»   » ഉലഹന്നാനും ആനിയമ്മയും തിയേറ്ററില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു, മുന്തിരിവള്ളികള്‍ ഫൈനല്‍ കളക്ഷന്‍

ഉലഹന്നാനും ആനിയമ്മയും തിയേറ്ററില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു, മുന്തിരിവള്ളികള്‍ ഫൈനല്‍ കളക്ഷന്‍

By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ജിബു ജേക്കബ് ചിത്രമായ മുന്തിരവള്ളികള്‍ റിലീസ് ചെയ്തിട്ട് നാലു മാസമാകുന്നു. ദീര്‍ഘനാള്‍ നീണ്ടു നിന്ന സിനിമാസമരത്തിനു ശേഷമാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ദൃശ്യത്തിനു ശേഷം മോഹന്‍ലാലും മീനയും ഒരുമിച്ചെത്തിയ ചിത്രത്തിന് ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

കേരളത്തിലെ ബോക്‌സോഫീസുകളില്‍ നിന്നായി 34.20 കോടി രൂപയാണ് ചിത്രം നേടിയത്. വിദേശത്തെ കണക്കുകള്‍ കൂടി ചേര്‍ത്ത് ചിത്രം 50 കോടി നേടിയെന്നുള്ള അന്തിമ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വെള്ളിമൂങ്ങയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ ചിത്രവുമായി സംവിധായകന്‍ ജിബു ജേക്കബ് എത്തിയത്.

മോഹന്‍ലാല്‍ മീന കെമിസ്ട്രി ആവര്‍ത്തിച്ചു

നിരവധി സിനിമകളില്‍ ഒരുമിച്ച അഭിനയിച്ചിട്ടുണ്ട് മോഹന്‍ലാലും മീനയും. നിരവധി തവണ ആവര്‍ത്തിക്കപ്പെട്ട കൂട്ടുകെട്ടിനെ വീണ്ടും സ്‌ക്രീനില്‍ അവതരിപ്പിച്ചാല്‍ വിരസത ഉണ്ടാകുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോള്‍ മുതല്‍ ഈ കൂട്ടുകെട്ട് വലിയ മുതല്‍ക്കൂട്ടാവുമെന്ന് തോന്നിയെന്നും സംവിധായകന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രം

കുടുംബ പശ്ചാത്തലത്തില്‍ ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ക്ലൈമാക്‌സ് സീനുകളില്‍ മാത്രമേ സീരിയസ് അപ്രോച്ച് നടത്തിയിട്ടുള്ളൂ. അല്ലാത്ത സമയത്തൊക്കെ സന്ദര്‍ഭത്തിന് അനുസരിച്ചുള്ള നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളിമൂങ്ങയിലെപ്പോലെ കൗണ്ടര്‍ കോമഡിയല്ല മറിച്ച് സ്വിറ്റേഷണല്‍ കോമഡിയാണ് ചിത്രത്തിലേത്.

ആ പേര് തിരഞ്ഞെടുത്തതിനു പിന്നില്‍

പ്രണയം നഷ്ടപ്പെട്ട ഒരാളുടെ ജീവിതം വളരെ വരണ്ടതായിരിക്കും. ഇങ്ങനെ ഒരവസ്ഥയില്‍ പ്രണയം വീണ്ടും മൊട്ടിടുകയാണെങ്കില്‍ അവിടെ മുന്തിരിവള്ളികള്‍ തളിരിടും. അതാണ് ചിത്രത്തിന്റെ പാരും കഥയും തമ്മിലുള്ള ബന്ധമെന്നാണ് സംവിധായകന്‍ ജിബു ജേക്കബ് പറയുന്നത്.

മോഹന്‍ലാലിനെ നായകനാക്കിയത് പിന്നിലെ കാരണം

ഉലഹന്നാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ആള്‍ മോഹന്‍ലാല്‍ തന്നെയാണെന്നാണ് സംവിധായകനും സമ്മതിക്കുന്നത്. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിവരും നേരത്തേ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

സംവിധായകനെത്തിയത് അവസാനം

തിരക്കഥാകൃത്ത് സിന്ധുരാജ്, നിര്‍മ്മാതാവ് സോഫിയ പോള്‍, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷമാണ് ചിത്രത്തിലേക്ക് താന്‍ ജോയിന്‍ ചെയ്തതെന്നും സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞു. തിരക്കഥാകൃത്തും നിര്‍മ്മാതാവും കൂടി മോഹന്‍ ലാലിനോട് കഥ പറഞ്ഞു, ലാലേട്ടന്‍ അഭിനയിക്കാന്‍ സമ്മതിച്ചു ഡേറ്റ് നല്‍കിയതിന് ശേഷമാണ് താന്‍ ഈ ചിത്രത്തിലേക്ക് എത്തിയത്.

പ്രചോദനമായത് പ്രണയോപനിഷത്ത്

വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയില്‍ നിന്നാണ് മുന്തിരിവള്ളി ചെയ്യാനുള്ള ത്രെഡ് ലഭിച്ചത്. വായിച്ചയുടനെ സിനിമാ സാധ്യത മനസ്സിലാക്കിയ കഥ സിനിമയാക്കാനുള്ള തീരുമാനവുമായി കഥാകൃത്തിനെ സമിപിച്ചപ്പോള്‍ അത് മറ്റൊരോ സിനിമയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ആ ശ്രമം എന്തുകൊണ്ടോ നടന്നില്ല. പിന്നീട് അതിനുള്ള അവസരം സിന്ധുരാജിനെ തന്നെ തേടിയെത്തി.

നിര്‍മ്മാതാവായി സോഫിയ പോള്‍ എത്തിയത്

ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഫിയ പോള്‍ പല കഥകളും കേട്ട് ഒന്നും ഇഷ്ടപ്പെടാതിരുന്ന സമയത്താണ് ഈ കഥയുമായി അവരെ സമീപിച്ചത്. കഥ ഇഷ്ടപ്പെട്ട അവരാണ് ചിത്രത്തിനു വേണ്ടി മോഹന്‍ലാലിനെ സമീപിച്ചത്. പിന്നീടാണ് കാര്യങ്ങളെല്ലാം സെറ്റായത്.

മൈ ലൈഫ് ഈസ് മൈ വൈഫ് ടാഗ് ലൈന്‍ പിറന്നത് ഇങ്ങനെ

സഞ്ചാര പ്രേമിയായ സിന്ധുരാജ് സുഹൃത്തുക്കളുമൊത്ത് ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. അവിടെ പോയപ്പോള്‍ ഒരു ഓട്ടോയില്‍ എഴുതി വെച്ചിരിക്കുന്ന വാചകം ശ്രദ്ധിക്കാനിടയായി. വലുതായി എഴുതി വെച്ച വാചകം തന്റെ സിനിമയുടെ ടാഗ് ലൈനായി ഉപയോഗിക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു.

English summary
Mohanlal-Jibu Jacob team’s romantic family drama Munthirivallikal Thalirkkumbol had hit theaters the 20th of January 2017. The team has confirmed the official box office collection of the movie. They have confirmed that the movie had collected Rs. 34.20 crores from the Kerala box office alone. And above Rs. 50 crores from worldwide which was reported earlier.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam