For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവൾ കൊച്ചാണ്, മുകേഷിൻ്റെ ഭാര്യയാക്കാൻ പറ്റില്ല; മമ്മൂട്ടി നിർബന്ധം പിടിച്ചു, പിന്നെയത് സംഭവിച്ചെന്ന് സോണിയ

  |

  'മൈഡിയര്‍ കുട്ടിച്ചാത്തന്‍' മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ പാന്‍ഇന്ത്യ ചിത്രമാണ്. ബാലതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ഇപ്പോഴും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. കുട്ടിച്ചാത്തനിലെ നായികയായി ഏഴാം വയസില്‍ അഭിനയിച്ച നടിയാണ് സോണിയ. കേവലം ഏഴ് വയസുള്ളപ്പോഴാണ് സോണിയയെ തേടി ആ ഭാഗ്യമെത്തുന്നത്.

  പിന്നീട് നായികയായും സഹനടിയായിട്ടുമൊക്കെ സോണിയ അഭിനയത്തിലേക്ക് എത്തി. പക്ഷേ ബാലതാരമെന്ന ഇമോജുള്ളതിനാല്‍ നല്ല അവസരങ്ങള്‍ പലതും തനിക്ക് നഷ്ടപ്പെട്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഒരിക്കല്‍ നടന്‍ മുകേഷിന്റെ ഭാര്യയായി അഭിനയിക്കാന്‍ വന്നപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞതിനെ കുറിച്ചും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സോണിയ വ്യക്തമാക്കുന്നു.

  'ബാലതാരമായി അഭിനയിച്ചത് കൊണ്ട് എനിക്ക് ചില നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സോണിയ വെളിപ്പെടുത്തുകയാണ്. 'വളര്‍ന്നപ്പോള്‍ എന്നെ നായികാവേഷത്തിലേക്ക് ആരും പരിഗണിച്ചില്ല. കാരണം എന്റെ മുഖം ആരും മറന്നില്ല. എന്റെ മുഖത്തെ കുട്ടിത്തം അവിടെയുണ്ടായിരുന്നു. പിന്നെ എനിക്ക് പൊക്കമില്ലായ്മയും നായികയാവാനുള്ള സാധ്യത തള്ളി. പക്വതയുള്ള വേഷങ്ങളും കിട്ടിയില്ലെന്ന്', നടി പറയുന്നു.

  Also Read: 'ക്ഷുദ്ര ജീവികൾ ഒപ്പം കൂടിയതോടെ ഞാനിങ്ങനെ ആയി'; സുരേഷ് ​ഗോപി

  'സൈന്യം എന്ന സിനിമയില്‍ എനിക്ക് പകരം ഗൗതമിച്ചേച്ചിയൊണ് അവര്‍ നോക്കിയത്. കാസ്റ്റിങ് മാറി വന്നതോടെ എന്നെ വിളിച്ചു. അപ്പോള്‍ മമ്മൂട്ടി അങ്കിള്‍ പറഞ്ഞത് ''അവള്‍ കൊച്ചാണ്, മുകേഷിന്റെ ഭാര്യയാക്കാന്‍ പറ്റില്ലെന്ന്''. പിന്നീട് ജോഷി അങ്കിള്‍ വിളിച്ചത് പ്രകാരം ഹൈദരാബാദിലേക്ക് പോയി. മേക്കപ്പ് ചെയ്ത് സാരിയും ഫുള്‍സ്ലീവ് ബ്ലൗസുമൊക്കെ ധരിച്ച് വന്നപ്പോള്‍ ഫാത്തിമയായി മാറി. അതുകണ്ടപ്പോള്‍ പിന്നെ മമ്മൂട്ടി അങ്കിള്‍ ഒന്നും പറഞ്ഞില്ല', സോണിയ കൂട്ടിച്ചേര്‍ത്തു.

  Also Read: ആലീസിനെ കൈയ്യിലെടുത്ത് വില്ലന്റെ മാസ്; ആദ്യരാത്രിയിലേക്ക് പോവുന്നത് ഇങ്ങനെയാണോ? മേക്കിങ് വീഡിയോയുമായി നടി

  'എന്റെ മുഖവും രൂപവും കാരണം പല നല്ല കഥാപാത്രങ്ങളും എനിക്ക് നഷ്ടമായിട്ടുണ്ട്. അതില്‍ പ്രധാനം സൂപ്പര്‍താരങ്ങളുടെ നായികയാവാനുള്ള അവസരമായിരുന്നു. എന്നെ ചെറുപ്പത്തില്‍ അഭിനയിപ്പിച്ചട്ടേല്ല, ഇല്ലെങ്കില്‍ ഞാനിപ്പോള്‍ ഹീറോയിനായേനെയെന്ന് അമ്മയോട് ഞാന്‍ ചീത്തയായി പറയുമായിരുന്നു. പക്ഷേ ഇന്ന് നോക്കുമ്പോള്‍ ബാലതാരമായത് നന്നായെന്ന് തോന്നുമെന്നും', സോണിയ പറയുന്നു.

  Also Read: എന്റെ പുരുഷന്‍ എനിക്ക് മാത്രം; ഭാര്യ എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിച്ചത് അതാണ്, പാര്‍ഥിപനെ പറ്റി നടി സീത

  'മൈഡിയര്‍ കുട്ടിച്ചാത്തന്‍, നൊമ്പരത്തിപ്പൂ, തുടങ്ങിയ സിനിമകള്‍ എനിക്ക് തന്നത് ഒരിക്കലും മറക്കാനാവാത്ത ഭാഗ്യങ്ങളാണ്. ഇപ്പോഴാണ് അതിന്റെ വില മനസിലാവുന്നത്. 38 വര്‍ഷം മുന്‍പ് മലയാളത്തില്‍ നിന്നും പാന്‍ ഇന്ത്യ ചിത്രമായി മാറിയ മൈഡിയര്‍ കുട്ടിച്ചാത്തിനെ ഒരേയൊരു നായിക ഞാനാണ്. അന്ന് ഏഴ് വയസേയുള്ളു. ഇന്ന് പതിനെട്ട് വയസുള്ള മകനെനിക്കുണ്ട്. ഇപ്പോഴും എന്നെ ആ വേഷത്തിലൂടെ തിരിച്ചറിയുന്നവരുണ്ടെന്ന്', സോണിയ പറയുന്നു.

  പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ഭാഗ്യലക്ഷ്മി' എന്ന സീരിയലിലൂടെ സോണിയ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തന്റേടിയായ ഒരമ്മയുടെ കഥാപാത്രമാണ് സീരിയലില്‍ സോണിയ അവതരിപ്പിക്കുന്നത്.

  Read more about: sonia
  English summary
  My Dear Kuttichathan Movie Actress Sonia Boss Opens Up About Her Role In Sainyam. Read In Malayalam..
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X