For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കാമുകിയെ സ്വന്തമാക്കാനായിരുന്നുവോ യുവന്റെ മതം മാറ്റം?', പ്രിയപ്പെട്ട ഒരാളുടെ വേർപാടാണ് കാരണമെന്ന് യുവൻ!

  |

  തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഒഴിച്ചുകൂ‌ടാനാവാത്ത പേരാണ് യുവൻ ശങ്കർ രാജയുടേത്. സൗണ്ട് ട്രാക്ക് കംമ്പോസർ, ​ഗായകൻ, സം​ഗീത സംവിധായകൻ, ​ഗാനരചയിതാവ് തുടങ്ങി യുവൻ കൈവെക്കാത്ത മേഖലകൾ‌ സം​ഗീതത്തിൽ കുറവാണ്.

  മറ്റുള്ള സം​ഗീത സംവിധായകരിൽ നിന്നും മാറി വേർസറ്റാലിറ്റി തന്റെ ​​ഗാനങ്ങളിൽ‌‍ കൊണ്ടുനടക്കുന്ന പ്രതിഭ കൂടിയാണ് യുവൻ ശങ്കർ രാജ. അദ്ദേഹം സിനിമ മേഖലയിലേക്ക് എത്തിയപ്പോൾ‌ പലരും യുവനെ ശ്രദ്ധിച്ച് തുടങ്ങിയത് ഇസൈജ്ഞാനി ഇളയ രാജയുടെ മകനെന്ന ലേബലിലാണ്.

  Also Read: നോ പറഞ്ഞവളെ സ്ലട്ട് ഷെയിം ചെയ്യാം, തന്തയ്ക്ക് വിളിച്ചാലും ചോദ്യം ചെയ്യരുത്; റോബിന്‍ ഫാന്‍സിനെതിരെ ജാസ്മിന്‍

  പാശ്ചാത്യ സംഗീത ഘടകങ്ങൾ യുവന്റെ പാട്ടുകളിൽ ധാരളമായി കാണാൻ സാധിക്കും. വളരെ മനോഹരമായാണ് യുവൻ‌ വെസ്റ്റേൺ മ്യൂസിക്കിനെ തന്റെ സം​ഗീതത്തിൽ ഉൾപ്പെടുത്തിയത്.

  തമിഴ് ചലച്ചിത്ര സംഗീത വ്യവസായത്തിലേക്ക് ഹിപ് ഹോപ്പ് അവതരിപ്പിക്കുകയും തമിഴ്‌നാട്ടിൽ റീമിക്‌സുകളുടെ യുഗം ആരംഭിക്കുകയും ചെയ്‌തതിന്റെ പ്രധാന ഘടകവും യുവൻ തന്നെയാണ്.

  രണ്ട് ഫിലിം ഫെയർ അവാർഡുകൾ ഇതുവരെയുള്ള സം​ഗീത ജീവിതത്തിൽ യുവന് ലഭിച്ചിട്ടുണ്ട്.

  കൂടാതെ അ‍ഞ്ച് തവണ മിർച്ചി മ്യൂസിക്ക് അവാർഡും യുവന് ലഭിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് വർഷത്തിനിടെ നൂറോളം സിനിമകളിൽ യുവൻ‌ പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല യുവൻ സം​ഗീതം നൽകിയ മിക്ക ​ഗാനങ്ങളും ഹിറ്റാണ്. എങ്കിലും വേണ്ടത്ര അം​ഗീകരിക്കപ്പെടാതെപോയ അണ്ടറേറ്റഡായ സം​ഗീത സംവിധായകൻ കൂടിയാണ് യുവൻ ശങ്കർ രാജ.

  പതിനാറാം വയസ് മുതൽ യുവൻ ശങ്കർ രാജ തമിഴ് സിനിമയ്ക്കൊപ്പമുണ്ട്. അരവിന്ദൻ എന്ന സിനിമയ്ക്ക് വേണ്ടി സം​ഗീതമൊരുക്കിയാണ് യുവൻ സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്.

  സിമ്പുവിന്റെ എക്കാലത്തേയും ഹിറ്റ് സിനിമ വല്ലവനിലെ ലൂസ് പെണ്ണെ അടക്കമുള്ള ​ഗാനങ്ങൾക്ക് യുവൻ ശങ്കർ രാജയാണ് സം​ഗീതം നൽകിയത്. അതേസമയം ഇപ്പോഴിത യുവൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഉംറ ചെയ്യാനായി പുറപ്പെടുന്ന യുവന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് താരം വീണ്ടും ചർച്ചയായത്.

  ഇഹ്റാം വേഷത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്തു യുവന്‍ തന്നെയാണ് തീര്‍ഥാടന വിവരം പുറത്തുവിട്ടത്. എന്നാണ് യാത്ര തുടങ്ങിയതെന്നോ എപ്പോഴാണ് ഉംറയെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല.

  Also Read: 'എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന്'; ജീവിതത്തിലെ മഹാഭാഗ്യത്തെ കുറിച്ച് അഭയ ഹിരൺമയി

  2014 ലാണ് യുവന്‍ ഇസ്ലാം മതത്തിലേക്ക് മാറിയത്. മതം മാറിയ ശേഷം 2015ല്‍ സഫ്റൂണ്‍ നിസാര്‍ എന്ന സ്ത്രീയെ യുവൻ വിവാഹം ചെയ്തു. യുവന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇതോടെ കാമുകിയെ സ്വന്തമാക്കാനാണ് യുവന്‍ മതം മാറിയതെന്ന ആക്ഷേപം ഉയര്‍ന്നു.

  2020ല്‍ സമൂഹമാധ്യമ ലൈവിനിടെ ഒരു ആരാധകന്‍ ഇക്കാര്യം യുവനോട് നേരിട്ട് ചോദിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി യുവന്‍ മതം മാറ്റത്തിന്റെ യഥാർഥ കാരണം വ്യക്തമാക്കിയത്.

  നീണ്ട നാളത്തെ യാത്രയാണ് തന്റെ ഇസ്‌ലാം മതത്തിലേക്കുള്ള മാറ്റമെന്നായിരുന്നു ഒറ്റവരിയിലുള്ള മറുപടി. പിന്നാലെ കാര്യങ്ങള്‍ വിശദീകരിച്ചു. '2011ല്‍ അമ്മ മരിച്ചതോടെ മാനസികമായി വലിയ ഒറ്റപ്പെടലുണ്ടായി.'

  'ആകെ തകര്‍ന്നിരിക്കുന്ന സമയത്താണ് ഒരു സുഹൃത്ത് മക്കയില്‍ നിന്ന് കൊണ്ടുവന്ന മുസല്ല എന്ന പ്രാര്‍ഥന പരവതാനി സമ്മാനമായി നല്‍കിയത്. വല്ലാതെ തകര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ഈ മുസല്ലയില്‍ ധ്യാനിച്ചിരിക്കുന്ന പതിവുണ്ടായിരുന്നു.'

  'അമ്മയില്ലാത്ത ലോകത്ത് ഒറ്റപ്പെട്ട് മാനസികമായി തകര്‍ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ താങ്ങായാണ് ഇസ്ലാം മതത്തെ കൂട്ടുപിടിച്ചതെന്നും' യുവൻ പറഞ്ഞു. ധനുഷ് നായകനായ സെൽവരാഘവൻ സിനിമ നാൻ വരുവേന് വേണ്ടിയാണ് ഏറ്റവും അവസാനം യുവൻ സം​ഗീതം ഒരുക്കിയത്.

  മിസ്റ്ററി ത്രില്ലറായിരുന്ന നാൻ വരുവേനിൽ ധനുഷ് ഡബിൾ റോളിലാണ് അഭിനയിച്ചത്. സിനിമ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിലും സ്ട്രീം ചെയ്യുന്നുണ്ട്.

  Read more about: yuvan shankar raja
  English summary
  Music Director Yuvan Shankar Raja Revealed The Reason Behind Converted To Islam-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X