്നന്നും മീര പറയുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജിമ്മിൽ പോകാനുള്ള കാരണം വ്യക്തമാക്കി മീര. സുജിത്ത് എന്ന എന്ന വ്യക്തിയാണ നടിയ്ക്ക് പ്രചോദനമായത്രേ.. മീര പറയുന്നത് ഇങ്ങനെ...

  ദുബായിയിൽ വെച്ച് ഞാൻ സുജിത്ത് എന്നൊരാളെ പരിചയപ്പെട്ടു. വലിയൊരു അപകടം സംഭവിച്ച് സ്പൈനൽ കോഡിന് തകരാറ് സംഭവിച്ച ആളാണ് അദ്ദേഹം. മരണത്തെ മുഖാമുഖം കണ്ടതിന് ശേഷ മടങ്ങി വന്ന ആളാണ് അദ്ദേഹം.സുജിത് ദിവസവും 5 മണിക്കൂറാണ് ജിമ്മിൽ ചിലവഴിക്കുന്നത്. അത് കണ്ടപ്പോഴാണ് ദൈവം എന്തൊക്കെ അനുഗ്രഹങ്ങൾ നമുക്ക് തന്നിട്ടുണ്ടെന്ന് മനസിലാക്കുന്നത്. ഇനിയും ശരീരം സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് മനസ്സിലായി. അങ്ങനെയാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജിമ്മിൽ പോകാൻ തുടങ്ങിയത്.

  Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

  ജിമ്മിൽ പോയി തുടങ്ങിയപ്പോൾ കേട്ട ചോദ്യമായിരുന്നു പുതിയ സിനിമ വല്ലതും ചെയ്യുന്നുണ്ടോ എന്ന്. സിനിമക്കാരും മോഡലുകളും മാത്രമേ കൃത്യമായി വ്യായാമം ചെയ്യുന്നതെന്ന തോന്നൽ ആളുകൾക്ക് ഉണ്ട്. എന്നൽ വ്യായാമം എല്ലാവർക്കും വേണ്ടതാണ്. ആരോഗ്യത്തിനായി ഇല്ലാത്ത സമയം കണ്ടെത്താണം. അതാണ് ഞാൻ ചെയ്യുന്നത്. ലിഫ്ടും എസ്‌കലേറ്ററും ഒഴിവാക്കി പടികൾ കയറുന്നതുപോലും നല്ല വ്യായാമം ആണ്.

  ജിമ്മിൽ പോയി പട്ടിണി കിടക്കേണ്ടി വരുമൊയെന്ന് കരുതി മടിപിടിക്കേണ്ട കാര്യമല്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ അമിതമായ ശ്രദ്ധയില്ലാത്ത ആളാണ് . ദുബായിയിൽ വ്യത്യസ്തമായ ഒരുപാട് ഭക്ഷണം ലഭിക്കാറുണ്ട്. അതൊക്കെ ഞാൻ രുചിച്ച് നോക്കാറുമുണ്ട്. എന്തെക്കെ പറഞ്ഞാലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലത്.വറുത്തതും പൊരിച്ചതും അധികം കഴിക്കരുത്.പപ്പടവും അച്ചാറുകളും കഴിവതും ഒഴിവാക്കണം- മീര പറയുന്നു.

  നന്നായി ഭക്ഷണം കഴിക്കുക അതുപോലെ വ്യായാമം ചെയ്യുക എന്ന രീതിയാണ് ഞാൻ പിന്തുടരുന്നത് ഫിറ്റനസിന്റെ കാര്യത്തിൽ കുറുക്ക് വഴികൾ പരീക്ഷിക്കരുത്. ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര പറയുന്നു. തന്റെ ട്രെയിനറിനെ കുറിച്ചും മീര അഭിമുഖത്തിൽ പറയുന്നുണ്ട്. ദുബായ് നൽകുന്ന സന്തോഷവും വളരെ വലുതാണെന്നും നടി പറഞ്ഞു. അത് ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഒരുപാട് സ്വാതന്ത്ര്യം നൽകുന്ന നാടാണ് ദുബായ്- മീര കൂട്ടിച്ചേർത്തു.

  Read more about: meera
  English summary
  Mulla Actress Meera Nandhan Reveals The Reason For Her Makeover
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X