For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ഗാനം, 3 ഭാഷകളില്‍, തെന്നിന്ത്യന്‍ സംഗീത ലോകത്തിന് വിസ്മയമായി ഒരു ഭര്‍ത്താവും ഭാര്യയും!!

  |

  സിനിമകളെക്കാള്‍ അതിലെ പാട്ടുകള്‍ ഹിറ്റാവുന്നത് അടുത്ത കാലത്തായി സ്ഥിരമായി കാണുന്ന കാഴ്ചയാണ്. ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ പോലെ ഹിറ്റ് പാട്ടുകള്‍ സമ്മാനിക്കുന്ന നിരവധി സംഗീത സംവിധായകന്മാര്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലുണ്ട്. എന്നാല്‍ പാലക്കാട്ട് നിന്നും ഒരു ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് സംഗീത ലോകത്തെ കീഴടക്കാന്‍ എത്തിയിരിക്കുകയാണ്.

  പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ആര്‍ ഹരി പ്രസാദും അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യ ഹരിപ്രസാദും ചേര്‍ന്നാണ് മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ സംഗീതം ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്. ഇവരെ കുറിച്ച് കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്ന് വായിക്കാം..

  മലയാളികളുടെ ആഭാസങ്ങളിലേക്കും വഷളത്തങ്ങളിലേക്കും ഒരു ബസ് യാത്ര.. ശൈലന്റെ റിവ്യൂ!!

   വിജയഗാഥ

  വിജയഗാഥ

  സിനിമയില്‍ വിജയം കൊയ്യുന്ന താരദമ്പതികളെ ഒരുപാട് കാണാമെങ്കിലും സംഗീത ലോകത്ത് അധികം ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ആര്‍ ഹരി പ്രസാദും അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യ ഹരിപ്രസാദും ചേര്‍ന്ന് തെന്നിന്ത്യന്‍ സംഗീത ലോകത്ത് വിസ്മയമായി മാറി കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവ് സംഗീതം സംവിധാനം ചെയ്യുമ്പോള്‍ ഭാര്യ ഗാനരചന നടത്തിയാണ് പൂര്‍ണ പിന്തുണ നല്‍കുന്നത്. യുഎസിലെ രാജ്യാന്തര സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും ഗുരുവായൂരപ്പന്‍ മയില്‍പ്പീലി പുരസ്‌കാരവും നേടിയിട്ടുള്ള ആളാണ് ഹരിപ്രസാദ്. എല്‍കെജി വിദ്യാര്‍ത്ഥിയായ അഗ്‌നിവേശ് ഹരിപ്രസാദ് ഏകമകനാണ്.

  മൂന്ന് ഭാഷകളില്‍

  കൃഷ്ണം എന്ന സിനിമയ്ക്ക് വേണ്ടി മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ഇരുവരും ചേര്‍ന്ന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ശ്രദ്ധേയമായിരിക്കുകയാണ്. സംഗീത ആല്‍ബങ്ങള്‍ക്ക് വരി എഴുതിയിട്ടുള്ള പരിചയമായിരുന്നു സന്ധ്യയ്ക്ക് സിനിമയിലേക്ക് വരികളെഴുതുന്നതിന് അവസരമൊരുക്കിയത്. മുന്‍പ് സന്ധ്യ എഴുതിയ ഗാനങ്ങളടങ്ങിയ ഹരിചന്ദനം എന്ന ഭക്തിഗാന ആല്‍ബം ഹിറ്റായിരുന്നു. ഇതിനൊപ്പം സിനിമയ്ക്ക് വേണ്ടിയുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണ് സന്ധ്യയിപ്പോള്‍.

  സിനിമയെന്ന ആഗ്രഹം

  സിനിമയെന്ന ആഗ്രഹം

  എ ആര്‍ റഹ്മാന്‍, രവീന്ദ്രന്‍ മാഷ്, ഹാരിസ് ജയരാജ് എന്നിവരുടെ കൂടെ നിന്ന് നേടിയ അനുഭവ പരിചയം കൊണ്ടാണ് ഹരിപ്രസാദ് ആദ്യ സിനിമയ്ക്ക് സംഗീതം ചെയ്തത്. സംഗീതം പ്രൊഫഷനായി സ്വീകരിച്ച ഹരിപ്രസാദിനും സന്ധ്യയ്ക്കും സിനിമ അത്ഭുതമായിരുന്നില്ല. ഏറെ കാലങ്ങളായി മനസില്‍ കൊണ്ട് നടന്ന വലിയൊരു ആഗ്രഹമായിരുന്നു. പിന്നീട് ഗജാംഗന്‍ എന്ന അനിമേഷന്‍ സിനിമയിലും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഗജാംഗന്‍ പുറത്തിറങ്ങാനിരിക്കുന്നതേയുള്ളു.

  പ്രമുഖ ഗായകര്‍..

  പ്രമുഖ ഗായകര്‍..

  കൃഷ്ണത്തിലേക്കായി ഹരി പ്രസാദ് ഒരുക്കിയ ഗാനങ്ങള്‍ പ്രമുഖരായ ഗായകരാണ് ആലപിച്ചിരിക്കുന്നത്. മലയാളത്തില്‍ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, ടിപ്പു, ഉഷ ജയകൃഷ്ണന്‍ എന്നവിരും തമിഴില്‍ കാര്‍ത്തിക്, മധു ബാലകൃഷ്ണന്‍, സത്യപ്രകാശ്, എന്നിവരുമാണ് പാടിയിരിക്കുന്നത്. തെലുങ്കില്‍ സംഗീത ഇതിഹാസം എസ്പി ബാലസുബ്രമണ്യവും ബാഹുബലിയ്ക്ക് വേണ്ടി പാടിയ കാലഭൈരമ്മ, രേവന്ത് എന്നിവരും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ലഹരി മ്യൂസിക് ആണ് ഓഡിയോ ചെയ്തിരിക്കുന്നത്.ആദ്യം വിജയ് യേശുദാസ് ആലപിച്ച മഴമേഘം എന്ന പാട്ട് പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തിയിരുന്നു.

  കൃഷ്ണം

  കൃഷ്ണം

  കന്നഡയിലും തമിഴിലും ശ്രദ്ധേയനായ ദിനേഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമയാണ് കൃഷ്ണം. മലയാളത്തില്‍ ദ് കിംഗ്, കമ്മീഷ്ണര്‍, ധ്രുവം എന്നീ സിനിമകളുടെ ഛായഗ്രാഹകനായിരുന്നു ദിനേഷ് ബാബു. അക്ഷയ് കൃഷ്ണന്‍ കുട്ടിയുടെ റിയല്‍ ലൈഫില്‍ നടന്ന കഥയാണ് കൃഷ്ണം എന്ന സിനിമയുടെ ഇതിവൃത്തമായി വരുന്നത്. അദ്ദേഹം തന്നെയാണ് സിനിമയിലെ നായകനും. ഒപ്പം ഐശ്വര്യ ഉല്ലാസ്, രഞ്ജി പണിക്കര്‍, വികെ പ്രകാശ്, സായികുമാര്‍, ശാന്തികൃഷ്ണ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ നെറ്റ് സ്‌ക്രീന്‍ എന്ന ഓണ്‍ലൈന്‍ തിയറ്ററിലൂടെ ലോകം മുഴുവനുമായിട്ടാണ് കൃഷ്ണം റിലീസിനെത്തുന്നത്. ഇന്ത്യക്ക് പുറത്ത് എവിടെ നിന്ന് വേണമെങ്കിലും ഐ നെറ്റ് സ്‌ക്രീന്‍ ഓണ്‍ലൈന്‍ തീയേറ്ററിലൂടെ ഈ സിനിമ കാണാന്‍ കഴിയും.

  English summary
  Music director Hariprasad R's story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X