»   » ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിച്ച, പ്രേക്ഷകരെ ഞെട്ടിച്ച മലയാള സിനിമകള്‍

ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിച്ച, പ്രേക്ഷകരെ ഞെട്ടിച്ച മലയാള സിനിമകള്‍

Written By:
Subscribe to Filmibeat Malayalam

ചില സിനിമകളുണ്ട് തുടക്കത്തിലൊക്കെ പ്രേക്ഷകരെ ഭീകരമായി തെറ്റിദ്ധരിപ്പിച്ച്, ഒടുക്കം പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സില്‍ കൊണ്ടു നിര്‍ത്തി അവസാനിപ്പിയ്ക്കും. അത്തരം അപ്രതീക്ഷിത ക്ലൈമാക്‌സ് തന്നെയാണ് മിക്ക സിനിമകളുടെയും വിജയം. കഥ ഇതായിരിക്കും, വില്ലന്‍ ഇയാളായിരിക്കും, അവസാനം അവര്‍ ഒന്നിയ്ക്കും എന്നൊക്കെ പ്രേക്ഷകര്‍ വെറുതേ തെറ്റിദ്ധരിയ്ക്കും. എന്നാല്‍ അവിടെയൊന്നുമാവില്ല കഥ.

ഒടുവില്‍ പ്രേക്ഷകരെ ആകെ കണ്‍ഫ്യൂഷനാക്കിയ വേട്ട എന്ന ചിത്രം വരെ ഉദാഹരണം. ഒരു പത്രവാര്‍ത്തയില്‍ തുടങ്ങി പ്രേക്ഷകരെ പല വഴി സഞ്ചരിപ്പിച്ച്, ഒടുക്കം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സില്‍ ചെന്നു നില്‍ക്കുന്നിടത്താണ് രാജേഷ് പിള്ളയുടെ വേട്ട എന്ന ചിത്രത്തിന്റെ വിജയം. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നത് കൊണ്ട് അതേ കുറിച്ചൊന്നും പറയുന്നില്ല. ഇവിടെയിതാ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിപ്പിച്ച ചില സിനിമകള്‍


ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിച്ച, പ്രേക്ഷകരെ ഞെട്ടിച്ച മലയാള സിനിമകള്‍

പ്രേക്ഷകന്റെ ആവേശമറിഞ്ഞ് സിനിമ ചെയ്യുന്ന സംവിധായകനാണ് പദ്മരാജന്‍. അദ്ദേഹത്തിന്റെ തിരക്കഥയിലും സംഭാഷണത്തിലും തന്നെ ആ മികവ് കാണാന്‍ സാധിക്കാറുണ്ട്. ഇന്നലെ എന്ന ചിത്രം അത്തരത്തിലൊന്നാണ്. ശോഭനയും ജയറാമും സുരേഷ് ഗോപിയു മുഖ്യ വേഷത്തിലെത്തിയ ഇന്നലെ. ഒരു അപകടത്തില്‍ ഗൗരിയുടെ (ശോഭന) ഓര്‍മകള്‍ നഷ്ടപ്പെടുകയാണ്. അതിന് ശേഷം അവള്‍ ശരത്ത് മേനോനുമായി (ജയറാം) ഇഷ്ടത്തിലാകുന്നു. എന്നാല്‍ ഗൗരി വിവാഹിതയാണ്. ഡോ. നരേന്ദ്രന്റെ (സുരേഷ് ഗോപി) ഭാര്യ. ഭാര്യയെ അന്വേഷിച്ച് നരേന്ദ്രന്‍ എത്തുമ്പോഴേക്കും അവള്‍ ശരത്തുമായി അടുത്തിരുന്നു. ഒടുവില്‍ താന്‍ ഭര്‍ത്താവാണെന്ന് പറയാന്‍ കഴിയാതെ നരേന്ദ്രന് വേദനയോടെ മടങ്ങേണ്ടി വരുന്നു. പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സായിരുന്നു ഇന്നലയുടേത്


ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിച്ച, പ്രേക്ഷകരെ ഞെട്ടിച്ച മലയാള സിനിമകള്‍

ഷാജി കൈലാസ് സംവിധാനം ചെയ്ത ദ ട്രൂത്ത് എന്ന ഇന്‍വസ്റ്റ്‌ഗേറ്റീവ് ചിത്രവും ബോക്‌സോഫീസ് ഇളക്കിമറിച്ചതാണ്. ചിത്രം പിന്നീട് തെലുങ്കിലും തമിഴിലും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. രണ്ട് ട്വിസ്റ്റാണ് ചിത്രത്തിലുള്ളത്. ഒന്ന് കൊലയാളിയായി ഫോട്ടോയില്‍ പകര്‍ത്തിയ ആ സ്ത്രീ ശരിക്കും സ്ത്രീയല്ല. സ്ത്രീ വേഷം കെട്ടിയ ആണായിരുന്നു. രണ്ടാമത്തെ ട്വിസ്റ്റ് ഡിജിപി ഹരിപ്രസാദിലായിരുന്നു (മുരളി). മുരളിയായിരിക്കും ചിത്രത്തിലെ വില്ലന്‍ എന്ന് ഒരു ഘട്ടത്തിലും പ്രേക്ഷകര്‍ക്ക് സംശയം കൊടുക്കാതെയാണ് ക്ലൈമാക്‌സില്‍ എത്തിച്ചത്.


ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിച്ച, പ്രേക്ഷകരെ ഞെട്ടിച്ച മലയാള സിനിമകള്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തില്‍ ജയറാമും ഉര്‍വശിയും ശ്രീനിവാസനും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. സ്വര്‍ണപണിക്കാരനായ അയല്‍ക്കാരനെ പ്രണയിക്കുകയും, പിന്നീട് അയാളെ പറ്റിച്ച് ഗള്‍ഫികാരനെ കല്യാണം കഴിക്കുകയും ചെയ്യുകയാണ് നായിക. എന്നാല്‍ സ്വര്‍ണപണിക്കാരന്റെ കളി ക്ലൈമാക്‌സിലാണ്. പ്രണയത്തിലായിരിക്കുമ്പോള്‍ കൊടുത്ത ഒരു സ്വര്‍ണമാലയിലാണ് കഥയിലെ ട്വിസ്റ്റ്. പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സോടെയാണ് ചിത്രം അവസാനിക്കുന്നത്


ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിച്ച, പ്രേക്ഷകരെ ഞെട്ടിച്ച മലയാള സിനിമകള്‍

ഇന്നും മണിച്ചിത്രത്താഴ് എന്ന ചിത്രം പ്രേക്ഷകര്‍ ഓര്‍ത്തിരിയ്ക്കുന്നുണ്ടെങ്കില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഒരു പ്രധാന ഘടകമാണ്. ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ സൈക്കോ എന്ന് തിരിച്ചറിയുന്നിടത്താണ് ചിത്രത്തിന്റെ ആദ്യത്തെ ട്വിസ്റ്റ്. ക്ലൈമാക്‌സില്‍ സുരേഷ് ഗോപിയെ പലകയില്‍ വച്ച് തിരിയ്ക്കുന്നിടത്താണ് രണ്ടാമത്തെ ട്വിസ്റ്റ്


ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിച്ച, പ്രേക്ഷകരെ ഞെട്ടിച്ച മലയാള സിനിമകള്‍

ദി ട്രൂത്തില്‍ എന്ന പോലെ വില്ലനാണ് ഇവിടെ പ്രേക്ഷകരെ ഞെട്ടിച്ചത്. മോഹന്‍ലാലിനെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം. വില്ലനാരാണെന്ന ചോദ്യത്തില്‍ പല ഘട്ടത്തിലും കൈലാഷിനെ സംശയിച്ചപ്പോഴും, പൊട്ടനായി മോഹന്‍ലാല്‍ പോകുന്ന പരിസരത്തൊക്കെ എത്തിയ ആളെ ശ്രദ്ധിക്കാതെ പോയി. ക്ലൈമാക്‌സിലാണ് യഥാര്‍ത്ഥ വില്ലനെ തിരിച്ചറിയുന്നത്.


ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിച്ച, പ്രേക്ഷകരെ ഞെട്ടിച്ച മലയാള സിനിമകള്‍

എന്നും ആരാധകര്‍ ആഘോഷിക്കുന്ന മികച്ചൊരു കേളേജ് ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, കാവ്യ മാധവന്‍, നരേന്‍, രാധിക, ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1991 ലെ ബാച്ച് 2006 ല്‍ ഗെറ്റുഗെതര്‍ നടത്തുന്നതും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സത്യം വെളിപ്പെടുന്നതുമാണ് കഥ. താരയുടെയും സുകുവിന്റെയും പ്രണയമാണ് പകുതിയലധികവും സിനിമയില്‍ കാണിക്കുന്നത്. എന്നാല്‍ റസിയ മുരളിയുമായുള്ള തന്റെ പ്രണയ കഥ പറഞ്ഞു തുടങ്ങുമ്പോഴേക്കും സിനിമയുടെ ലെവല്‍ തന്നെ മാറുകയായിരുന്നു. ഒരു പെണ്ണിന്റെ പ്രതികാരം അവിടെ കാണുന്നു. ഒടുവില്‍ കുറേ ട്വിസ്റ്റുകളൊക്കെയായി ശുഭ പര്യയവസാനം


ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിച്ച, പ്രേക്ഷകരെ ഞെട്ടിച്ച മലയാള സിനിമകള്‍

സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ചിത്രം. മോഹന്‍ലാല്‍, മീന തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ജീത്തു ജോസഫിന്റെ ചിത്രം കഥയിലെ മേന്മകൊണ്ട് തന്നെയാണ് അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതും. എല്ലാ കഥയിലും കൊലയാളിയെ അവസാനമെങ്കിലും പിടിക്കപ്പെടും. ഇവിടെയും നായകനാണ് കൊലയാളിയെങ്കിലും അവസാന നിമിഷം വരെ പിടിക്കപ്പെടും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കും. എന്നാല്‍ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സോടെ ജീത്തു ജോസഫ് ചിത്രം ശുഭമായി അവസാനിപ്പിച്ചു.


ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സോടെ അവസാനിച്ച, പ്രേക്ഷകരെ ഞെട്ടിച്ച മലയാള സിനിമകള്‍

ക്ലൈമാക്‌സാണ് മുന്നറിയിപ്പ് എന്ന വേണു ചിത്രത്തിന്റെ വിജയം. അവസാന നിമിഷം വരെ സികെ രാഘവന്‍ താന്‍ ജയിലിലായതെങ്ങെയാണെന്നും, ആ രണ്ട് കൊലപാതകവും എങ്ങിനെ സംഭവിച്ചു എന്നും അഞ്ജലിയോട് പറയും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. പല ഘട്ടത്തിലും സികെ രാഘവന്‍ പാവം എന്നും കരുതി. എന്നാല്‍ അവസാനത്തെ ആ ഒരൊറ്റ അടിയില്‍ എല്ലാം വ്യക്തമാകുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സ്.


English summary
Must watch: Malayalam movies with unexpected ending
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam